Quran explanation
മാഇദഃ,الْمَائِدَةُസൂക്തം 64
Vol. 2 Page 1002
﴿وَقَالَتِ الْيَهُودُ يَدُ اللهِ مَغْلُولَةٌ ۚ غُلَّتْ أَيْدِيهِمْ وَلُعِنُوا بِمَا قَالُوا بَلْ يَدَاهُ مَبْسُوطَتَانِ يُنفِقُ كَيْفَ يَشَاءُ ۚ وَلَيَزِيدَنَّ كَثِيرًا مِّنْهُم مَّا أُنزِلَ إِلَيْكَ مِن رَّبِّكَ طُغْيَانًا وَكُفْرًا ۚ وَأَلْقَيْنَا بَيْنَهُمُ الْعَدَاوَةَ وَالْبَغْضَاءَ إِلَىٰ يَوْمِ الْقِيَامَةِ ۚ كُلَّمَا أَوْقَدُوا نَارًا لِّلْحَرْبِ أَطْفَأَهَا اللهُۚ وَيَسْعَوْنَ فِي الْأَرْضِ فَسَادًا ۚ وَاللهُ لَا يُحِبُّ الْمُفْسِدِينَ 64﴾
യഹൂദർ പറഞ്ഞു: അല്ലാഹുവിന്റെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു - അവരുടെ കൈകള്‍ ബന്ധിതമാകട്ടെ. അങ്ങനെ പറഞ്ഞതു കാരണം അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു. മറിച്ച്, അവന്റെ ഇരുകൈകളും നിവര്ത്തപ്പെട്ടവയാണ്. അവന് ഉദ്ദേശിക്കും വിധം അവൻ ചെലവഴിക്കുന്നു. നിന്റെ റബ്ബിന്റെ അടുക്കൽനിന്ന് നിനക്ക് അവതരിപ്പിക്കപ്പെട്ട സന്ദേശം തീർച്ചയായും അവരില്‍ അധിക പേരിലും അതിക്രമവും അവിശ്വാസവും വര്‍ദ്ധിപ്പിക്കും. അവര്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാൾവരെ ശത്രുതയും വിദ്വേഷവും നാം ഇട്ടുകൊടുത്തിരിക്കുകയാണ്. അവര്‍ യുദ്ധത്തിന് തീ കൊളുത്തുമ്പോഴെല്ലാം അല്ലാഹു അത് കെടുത്തിക്കളയുന്നു. അവര്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. കുഴപ്പക്കാരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. (64)
[അല്ലാഹുവിന്റെ കൈ (يد الله) അല്ലാഹുവിന്റെ മുഖം (وجه الله) എന്നിങ്ങനെയുള്ള പ്രയോഗങ്ങളെപ്പറ്റി മുൻഗാമികളായ പണ്ഡിതന്മാരും പിൻഗാമികളായ പണ്ഡിതന്മാരും സ്വീകരിച്ചു വരാറുളള രണ്ടു മാർഗ്ഗങ്ങളുണ്ടെന്നും, അല്ലാഹുവിനു സൃഷ്ടികളോടു സാദൃശ്യം തോന്നിക്കുമാറുള്ള അർത്ഥ വ്യാഖ്യാനങ്ങൾ അവക്കു നൽകുവാൻ പാടില്ലെന്നും അൽബഖറഃ 115-ാം വചനത്തിന്റെ വ്യാഖ്യാനത്തിലും മറ്റുമായി നാം ഇതിനു മുമ്പ് ഒന്നിലധികം പ്രാവശ്യം വിവരിച്ചു കഴിഞ്ഞിട്ടുള്ളതാണ്.] (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/905)
പരാമൃഷ്ട വിഷയത്തെ കുറിച്ച് ബഖറഃ 115-ാം സൂക്തത്തിനു നൽകിയ വിശദീകരണം കൂടി കാണുക.