Skip to the text
Quran Vivaranam

55 sections in book mode

Essay 19

അല്ലാഹുവിന്റെ നാമ ഗുണവിശേഷങ്ങൾ

Vol. 1 Page 360

അതിമനോഹരവും വിസ്‌മയകരവുമായ ഒരു ശിൽപമാണ് മനുഷ്യാസ്‌തിത്വം. മഹോന്നതനായ അല്ലാഹുവാണ് അതിന്റെ സ്രഷ്ടാവ്. ആത്മാവും ശരീരവും ചേർത്താണ് അതിന്റെ സംരചന നിർവ്വഹിച്ചിരിക്കുന്നത്. മനസ്സും മനസ്സിന്റെ വ്യത്യസ്‌ത ഭാവങ്ങളുമാണ് മനുഷ്യാസ്‌തിത്വത്തിന്റെ നന്മ തിന്മകൾ നിർണ്ണയിക്കുന്ന ഘടകങ്ങൾ. വിശ്വാസകാര്യങ്ങളിൽ പ്രഥമവും പ്രമുഖവുമായത്, തന്നെയും തനിക്ക് ചുറ്റുമുള്ള മുഴുപ്രപഞ്ചങ്ങളെയും സൃഷ്ടിച്ച് പരിപാലിക്കുന്ന ഏകനായ അല്ലാഹുവിലുള്ള വിശ്വാസമാണ്. ഓരോരുത്തനും ഉൾക്കൊള്ളുന്ന വിശ്വാസമാണ് അവനവന്റെ അസ്‌തിത്വത്തെ ദീപ്‌തമാക്കുന്നത്.

നാമ ഗുണവിശേഷങ്ങളിലുള്ള വിശ്വാസം
തൗഹീദിന്റെ ഭാഗം

അല്ലാഹുവിലുള്ള വിശ്വാസം യഥാവിധം രൂപപ്പെടുന്നത് നാലു കാര്യങ്ങളിൽ വിശ്വസിക്കുമ്പോൾ മാത്രമാണ്:

1- അല്ലാഹുവിന്റെ ആസ്‌തിക്യത്തിൽ വിശ്വസിക്കുക

2- അവന്റെ രക്ഷാകർത്തൃത്വത്തിലുള്ള ഏകത്വത്തിൽ വിശ്വസിക്കുക

3- അവന്റെ ആരാധ്യതയിലുള്ള ഏകത്വത്തിൽ വിശ്വസിക്കുക

4- നാമ ഗുണവിശേഷങ്ങളിൽ അവൻ ഏകനും അതുല്യനും അദ്വിതീയനുമാണെന്ന് വിശ്വസിക്കുക.

അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ കാതൽ അവന്റെ ഏകത്വത്തിലുള്ള (تَوْحِيدٌ) വിശ്വാസമാണ്. നടേ സൂചിപ്പിച്ച പോലെ, അവന്റെ ഏകത്വത്തിന് മൂന്നു ഭാഗങ്ങളുണ്ട്. അതിൽ ഒന്ന് അവൻ നാമ ഗുണവിശേഷങ്ങളിൽ ഏകനും അദ്വിതീയനുമാണ് (تَوْحِيدُ الْأَسْمَاءِ وَالصِّفَاتِ) എന്നുള്ളതാണ്. തൗഹീദീ വിശ്വാസ സംഹിതയിൽ ഈ വശത്തിനു വലിയ പ്രാധാന്യമാണുള്ളത്. കാരണം, വിശ്വാസം രൂപപ്പെടണമെങ്കിൽ തന്നെ അല്ലാഹുവിനെ യഥാവിധം അറിയണം. അറിവാണ് വിശ്വാസമായി പരിണമിക്കുന്നത്. അല്ലാഹുവിനെ അറിയാനുള്ള മാർഗ്ഗം അവനെ കുറിച്ച് അവൻ തന്നെ നൽകിയ വിവരണങ്ങളാണ്. അവന്റെ നാമങ്ങളായും വിശേഷണങ്ങളായും (الْأَسْمَاءُ وَالصِّفَاتُ) ഖുർആനിലും സുന്നത്തിലുമുള്ള പരാമർശങ്ങളാണ് ആ വിവരണങ്ങൾ. അവയിലുള്ള വിശ്വാസമാണ് നാമ ഗുണവിശേഷങ്ങളിലുള്ള വിശ്വാസം. തൗഹീദീ വിശ്വാസത്തിന്റെ ഈ വശം വേണ്ടതുപോലെ മനസ്സിലാക്കാതെയും ഉൾക്കൊള്ളാതെയും ഒരാൾക്ക് അല്ലാഹുവിനെ യഥാവിധം അറിയാനോ ആരാധിക്കുവാനോ കഴിയില്ല. അവന്റെ നാമ ഗുണ വിശേഷങ്ങൾ മനസ്സിലാക്കിയ ഒരാൾക്കു മാത്രമേ അറിഞ്ഞും സ്‌നേഹിച്ചും അവനു അടിമപ്പെടാൻ സാധിക്കൂ. അല്ലാഹു പറയുന്നു: ﴿وَلِلهِ الْأَسْمَاءُ الْحُسْنَىٰ فَادْعُوهُ بِهَا ۖ وَذَرُوا الَّذِينَ يُلْحِدُونَ فِي أَسْمَائِهِ سَيُجْزَوْنَ مَا كَانُوا يَعْمَلُونَ ١٨٠﴾ (الأعراف) [അല്ലാഹുവിന് ഉൽകൃഷ്ടമായ നാമങ്ങളുണ്ട്. അവകൊണ്ട് അല്ലാഹുവിനെ നിങ്ങൾ ദുആ ചെയ്യുക. അവന്റെ നാമങ്ങളിൽ കൃത്യവിലോപം കാണിക്കുന്നവരെ നീ വിട്ടേക്കൂ. അവരുടെ ചെയ്‌തികൾക്ക് അർഹമായ ശിക്ഷ അവർക്ക് നൽകപ്പെടുക തന്നെ ചെയ്യും.] (അഅ്റാഫ് 180)

സൃഷ്ടിയുടെ ഏറ്റവും വലിയ സപര്യയാണ് ദുആ. ദുആ തന്നെ രണ്ടു വിധമുണ്ട്.

