Quran explanation
നിസാഅ്,النِّسَاءُസൂക്തം 90
Vol. 2 Page 959
﴿إِلَّا الَّذِينَ يَصِلُونَ إِلَىٰ قَوْمٍ بَيْنَكُمْ وَبَيْنَهُم مِّيثَاقٌ أَوْ جَاءُوكُمْ حَصِرَتْ صُدُورُهُمْ أَن يُقَاتِلُوكُمْ أَوْ يُقَاتِلُوا قَوْمَهُمْ ۚ وَلَوْ شَاءَ اللهُ لَسَلَّطَهُمْ عَلَيْكُمْ فَلَقَاتَلُوكُمْ ۚ فَإِنِ اعْتَزَلُوكُمْ فَلَمْ يُقَاتِلُوكُمْ وَأَلْقَوْا إِلَيْكُمُ السَّلَمَ فَمَا جَعَلَ اللهُ لَكُمْ عَلَيْهِمْ سَبِيلًا ٩٠﴾
നിങ്ങളുമായി സഖ്യമുള്ള ഒരു ജനവിഭാഗത്തോട് ചേര്‍ന്നു നില്‍ക്കുന്നവരൊഴികെ. നിങ്ങളോട് യുദ്ധം ചെയ്യാനോ, സ്വന്തം ജനതയോട് യുദ്ധം ചെയ്യാനോ മനഃപ്രയാസമുള്ളവരായി നിങ്ങളുടെ അടുത്ത് വരുന്നവരും ഒഴികെ. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളുടെമേല്‍ അവര്‍ക്കവന്‍ ശക്തി നല്‍കുകയും, നിങ്ങളോടവര്‍ യുദ്ധത്തില്‍ ഏർപ്പെടുകയും ചെയ്യുമായിരുന്നു. എന്നാല്‍ നിങ്ങളോട് യുദ്ധത്തിനു മുതിരാതെ വിട്ടൊഴിഞ്ഞ് നില്‍ക്കുകയും, നിങ്ങളുടെ മുമ്പാകെ സമാധാന നിര്‍ദ്ദേശം വെക്കുകയും ചെയ്‌തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരിൽ യാതൊരു മാർഗ്ഗവും അല്ലാഹു നിങ്ങള്‍ക്ക് അനുവദിച്ചിട്ടില്ല. (90)
[പിന്നീട് മക്കാ വിജയം ഉണ്ടാകുകയും, അറേബ്യ ഉപദ്വീപു മിക്കവാറും മുസ്‌ലിം രാജ്യമായി മാറുകയും ചെയ്‌തതോടെ ഹിജ്രയുടെ നിർബ്ബന്ധം ഇല്ലാതായിത്തീർന്നു. മക്കാ വിജയ ദിവസം നബി (സ) പറഞ്ഞു: 'വിജയത്തിനു ശേഷം ഹിജ്ര ഇല്ല. എങ്കിലും 'ജിഹാദും, നിയ്യത്തും' (സമരവും സമരോദ്ദേശ്യവു)മാണുള്ളത് '...] (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/711)
വിശുദ്ധ ഖുർആൻ വിവരണത്തിലെ മേൽ വിശദീകരണം അപൂർണ്ണവും തെറ്റിദ്ധാരണാജനകവുമാണ്. ഹിജ്റഃയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിസാഅ് : 97 ൽ പ്രതിപാദിച്ചിട്ടുണ്ട്. വായനക്കാർക്ക് അതു പരിശോധിക്കാവുന്നതാണ്.