Skip to the text
Quran Vivaranam

107 sections in book mode

Quran explanation

ബഖറഃ,الْبَقَرَةُസൂക്തം 143

Vol. 2 Page 737

﴿وَكَذَٰلِكَ جَعَلْنَاكُمْ أُمَّةً وَسَطًا لِّتَكُونُوا شُهَدَاءَ عَلَى النَّاسِ وَيَكُونَ الرَّسُولُ عَلَيْكُمْ شَهِيدًا وَمَا جَعَلْنَا الْقِبْلَةَ الَّتِي كُنتَ عَلَيْهَا إِلَّا لِنَعْلَمَ مَن يَتَّبِعُ الرَّسُولَ مِمَّن يَنقَلِبُ عَلَىٰ عَقِبَيْهِ وَإِن كَانَتْ لَكَبِيرَةً إِلَّا عَلَى الَّذِينَ هَدَى اللهُ ۗ وَمَا كَانَ اللهُ لِيُضِيعَ إِيمَانَكُمْ إِنَّ اللهَ بِالنَّاسِ لَرَءُوفٌ رَّحِيمٌ ١٤٣﴾

അപ്രകാരം, നിങ്ങളെ നാം പ്രാമാണിക യോഗ്യരായ ഒരു സമുദായമാക്കിയിരിക്കുന്നു - നിങ്ങൾ ജനതതികൾക്ക് സാക്ഷിയാകുന്നതിനു വേണ്ടി; റസൂൽ നിങ്ങൾക്ക് സാക്ഷിയാകുന്നതിനു വേണ്ടിയും. റസൂലിനെ പിൻപറ്റുന്നതാരെന്നും, പിറകോട്ട് മാറിക്കളയുന്നതാരെന്നും വേർതിരിക്കാൻ വേണ്ടി മാത്രമാണ് ഇതുവരെ നീ തിരിഞ്ഞിരുന്ന മസ്‌ജിദുൽ അഖ്സ്വായെ നാം ഖിബ്‌ലഃയാക്കി നിശ്ചയിച്ചിരുന്നത്. അല്ലാഹു നേർവഴിയിലാക്കിയവർക്കൊഴികെ മറ്റെല്ലാവർക്കും അതൊരു വലിയ പ്രശ്‌നമാണ്. എന്നാൽ നിങ്ങളുടെ വിശ്വാസത്തെ, അഥവാ വിശ്വാസപൂർവ്വം നിങ്ങൾ ഇതുവരെ നിർവ്വഹിച്ച നമസ്‌കാരത്തെ, അല്ലാഹു പാഴാക്കുകയില്ല. തീർച്ചയായും അല്ലാഹു മനുഷ്യരോട് വലിയ ദയാപരനും കാരുണ്യവാനുമാണ്. (143)