ഒന്ന് : അല്ലാഹുവിനോടുള്ള യാചന (دُعَاءُ مَسْأَلَةٍ). അതിന്റെ രൂപം, അവനോട് എന്തു കാര്യമാണോ ചോദിക്കുന്നത് അതിന് അനുയോജ്യമായ അവന്റെ നാമം തെരഞ്ഞെടുത്ത്, ആ പേര് ചൊല്ലി അവനെ വിളിച്ചുതേടുക എന്നതാണ്. ഉദാഹരണമായി, ഒരാൾ യാചിക്കുന്നത് പാപമോചനത്തിനു വേണ്ടിയാണ്. എങ്കിൽ يَا غَفُورُ ! اغْفِرْ لِي (പാപങ്ങൾ ഏറെ പൊറുക്കുന്നവനായ ഗഫൂറേ! നീ എന്നോട് പൊറുക്കേണമേ), ഇങ്ങനെ ഗഫൂർ എന്ന പേര് വിളിച്ചുകൊണ്ട് യാചിക്കുക. ഒരാൾ കാരുണ്യമാണ് ചോദിക്കുന്നതെങ്കിൽ يَا رَحِيمُ ! ارْحَمْنِي (കാരുണ്യം ചൊരിയുന്ന റഹീമേ! എനിക്ക് നീ കരുണ ചെയ്യേണമേ), ഇങ്ങനെ റഹീം എന്ന പേരിൽ അല്ലാഹുവിനെ വിളിച്ച് യാചിക്കുക.

രണ്ട്: അല്ലാഹുവിനുള്ള ഇബാദത്ത് (دُعَاءُ عِبَادَةٍ). എല്ലാ ആരാധനകളും ദുആയാണ്. ദുആയാണ് ആരാധനയുടെ മജ്ജ. ഏതൊരു ആരാധനാ കർമ്മം നാം വിശകലനം ചെയ്‌താലും അതിനെ ഇബാദത്താക്കിയത് അതിൽ ഉൾച്ചേർന്നിരിക്കുന്ന ദുആ യാണെന്നു കാണാം. ഉദാഹരണമായി തന്റെ വരുമാനത്തിന്റെ നിശ്ചിത വിഹിതം സകാത്ത് കൊടുക്കുന്ന ഒരു വിശ്വാസി ആ കർമ്മം സ്വീകരിക്കണമെന്നും അർഹമായ പ്രതിഫലം നൽകണമെന്നും അല്ലാഹുവിനോട് യാചിക്കുന്നു. അപ്പോൾ അത് സകാത്തും ഇബാദത്തുമായിത്തീരുന്നു. ഇതേ പ്രവൃത്തി തന്നെ മറ്റൊരാൾ ചെയ്യുന്നു. പക്ഷെ, അല്ലാഹുവിനോടുള്ള തേട്ടം മാത്രം അതിൽ നിന്ന് ചോർന്നുപോയിരിക്കുന്നു. എങ്കിൽ അത് ഇബാദത്താവുകയില്ല. അത് വെറുമൊരു ജീവകാരുണ്യ പ്രവർത്തനമായി ചുരുങ്ങും. അതിനാൽ ഒരാൾ അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്നത് അവന്റെ നാമങ്ങളുടെ വിധിയും താൽപര്യവുമനുസരിച്ചായിരിക്കണം. ഉദാഹരണമായി. അല്ലാഹു تَوَّابٌ (പശ്ചാത്താപം സ്വീകരിക്കുന്നവൻ) ആണ്. അതിനാൽ ഒരു വിശ്വാസി അവന്റെ തെറ്റുകളിൽനിന്ന് അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങണം. അല്ലാഹു سَمِيعٌ (എല്ലാം കേൾക്കുന്നവൻ) ആണ്. അതിനാൽ ഒരു വിശ്വാസി നാവുകൊണ്ട് അവനെ സദാ സ്‌മരിക്കണം. അല്ലാഹു بَصِيرٌ (എല്ലാം കാണുന്നവൻ) ആണ്. അതിനാൽ ഒരു വിശ്വാസി ശരീരാവയവങ്ങൾ കൊണ്ട് ഇബാദത്തുകൾ അനുഷ്ഠിക്കണം. അല്ലാഹു لَطِيفٌ خَبِيرٌ (സൂക്ഷ്‌മജ്ഞാനിയും അഭിജ്ഞനും) ആണ്. അതിനാൽ ഒരു വിശ്വാസി രഹസ്യമായി, തന്റെ സ്വകാര്യതകളിൽ അല്ലാഹുവിനെ സൂക്ഷിക്കണം. ഇപ്രകാരം അല്ലാഹുവിന്റെ ഉൽകൃഷ്ടമായ നാമങ്ങളുടെ വിധിയും താൽപര്യവുമനുസരിച്ചാണ് നാം അവനു ഇബാദത്ത് ചെയ്യേണ്ടത്. അവൻ ഇഷ്ടപ്പെടുന്നതും അവൻ സ്വീകരിക്കുന്നതുമായ ഇബാദത്ത് ഏതാണെന്ന് നിശ്ചയിക്കുന്നത് അവൻ തന്നെയാണ്.

നാമ ഗുണവിശേഷങ്ങൾ സ്‌ഥിരീകരിക്കാൻ ഖുർആനിൽനിന്നോ സുന്നത്തിൽനിന്നോ ഉള്ള രേഖ അനിവാര്യം

അല്ലാഹുവിന്റെ നാമങ്ങളും ഗുണവിശേഷങ്ങളും തൗഖീഫിയ്യത്താണ് (تَوْقِيفِيَّةٌ), അഥവാ വഹ്‌യിലൂടെ മാത്രം ലഭിച്ചവയാണ്. അതിൽ ബുദ്ധിക്കോ യുക്തിക്കോ യാതൊരു സ്വാധീനവുമില്ല. ഏതെല്ലാമാണ് അല്ലാഹുവിന്റെ പേരുകൾ? അവനു നിർബ്ബന്ധമായും ഉണ്ടായിരിക്കേണ്ടതോ, ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതോ, ഉണ്ടായാൽ കുഴപ്പമില്ലാത്തതോ ആയ ഗുണവിശേഷങ്ങൾ ഏതൊക്കെ? അനുവദനീയമായ ഗുണങ്ങൾ ഏതൊക്കെ? ഇതു പോലുള്ളവ മനുഷ്യനു സ്വയം കണ്ടെത്താനാവാത്ത മറഞ്ഞ കാര്യങ്ങളിൽപെടുന്നു. അതിനാൽ അവയെ കുറിച്ച് മനസ്സിലാക്കാൻ വഹ്‌യിനെ അവലംബിക്കുക മാത്രമേ നിർവ്വാഹമുള്ളു.

