Skip to the text
Quran Vivaranam

107 sections in book mode

Quran explanation

അൻആം,الْأَنْعَامُസൂക്തം 68

Vol. 2 Page 1009

﴿وَإِذَا رَأَيْتَ الَّذِينَ يَخُوضُونَ فِي آيَاتِنَا فَأَعْرِضْ عَنْهُمْ حَتَّىٰ يَخُوضُوا فِي حَدِيثٍ غَيْرِهِ ۚ وَإِمَّا يُنْسِيَنَّكَ الشَّيْطَانُ فَلَا تَقْعُدْ بَعْدَ الذِّكْرَىٰ مَعَ الْقَوْمِ الظَّالِمِينَ ٦٨﴾

നമ്മുടെ ദൃഷ്ടാന്തങ്ങളെ പരിഹസിക്കുന്നതില്‍ മുഴുകിയവരെ നീ കണ്ടാല്‍ അവര്‍ മറ്റു വല്ല വര്‍ത്തമാനത്തിലും പ്രവേശിക്കുന്നത് വരെ നീ അവരില്‍ നിന്ന് തിരിഞ്ഞുകളയുക. ഇനി വല്ലപ്പോഴും നിന്നെ പിശാച് മറപ്പിച്ച് കളഞ്ഞാൽ ഓര്‍മ്മ വന്ന ശേഷം അക്രമികളായ ആ ആളുകളുടെ കൂടെ നീ ഇരിക്കരുത്‌. (68)

[എന്നാൽ മത പ്രമാണങ്ങളിൽ നിന്നു സത്യാവസ്ഥ മനസ്സിലാക്കുവാനും, സത്യവിരുദ്ധമായ വാദഗതികളും, ദുർവ്യാഖ്യാനങ്ങളും തിരിച്ചറിയുവാനും കഴിയുന്ന പണ്ഡിതന്മാരെ സംബന്ധിച്ചിടത്തോളം - അവയെ ഖണ്ഡിക്കുവാൻ വേണ്ടിയും, പൊതുജനങ്ങളിൽ അവ മൂലം ഉണ്ടാകാവുന്ന ആശയക്കുഴപ്പങ്ങളെ നീക്കം ചെയ്യുവാൻ വേണ്ടിയും - അത്തരം പ്രസ്‌താവനകളിൽ ശ്രദ്ധ പതിപ്പിക്കുന്നതുകൊണ്ട് ദോഷമൊന്നും ഇല്ല അത് അത്യാവശ്യം കൂടിയായിരിക്കും താനും.] (വിശുദ്ധ ഖുർആൻ വിവരണം 2/988)

വിശുദ്ധ ഖുർആൻ വിവരണത്തിൽ കൊടുത്ത മേൽ പ്രസ്‌താവനയുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യാനില്ല. പക്ഷെ, അത്തരം നടപടികൾ പ്രമാണവിരുദ്ധമാണെന്നതാണു സത്യം. അത് തീർത്തും ആത്മഹത്യാപരമായ നിലപാടാണെന്നു കൂടി പറയാതെ വയ്യ. നാം മാതൃകയാക്കുന്ന സച്ചരിതരായ സലഫുകളാരും അത് അംഗീകരിച്ചിട്ടില്ല. ഭുവനപ്രഥിതനായ ഇമാം മാലിക് ബിൻ അനസ് ﵀ പറഞ്ഞത്, "നീ എന്തുമായി എങ്ങനെയൊക്കെ കളിച്ചാലും നിന്റെ ദീനുമായി ഒരിക്കലും കളിക്കരുത് "എന്നാണ്. അഭീഷ്ടങ്ങൾ പിന്തുടരുന്ന ബിദ്അത്തിന്റെ കക്ഷികളുമായി മതപരമായ കാര്യങ്ങളിൽ ബന്ധം പുലർത്തിയിരുന്നവരാരും പരിക്കുകളില്ലാതെ രക്ഷപ്പെട്ട ചരിത്രമില്ല.

ഇതു സംബന്ധിച്ച് നിസാഅ് 140-ാം സൂക്തത്തിൽ കൊടുത്തിരിക്കുന്ന വിശദീകരണം കൂടി പരിശോധിക്കാൻ താൽപര്യം.