Skip to the text
Quran Vivaranam

107 sections in book mode

Quran explanation

ആലു ഇംറാൻ,آلُ عِمْرَانَസൂക്തം 112

Vol. 2 Page 891

﴿ضُرِبَتْ عَلَيْهِمُ الذِّلَّةُ أَيْنَ مَا ثُقِفُوا إِلَّا بِحَبْلٍ مِّنَ اللهِ وَحَبْلٍ مِّنَ النَّاسِ وَبَاءُوا بِغَضَبٍ مِّنَ اللهِ وَضُرِبَتْ عَلَيْهِمُ الْمَسْكَنَةُ ۚ ذَٰلِكَ بِأَنَّهُمْ كَانُوا يَكْفُرُونَ بِآيَاتِ اللهِ وَيَقْتُلُونَ الْأَنبِيَاءَ بِغَيْرِ حَقٍّۚ ذَٰلِكَ بِمَا عَصَوا وَّكَانُوا يَعْتَدُونَ 112﴾

എവിടെ കാണപ്പെട്ടാലും അവരുടെമേൽ നിന്ദ്യത അടിച്ചേല്‍പിക്കപ്പെട്ടിരിക്കുന്നു. അല്ലാഹുവില്‍ നിന്നുള്ള ഒരു പിടിവള്ളിയോ, ജനങ്ങളില്‍ നിന്നുള്ള പിടിവള്ളിയോ കൂടാതെ (അവർക്ക് നിലനിൽക്കാനാവില്ല). അല്ലാഹുവിന്റെ കോപവുമായിട്ടാണ് അവർ മടങ്ങിയത്. അവരുടെമേല്‍ അധമത്വം അടിച്ചേല്‍പിക്കപ്പെട്ടിരിക്കുന്നു. അവര്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ തള്ളിക്കളയുകയും, നബിമാരെ അന്യായമായി കൊലപ്പെടുത്തുകയും ചെയ്‌തു കൊണ്ടിരുന്നതിന്റെ ഫലമത്രെ അത്‌. അവര്‍ അനുസരണക്കേട് കാണിക്കുകയും, അതിക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്തതിന്റെയും ഫലമാണത്. (112)