അല്ലാഹുവിന്റെ നാമ ഗുണവിശേഷങ്ങൾ സ്ഥിരീകരിക്കാനുള്ള തെളിവ് ഖുർആനും സുന്നത്തും മാത്രമാണ്. മറ്റൊന്നു കൊണ്ടും അവ സ്ഥിരീകരിക്കാനാവില്ല. ഖുർആനിലും സ്ഥിരപ്പെട്ട സുന്നത്തിലും അല്ലാഹുവിന്റെ നാമമായോ ഗുണവിശേഷമായോ ഒരു കാര്യം സ്ഥിരീകരിച്ചാൽ നാം അത് സ്ഥിരീകരിക്കുകയും അതിൽ വിശ്വസിക്കുകയും വേണം. അവയിൽ ഒരു കാര്യം നിഷേധിച്ചാൽ നാം അത് നിഷേധിക്കുകയും, അതിനു നേർവിപരീതമായി നിൽക്കുന്ന ആശയത്തിന്റെ പൂർണ്ണത സ്ഥിരീകരിക്കുകയും വേണം. ഉദാഹരണമായി, അല്ലാഹു അനീതി കാണിക്കില്ല എന്നു പറഞ്ഞാൽ അനീതിയെ നിഷേധിക്കുകയും, അതോടൊപ്പം അവന്റെ നീതിയുടെ പൂർണ്ണത സ്ഥിരീകരിക്കുകയും വേണം. ഒരു വിശേഷണം ഖുർആനിലോ സുന്നത്തിലോ സ്ഥിരീകരിക്കുകയോ നിരാകരിക്കുകയോ ചെയ്‌തിട്ടില്ലെങ്കിൽ അതിനെ കുറിച്ച് നാം മൗനം പാലിക്കണം. ആ നാമമോ വിശേഷണ പദമോ അല്ലാഹുവിന് സ്ഥിരീകരിക്കാനോ നിരാകരിക്കാനോ പാടില്ല. അല്ലാഹുവിന്റെ നാമങ്ങളിൽ ഉൾച്ചേർന്നിരിക്കുന്ന ഗുണവിശേഷങ്ങളും, അവന്റെ പ്രവർത്തനങ്ങളെ കുറിക്കുന്ന വിശേഷണങ്ങളും ഒരു പോലെ സ്ഥിരീകരിക്കണം. കൈ, മുഖം, ദൃഷ്ടി പോലുള്ള സത്താപരമായ ഗുണവിശേഷങ്ങളും നാം സ്ഥിരീകരിക്കണം. അവയിലെല്ലാം നാം വിശ്വസിക്കുകയും വേണം.

അല്ലാഹുവിന്റെ പേരുകളും ഗുണവിശേഷങ്ങളും നമുക്ക് വഹ്‌യിൽനിന്ന് ലഭിച്ച അതേപടി സ്വീകരിക്കൽ നിർബന്ധമാണ്. അതിൽ യാതൊന്നും കൂട്ടുവാനോ കുറക്കുവാനോ പാടില്ല. ഏതെങ്കിലും തരത്തിൽ ഭേദഗതികൾ വരുത്താവതുമല്ല. ഇവ്വിഷയകമായി അല്ലാഹുവോ അവന്റെ റസൂലോ അറിയിച്ചു തന്നതല്ലാതെ, മറ്റു യാതൊന്നും സ്വീകരിക്കാൻ നിർവ്വാഹമില്ല. ബുദ്ധിയും യുക്തിയും ഉപയോഗിച്ച് പുതിയ നാമങ്ങളോ ഗുണവിശേഷങ്ങളോ ചമച്ചുണ്ടാക്കാനോ, അവ ആരാധനയിലോ അല്ലാത്തതിലോ ഉപയോഗിക്കാനോ പാടില്ലാത്തതാണ്. വിവിധ ദേശക്കാരും ഭാഷക്കാരും അവർക്ക് ഇഷ്ടമുള്ള പേരുകൾ അല്ലാഹുവിന് ചാർത്തുന്നത് ഗുരുതരമായ തെറ്റാണ്. ഓരോരോ സ്ഥലത്തും കാലത്തുമുള്ള വ്യക്തികളും സമൂഹങ്ങളുമല്ല അല്ലാഹുവിന്റെ നാമ ഗുണങ്ങൾ നിശ്ചയിക്കുന്നത്. പരിഭാഷയുടെ പേരിലാണെങ്കിലും അല്ലെങ്കിലും, അല്ലാഹുവിന്റെ നാമങ്ങളിലും ഗുണവിശേഷങ്ങളിലും പുതിയ സംജ്ഞകളും ശബ്ദങ്ങളും ഉപയോഗിക്കുന്നത് തെറ്റാണ്. അവനെ വിളിക്കാനും വിശേഷിപ്പിക്കാനും ശർഇൽ സ്ഥിരപ്പെട്ട നാമങ്ങളും വിശേഷങ്ങളും തന്നെ പ്രയോഗിക്കാനേ നിർവ്വാഹമുള്ളു. അല്ലാതെ, മറ്റു തരത്തിലുള്ള നീക്കുപോക്കുകളാവാം എന്നു തെളിയിക്കുന്ന ഒരു രേഖയും ഇസ്‌ലാമിക പ്രമാണങ്ങളിൽ ലഭ്യമല്ല.

ഉൽകൃഷ്ടമായ നാമങ്ങൾ 
പൂർണ്ണതയുടെയും സൗന്ദര്യത്തിന്റെയും 
ഗുണവിശേഷങ്ങൾ

ഖുർആനിലും സുന്നത്തിലും അല്ലാഹുവിനെ കുറിച്ച് ധാരാളം പരാമർശങ്ങളുണ്ട്. അവയിൽ അടങ്ങിയിരിക്കുന്നത് അവന്റെ നാമങ്ങളും ഗുണവിശേഷങ്ങളുമാണ്. ന്യൂനതകളില്ലാത്ത, പൂർണ്ണതയുടെയും സൗന്ദര്യത്തിന്റെയും ഉൽകൃഷ്ടമായ നാമങ്ങളാണ് അല്ലാഹുവിനുള്ളത്. അവയെല്ലാം അനിതരവും അദ്വിതീയവുമാണ്. അല്ലാഹുവിനെ വിളിക്കാനുള്ള സംജ്ഞാനാമങ്ങൾ മാത്രമല്ല, അവന്റെ ഉന്നതമായ ഗുണവിശേഷങ്ങൾ ഉൾക്കൊള്ളുന്ന ഉൽകൃഷ്ടമായ നാമങ്ങൾ കൂടിയാണവ. അല്ലാഹു പറയുന്നത് കാണുക: ﴿وَلِلهِ الْأَسْمَاءُ الْحُسْنَىٰ فَادْعُوهُ بِهَا.. ١٨٠﴾ (الأعراف) [അല്ലാഹുവിന് ഉൽകൃഷ്ടമായ നാമങ്ങളുണ്ട്. അവകൊണ്ട് നിങ്ങൾ അല്ലാഹുവിനെ ദുആ ചെയ്യുക.] (അഅ്റാഫ് 180)

അല്ലാഹുവിന്റെ നാമങ്ങൾ ഉൽകൃഷ്ടമാണ്. ഉദാഹണമായി അവന്റെ ഒരു നാമമാണ് الْعَلِيمُ എന്നത്. അതിന്റെ അർത്ഥം എല്ലാം അറിയുന്നവൻ, സൂക്ഷ്‌മജ്ഞാനി എന്നൊക്കെയാണ്. ആരാധനാവേളകളിലോ അല്ലാത്തപ്പോഴോ അവനെ വിളിക്കാൻ ആ നാമം ഉപയോഗിക്കാം. അല്ലാഹു എല്ലാം അറിയുന്നവനാണ് എന്ന് പറയുമ്പോൾ അർത്ഥമാക്കുന്നത്, അവന് സൂക്ഷ്‌മവും സമ്പൂർണ്ണവുമായ അറിവുണ്ട്; ആ അറിവിന് തുടക്കവും ഒടുക്കവും ഇല്ലെന്നാണ്. അറിവില്ലാത്ത ഒരവസ്ഥ അവനു മുൻകഴിഞ്ഞിട്ടില്ല. അറിവില്ലാത്ത ഒരവസ്ഥ ഭാവിയിൽ ഒരിക്കലും അവനുമേൽ വന്നു ചേരുകയുമില്ല. അവന്റെ അറിവ് ആരും നൽകിയതല്ല. അവന്റെ അറിവ് ആർക്കും എടുത്തു മാറ്റാനുമാവില്ല. അവന്റെ അറിവ് ഒന്നിനെയും ആശ്രയിക്കുന്നില്ല. അവന്റെ അറിവ് സൃഷ്ടികളുടേതു പോലെ പരിമിതവുമല്ല. അത് അപരിമേയമാണ്, അനിതരമാണ്, അതുല്യമാണ്. അതിന്റെ പൂർണ്ണതയിൽപെട്ടതാണ് സൃഷ്ടികളുടെ വിധിയുമായും ഭാഗഥേയവുമായും ബന്ധപ്പെട്ട കാര്യങ്ങളെല്ലാം അവൻ മുൻനിർണ്ണയം നടത്തിയിരിക്കുന്നു എന്നത്. അവന്റെ സമ്പൂർണ്ണമായ അറിവുമായി ബന്ധപ്പെട്ട ഗുണവിശേഷങ്ങൾ ധാരാളമുണ്ട്. സൃഷ്ടി പ്രപഞ്ചങ്ങളിലെവിടെയും ചെറുതോ വലുതോ ആയ യാതൊരു കാര്യവും അവൻ അറിയാതെയും അവന്റെ ഇഛാനുസാരമല്ലാതെയും സംഭവിക്കുന്ന പ്രശ്‌നമില്ല. ചിന്തിച്ചു നോക്കൂ... الْعَلِيمُ എന്ന അവന്റെ പേര് എത്രമേൽ ഉൽകൃഷ്ടമാണ്! ഉന്നതമാണ്!!

ആകയാൽ അല്ലാഹുവിന്റെ പേരുകൾ അവനു മാത്രമേ ഉപയോഗിക്കാവൂ. സൃഷ്ടികൾക്കാർക്കും അവ ചേരുകയില്ല. അല്ലാഹുവിന്റെ നാമങ്ങളും അവ ഉൾക്കൊള്ളുന്ന ഗുണങ്ങളും ഒരു സൃഷ്ടിക്കും നൽകാവതല്ല. അവ അല്ലാഹുവിനു മാത്രം അവകാശപ്പെട്ടവയാണ്. അത്തരം ചില വാക്കുകൾ മറ്റുള്ളവരെ കുറിച്ച് ചിലപ്പോൾ പ്രയോഗിച്ചെന്നു വരാം. പക്ഷെ, അത് അവ ഉൾക്കൊള്ളുന്ന പൊരുളിലല്ല, പരിമിതമായ ഭാഷാർത്ഥത്തിൽ മാത്രമാണ്. ചുരുക്കത്തിൽ അല്ലാഹുവിന്റെ നാമങ്ങൾ പരിപൂർണ്ണവും അത്യുൽകൃഷ്ടവും അതിമനോഹരവുമാണ്. ആ നാമങ്ങൾ കൊണ്ട് അവയുടെ യഥാർത്ഥ പൊരുളോടുകൂടി അല്ലാഹുവിനെ മാത്രമേ വിളിക്കാൻ പാടുള്ളു. സൃഷ്ടികളെ വിളിക്കാൻ പാടില്ല. സൃഷ്ടികളുടെ നാമങ്ങളൊന്നും അല്ലാഹുവിന് ചേരുകയുമില്ല. അവ ഉപയോഗിച്ച് അല്ലാഹുവിനെ വിളിക്കാനും പാടില്ല. അല്ലാഹുവിന്റെ നാമ ഗുണവിശേഷങ്ങളിലുള്ള വിശ്വാസം അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ ഭാഗമാണ്. അത് തൗഹീദീ വിശ്വാസത്തിന്റെ അവിഭാജ്യ ഘടകവുമാണ്.

ഇനി, അല്ലാഹുവിന്റെ ഗുണവിശേഷങ്ങളുടെ കാര്യമെടുക്കാം. ഖുർആനിലും സുന്നത്തിലും പറഞ്ഞിരിക്കുന്ന വർണ്ണനകളെല്ലാം ന്യൂനതകളോ വിലക്ഷണങ്ങളോ ഇല്ലാത്ത, പൂർണ്ണതയുടെയും സൗന്ദര്യത്തിന്റെയും ഉന്നതമായ ഗുണങ്ങളാണ്. ജീവൻ, അറിവ്, കഴിവ്, കേൾവി, കാഴ്‌ച, വചനം, കാരുണ്യം, പ്രതാപം, അധികാരം, ഔന്നത്യം, മഹത്വം പോലുള്ളവ ഉദാഹരണം. അവയെല്ലാം അനാ ദിയും അനന്തവുമായ ഗുണവിശേഷങ്ങളാണ്. അവയെല്ലാം അപരിമേയവും അതുല്യവുമാണ്. സൃഷ്ടികളുടേത് പോലെ പരിമിതികളുള്ളവയല്ല. അല്ലാഹു പറയുന്നത് കാണുക: ﴿لِلَّذِينَ لَا يُؤْمِنُونَ بِالْآخِرَةِ مَثَلُ السَّوْءِ ۖوَلِلهِ الْمَثَلُ الْأَعْلَىٰۚ وَهُوَ الْعَزِيزُ الْحَكِيمُ ٦٠﴾ (النحل) [പരലോകത്തില്‍ വിശ്വസിക്കാത്തവർക്കുള്ളത് ഹീനമായ വിശേഷണങ്ങളാണ്. അല്ലാഹുവിനാകുന്നു അത്യുന്നതമായ വിശേഷണം. അവന്‍ പ്രതാപിയും ജ്ഞാനിയായ അധികാരസ്ഥനുമാകുന്നു.] (നഹ്ൽ 60)

പൂർണ്ണതയില്ലാത്ത വിലക്ഷണകരമായ ഗുണവിശേഷങ്ങൾ അല്ലാഹുവിനില്ല. ഉദാഹരണമായി മരണം, അജ്ഞത, കഴിവുകേട്, മറവി, ആന്ധ്യം, ബധിരത പോലുള്ളവ. അവ ഒരവസ്ഥയിലും അല്ലാഹുവിലേക്ക് ചേർക്കാൻ പാടില്ല. എന്നാൽ ചില ഗുണങ്ങൾ ചില സന്ദർഭങ്ങളിൽ പൂർണ്ണതയും സൗന്ദര്യവുമായിരിക്കും. മറ്റു ചില സന്ദർഭങ്ങളിൽ അത് ന്യൂനതയും വിലക്ഷണവുമായിരിക്കും. അത്തരം വിശേഷണങ്ങൾ നിരുപാധികം അല്ലാഹുവിലേക്ക് ചേർക്കാനോ, നിരുപാധികം അല്ലാഹുവിന് നിഷേധിക്കാനോ പാടില്ല. അതിനെ കുറിച്ച് ഇബ്‌നു ഉഥൈമീൻ ﵀ നൽകിയ ഒരു വിവരണം താഴെ കൊടുക്കാം:

وإذا كانت الصفة كمالاً في حال، ونقصا في حال لم تكن جائزة في حق الله، ولا ممتنعة على سبيل الإطلاق، فلا تُثْبَت له إثباتا مطلقا، ولا تُنْفَى عنه نفيا مطلقا، بل لا بد من التفصيل، فتجوز في الحال التي تكون كمالاً، وتمتنع في الحال التي تكون نقصا، وذلك كالمكر والكيد والخداع ونحوها، فهذه الصفات تكون كمالاً إذا كانت في مقابلة من يعاملون الفاعل بمثلها، لأنها حينئذٍ تدل على أن فاعلها قادر على مقابلة عدوه بمثل فعله، أو أشد، وتكون نقصا في غير هذه الحال، ولهذا لم يذكرها الله تعالى من صفاته على سبيل الإطلاق، وإنما ذكرها في مقابلة من يعاملونه ورسله بمثلها، كقوله تعالى: ﴿وَمَكَرُوا وَمَكَرَ اللهُ وَاللهُ خَيْرُ الْمَاكِرِينَ ٥٤﴿ (آل عمران) وقوله: ﴿إِنَّهُمْ يَكِيدُونَ كَيْداً ١٥ وَأَكِيدُ كَيْداً ١٦﴾ (الطارق)، وقوله: ﴿وَالَّذِينَ كَذَّبُوا بِآياتِنَا سَنَسْتَدْرِجُهُمْ مِنْ حَيْثُ لا يَعْلَمُونَ ١٨٢ وَأُمْلِي لَهُمْ إِنَّ كَيْدِي مَتِينٌ ١٨٣﴾ (الأعراف) وقوله: ﴿إِنَّ الْمُنَافِقِينَ يُخَادِعُونَ اللهَ وَهُوَ خَادِعُهُمْ ١٤٢﴾(النساء) وقوله: ﴾قَالُوا إِنَّا مَعَكُمْ إِنَّمَا نَحْنُ مُسْتَهْزِئُونَ ١٤ اللهُ يَسْتَهْزِئُ بِهِم.. ١٥﴾ (البقرة).

ولهذا لم يذكر الله أنه خان من خانوه، فقال تعالى: ﴿وَإِنْ يُرِيدُوا خِيَانَتَكَ فَقَدْ خَانُوا اللهَ مِنْ قَبْلُ فَأَمْكَنَ مِنْهُمْ وَاللهُ عَلِيمٌ حَكِيمٌ ٧١﴾ (الأنفال) فقال: فأمكن منهم، ولم يقل: فخانهم، لأن الخيانة خدعة في مقام الائتمان، وهى صفة ذم مطلقا. (ابن عثيمين في القواعد المثلى في صفات الله وأسمائه الحسنى]

[ഒരവസ്ഥയിൽ പൂർണ്ണതയും മറ്റൊരവസ്ഥയിൽ ന്യൂനതയുമായിത്തീരാവുന്ന ഏതൊരു ഗുണവും അല്ലാഹുവിനെ നിരുപാധികം വിശേഷിപ്പിക്കാമെന്നോ, നിരുപാധികം വിശേഷിപ്പിക്കാൻ പാടില്ലെന്നോ പറയാവതല്ല. അത് അല്ലാഹുവിന് നിരുപാധികം സ്ഥിരീകരിക്കാനോ, നിരുപാധികം നിരാകരിക്കാനോ പാടില്ല. മറിച്ച്, അത്തരം ഗുണവിശേഷങ്ങളുടെ കാര്യം വിശദമായി തന്നെ പ്രതിപാദിക്കേണ്ടതുണ്ട്. അവ പൂർണ്ണതയായിത്തീരുന്ന സന്ദർഭങ്ങളിൽ അല്ലാഹുവിലേക്ക് ചേർക്കുന്നത് അനുവദനീയമായിരിക്കും ന്യൂനതയായിത്തീരുന്ന സന്ദർഭങ്ങളിൽ അത് പാടില്ലെന്നും വരും. അതിനുദാഹരണമാണ് مَكْرٌ (സൂത്രം), كَيْدٌ (തന്ത്രം), خِدَاعٌ (കബളിപ്പിക്കൽ) മുതലായവ. ഇവ പൂർണ്ണതയുടെ ഗുണവിശേഷമായിത്തീരുന്നത് അക്കാര്യം ചെയ്യുന്നവനെതിരിൽ സമാനമായത് തിരിച്ച് അനുവർത്തിക്കുമ്പോഴാണ്. അപ്പോൾ അത് അനുവർത്തിക്കുന്നവന് തന്റെ ശത്രുവിനെ അതേ നാണയത്തിൽ തന്നെയോ അതിലും രൂക്ഷമായോ തിരിച്ചടിക്കാൻ സാധിക്കും എന്ന അർത്ഥമാണല്ലോ വരിക. ഈ അവസ്ഥയല്ലാത്തപ്പോൾ അത് ന്യൂനതയായിരിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ, അല്ലാഹു അവയെ നിരുപാധികം തന്റെ വിശേഷണമായി പറഞ്ഞിട്ടില്ല. അല്ലാഹുവിനോടും അവന്റെ ദൂതനോടും ഇതുപോലുള്ളവ ചെയ്യുന്നവർക്ക് എതിരി ലാണ് അത് പറഞ്ഞിരിക്കുന്നത്. ഉദാഹരണമായി, അല്ലാഹു പറയുന്നത് നോക്കുക: «അവർ സൂത്രം പ്രയോഗിച്ചു; അല്ലാഹുവും സൂത്രം പ്രയോഗിച്ചു. അല്ലാഹു ഏറ്റവും നന്നായി സൂത്രം പ്രയോഗിക്കുന്നവനാകുന്നു». (ആലു ഇംറാൻ 54) «തീർച്ചയായും അവർ വലിയ തന്ത്രം പ്രയോഗിക്കുന്നു. ഞാനും വലിയ തന്ത്രം പ്രയോഗിക്കുന്നു». (ത്വാരിഖ് 15-16) «എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങൾ നിഷേധിക്കുന്നവരാകട്ടെ, അവരറിയാത്ത വിധത്തില്‍ അവരെ നാം പടിപടിയായി പിടികൂടുന്നതാണ്‌. അവര്‍ക്കു ഞാന്‍ കാലവിളംബം നൽകിയെന്നും വരും. തീര്‍ച്ചയായും എന്റെ തന്ത്രം സുശക്തമാണ്‌». (അഅ്റാഫ് 182-183) «തീര്‍ച്ചയായും കപടവിശ്വാസികള്‍ അല്ലാഹുവിനെ കബളിപ്പിക്കാൻ നോക്കുകയാണ്‌. യഥാര്‍ത്ഥത്തില്‍ അല്ലാഹു അവരെയാണ് കബളിപ്പിക്കുന്നത്‌». (നിസാഅ് 142) «അവർ പറയും: ഞങ്ങള്‍ നിങ്ങളോടൊപ്പം തന്നെയാണ്. ഞങ്ങള്‍ വിശ്വാസികളെ പരിഹസിക്കുക മാത്രമായിരുന്നു. യഥാർത്ഥത്തിൽ അല്ലാഹു, അവരെ പരിഹസിക്കുകയാണ് ചെയ്യുന്നത്». (ബഖറഃ 14-15)

അതു കൊണ്ടാണ്, "അവനെ വഞ്ചിച്ചവനെ അവൻ വഞ്ചിച്ചിരിക്കുന്നു" എന്ന് അല്ലാഹു പറയാതിരുന്നത്. അല്ലാഹു പറഞ്ഞത് ഇപ്രകാരമാണ്: «ഇനി നിന്നെ വഞ്ചിക്കാനാണ് അവര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ മുമ്പ് അവര്‍ അല്ലാഹുവോടും വഞ്ചന കാണിച്ചിട്ടുണ്ട്‌. അത് കൊണ്ടാണ് അവന്‍ അവരെ നിങ്ങള്‍ക്കു കീഴ്‌പ്പെ ടുത്തി തന്നത്‌. അല്ലാഹു എല്ലാം അറിയുന്നവനും ജ്ഞാനിയായ അധികാരസ്ഥനുമാകുന്നു». (അൻഫാൽ 71) "അവൻ അവരെയും വഞ്ചിച്ചിരിക്കുന്നു" എന്നു പറഞ്ഞില്ല. കാരണം خيانة എന്നത് വിശ്വാസ വഞ്ചനയാണ്. അത് നിരുപാധികമായും അധിക്ഷേപാർഹമായ ഒരു ഗുണവിശേഷമാണ്. (ഇബ്‌നു ഉഥൈമീൻ, അൽഖവാ ഇദുൽ മുഥ്‌ലായിൽ രേഖപ്പെടുത്തിയത്)

അല്ലാഹുവിന്റെ ഉൽകൃഷ്ടമായ നാമങ്ങൾ

i. അടിസ്‌ഥാന നാമം - اسْمُ الْجَلَالَةِ

മുഴുചരാചരങ്ങളുടെയും സ്രഷ്ടാവും നിയന്താവും ഉടമസ്ഥനുമായവൻ ആരോ അവനെ വിളിക്കാനുള്ള അടിസ്ഥാന സംജ്ഞാനാമമാണ് اللهُ (അല്ലാഹു). പദോൽപത്തി സംബന്ധിച്ചുള്ള ഭാഷാ ചർച്ചകളിൽ ഈ പദം ألـه എന്ന ധാതുവിൽ നിന്ന് നിഷ്‌പാദനം ചെയ്യപ്പെട്ടതായിട്ടാണ് പറയപ്പെടാറുള്ളത്. മേൽ ധാതുവിന്റെ അർത്ഥം അന്ധാളിച്ചുനിൽക്കുക, അഭയംതേടി ഓടിച്ചെല്ലുക എന്നൊക്കെ യാണ്. യാതൊരുവന്റെ മഹത്വവും പൂർണ്ണതയും മനോഹാരിതയും മൂലം മനുഷ്യൻ പരിഭ്രമിച്ചു പോകുന്നുവോ അവനു ഭാഷയിൽ ഇലാഹ് എന്ന് പറയാം. അല്ലെങ്കിൽ ഭയപ്പാടുകളിൽ അഭയംതേടി ഓടിച്ചെല്ലാനുള്ളവനെ ഇലാഹ് എന്നു വിളിക്കാം. ഇലാഹ് എന്നതിലേക്ക് വിവേചനഭേദകമായ ال എന്ന പൂർവ്വപ്രത്യയം ചേർത്തപ്പോൾ الْإِلٰهُ ആയിത്തീർന്നു. ഇങ്ങനെയുള്ള പദങ്ങളുടെ ഇടക്ക് വരുന്ന هَمْزَة യെ ഉപയോഗ സൗകര്യത്തിനായി ഒഴിവാക്കാം എന്നതാണ് നിരുക്തം. അതു പ്രകാരം ഈ പദം ഉഛരിക്കേണ്ടത് الله എന്നായിരിക്കും.

ഇവിടെ നാം ഓർമ്മയിൽ വെക്കേണ്ട ഒരു കാര്യമുണ്ട്. ഭാഷ അല്ലാഹുവിന്റെ ഒരു ദൃഷ്ടാന്തമാണ്. അവനാണ് മനുഷ്യനു ഭാഷാസിദ്ധി നൽകിയതും ഭാഷകൾ പഠിപ്പിച്ചതും. ഭാഷാനിയമങ്ങൾ, വ്യാകരണം, നിരുക്തം, രൂപമാല എന്നതെല്ലാം അവന്റെ നിശ്ചയത്തിനു വിധേയമാണ്. മേൽ പറഞ്ഞതു പോലുള്ള മൂലധാതുക്കളിൽനിന്ന് വിവിധ പദപ്രരൂപങ്ങൾ നിഷ്‌പാദനം ചെയ്യുമ്പോൾ പൊതുവിൽ പാലിക്കപ്പെടുന്ന ഭാഷാനിയമമായിട്ടേ മുകളിൽ പറഞ്ഞ കാര്യങ്ങളെ മനസ്സിലാക്കേണ്ടതുള്ളു. അല്ലാതെ, അവന്റെ അടിസ്ഥാന നാമമായ الله എന്ന സംജ്ഞ കണ്ടുപിടിച്ചതും നിഷ്‌പാദനം ചെയ്‌തെടുത്തതും ഏതോ ചില വ്യാകരണപടുക്കളാണ് എന്ന് തെറ്റിദ്ധരിക്കരുത്.

ഈ മഹദ്നാമത്തിന്റെ അർത്ഥം ഇബ്‌നു അബ്ബാസ് ﵄ വിവരിക്കുന്നത് ഇപ്രകാരമാണ്: عن عبدالله بن عباس ﵄ قال: "الله" ذوالألوهية والمَعْبودية على خلقه أجمعين. [الطبري في تفسيره] [അല്ലാഹു എന്ന് പറഞ്ഞാൽ മുഴുസൃഷ്ടികളുടെയും ആരാധ്യതയും ഉബൂദിയ്യത്തും അവകാശപ്പെട്ടവൻ എന്നാണ്.] (ത്വബരി, തഫ്‌സീ റിൽ ഉദ്ധരിച്ചത്)

ii. അല്ലാഹുവിന്റെ അതിബൃഹദ് നാമം (اسْمُ اللهِ الْأَعْظَمُ)

അല്ലാഹുവിന് ഏറ്റവും ബൃഹത്തായ ഒരു നാമമുണ്ട്. ആ പേര് ചൊല്ലി അവനോട് ഒരാൾ ദുആ ചെയ്‌താൽ അല്ലാഹു അവന് ഉത്തരം നൽകാതിരിക്കില്ല. അതിനാണ് اسْمُ اللهِ الْأَعْظَم എന്നു പറയുന്നത്. ഈ നാമം ഏതാണ് എന്ന കാര്യത്തിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ നിലവിലുണ്ട്. അവയിൽ ഏറ്റവും പ്രബലവും സ്വീകാര്യ യോഗ്യവുമായിട്ടുള്ളത് الْحَيُّ الْقَيُّومُ എന്നുള്ളതാണ്. ഈ നാമം ഖുർആനിൽ മൂന്നിടങ്ങളിൽ ആവർത്തിച്ചിരിക്കുന്നു. ബഖറഃ 255, ആലു ഇംറാൻ 2, ത്വാഹാ 111 എന്നീ വചനങ്ങളിലാണത്. ഇത് രണ്ട് നാമങ്ങളുടെ യൗഗികമാണ്.

അവയിൽ ഒന്ന് الْحَيُّ എന്നതാണ്. ജീവനുള്ളവൻ, അമരനായവൻ എന്നൊക്കെയാണ് അതിന്റെ സാരം. അല്ലാഹുവിന്റെ ജീവൻ സൃഷ്ടികളുടേതു പോലെയല്ല. ഇല്ലാതിരുന്ന ഒരവസ്ഥയിൽനിന്ന് പീന്നീട് ഉണ്ടായിത്തീർന്നതുമല്ല. അവൻ ആദിയിലേ ഉള്ളവനാണ്, ഉണ്ടായവനല്ല. അവന്റെ ജീവൻ സൃഷ്ടികളുടേതു പോലെ മറ്റൊന്നിനെ ആശ്രയിക്കുന്നതോ നശിക്കുന്നതോ അല്ല. അവൻ അമരനും അന്ത്യമില്ലാത്തവനുമാണ്. അവന്റെ ജീവനു പരിമിതികളില്ല. അത് അപരിമേയവും നിരുപമുമാണ്. എന്നാൽ, ഏതെങ്കിലും ഒരു സൃഷ്ടിയെകുറിച്ച് ഹയ്യ് എന്ന് വിശേഷിപ്പിച്ചാൽ അത് ഭാഷാപരം മാത്രമായിരിക്കും. പൊരുളിൽ രണ്ടും തമ്മിൽ യാതൊരു സാദൃശ്യവുമില്ല. അവ തമ്മിൽ താരതമ്യം പോലും സാധ്യവുമല്ല. ഈ വിശേഷണം അല്ലാഹുവിന്റെ സത്താപരമായ എല്ലാ ഗുണങ്ങളെയും ഉൾക്കൊള്ളുന്നതുമാണ്.

രണ്ടാമത്തേത് القَيُّومُ എന്നുള്ളതാണ്. അതിന്റെ അർത്ഥം മറ്റുള്ളവരെ നിലനിർത്തുന്നവൻ എന്നാണ്. അല്ലാഹുവാണ് മുഴുവൻ ചരാചരങ്ങളെയും സൃഷ്ടിക്കുകയും നിലനിർത്തുകയും പരിപാലിക്കുകയും ചെയ്യുന്നവൻ. ഈ വിശേഷണം അല്ലാഹുവിന്റെ കർമ്മപരമായ മുഴുവൻ വിശേഷണങ്ങളെയും ഉൾക്കൊള്ളുന്നു. അവൻ സ്വയമേവ നിലക്കൊള്ളുകയും മറ്റുള്ളവയെ നിലനിർത്തുകയും ചെയ്യുന്നു. അവൻ ഒന്നിനെയും ആശ്രയിക്കുന്നില്ല. എല്ലാം അവനെ സദാ ആശ്രയിക്കുന്നു. ഈ രണ്ടു നാമങ്ങളും ഒരുമിച്ചു ചേർന്ന യൗഗികമാണ് الْحَيُّ الْقَيُّومُ. ഇതിന് اسْم اللهِ الْأَعْظَم അല്ലാഹുവിന്റെ അതിബൃഹദ് നാമമെന്ന് പറയുന്നു.

iii. തൊണ്ണൂറ്റിയൊമ്പത് നാമങ്ങൾ

അല്ലാഹു എന്ന മഹദ് ശബ്ദത്തെ അവന്റെ അടിസ്ഥാന നാമ മായും, الْحَيُّ الْقَيُّومُ എന്നതിനെ അതിബൃഹദ് നാമമായും കണക്കാക്കാം. എന്നാൽ, സ്ഥിരപ്പെട്ട ഒരു ഹദീസിൽ അവന് തൊണ്ണൂറ്റിയൊമ്പത് നാമങ്ങളുള്ളതായി വേറെ പരാമർശമുണ്ട്. عَنْ أَبِي هُرَيْرَةَ ﵁: أَنَّ رَسُولَ اللهِ ﷺ قَالَ: إِنَّ لِلهِ تِسْعَةً وَتِسْعِينَ اسْمًا، مِائَةً إِلَّا وَاحِدًا، مَنْ أَحْصَاهَا دَخَلَ الجَنَّةَ. [البخاري في صحيحه] [അബൂ ഹുറയ്റഃ ﵁ നിവേദനം. നബി ﷺ പറഞ്ഞിരിക്കുന്നു: നിശ്ചയമായും അല്ലാഹുവിന് തൊണ്ണൂറ്റി ഒമ്പത് നാമങ്ങളുണ്ട്. നൂറിൽനിന്ന് ഒന്ന് ഒഴികെ. ആരെങ്കിലും അത് 'ഇഹ്സ്വാഅ് ' ചെയ്‌താൽ അയാൾ സ്വർഗ്ഗത്തിൽ പ്രവേശിച്ചതു തന്നെ.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

അല്ലാഹുവിന്റെ നാമങ്ങൾ ഹദീസിൽ പറഞ്ഞതു പോലെ 'ഇഹ്‌ സ്വാഅ് ' ചെയ്യണമെങ്കിൽ മൂന്നു കാര്യങ്ങൾ അനിവാര്യമാണ്.

ആ നാമങ്ങൾ കൃത്യമായി മനഃപാഠമാക്കണം

അവയിൽ ഉൾച്ചേർന്നിരിക്കുന്ന അർത്ഥങ്ങളും ആശയങ്ങളും സൂക്ഷ്മമായി ഗ്രഹിക്കണം

അവയുടെ വിധിയും താൽപര്യവുമനുസരിച്ച് അല്ലാഹുവിനെ ആരാധിക്കണം عن أنس ﵁ أنه كان مع رسول الله ﷺ جالسا، ورجل يصلي، ثم دعا: اللهم إِنِّي أَسْأَلُكَ بِأَنَّ لَكَ الْحَمْدَ، لَا إِلَٰهَ إِلَّا أَنْتَ، الْمَنَّانُ، بَدِيعَ السَمَٰوَاتِ وَالْأَرْضِ، يَا ذَا الْجَلَالِ وَالْإِكْرَامِ، يَا حَيُّ يَا قَيُّومُ، فَقَالَ النَّبِيُّ ﷺ: لَقَدْ دَعَا اللهَ بِاسْمِهِ الْعَظِيمِ الَّذِي إِذَا دُعِيَ بِهِ أَجَابَ، وَإِذَا سُئِلَ بِهِ أَعْطَىٰ. [الترمذي وأبو داود والنسائي وابن ماجه، في سننهم، وصححه الألباني] [അനസ് ﵁ നിവേദനം. അദ്ദേഹം ഒരിക്കൽ നബി ﷺ യുടെ കൂടെ യുള്ളപ്പോൾ അവിടെ ഒരാൾ നമസ്‌കരിക്കുന്നുണ്ടായിരുന്നു. അങ്ങനെ അദ്ദേഹം ദുആ ചെയ്യാൻ തുടങ്ങി: അല്ലാഹുവേ! ഞാൻ നിന്നോട് യാചിക്കുന്നു, നിനക്കാണ് എല്ലാ സ്‌തോത്രവും. നീയ ല്ലാതെ ഒരു ആരാധ്യനുമേയില്ല. മന്നാൻ (അനുഗ്രഹദാതാവ്) ആയ വനേ! ആകാശ ഭൂമികളെ മാതൃകയില്ലാതെ സൃഷ്ടിച്ചവനേ! മഹത്വ ങ്ങളുടെയും ഒൗദാര്യങ്ങളുടെയും ഉടയവനേ! ഹയ്യുൽ ഖയ്യൂം ആയ വനേ!! അപ്പോൾ നബി ﷺ പറഞ്ഞു: നിശ്ചയമായും അദ്ദേഹം അല്ലാ ഹുവിന്റെ അതിബൃഹദ് നാമം ചൊല്ലിക്കൊണ്ടാണ് അവനോട് ചോദിച്ചിരിക്കുന്നത്. ആ പേരുകൊണ്ട് അവനോട് ആരെങ്കിലും ദൂആ ചെയ്‌താൽ അവൻ ഉത്തരം ചെയ്യുകയും, അതുചൊല്ലി അവ നോട് യാചിച്ചാൽ അവനത് നൽകുകയും ചെയ്യും. (തിർമുദി, അബൂ ദാവൂദ്, നസാഈ, ഇബ്‌നു മാജഃ എന്നിവർ അവരുടെ സുനനുക ളിൽ ഉദ്ധരിച്ചത്)

ഇഹ്സ്വാഅ് ചെയ്‌താൽ സ്വർഗ്ഗത്തിൽ പ്രവേശിക്കും എന്ന് പറഞ്ഞ ഈ തൊണ്ണൂറ്റിയൊമ്പത് നാമങ്ങൾ ഖുർആനിൽ ഒരിടത്തും ക്രമത്തിൽ എണ്ണിപ്പറഞ്ഞിട്ടില്ല. എന്നാൽ തിർമുദി ഉദ്ധരിച്ച ഒരു ഹദീസിൽ അപ്രകാരം കാണാൻ സാധിക്കുന്നുണ്ട്. പക്ഷെ, അത് മുദ്റജ് (നിവേദകന്മാരുടെ വാക്ക് ഹദീസിലേക്ക് കൂട്ടിച്ചേർത്തത്) ആണെന്ന് നിരൂപകന്മാർ വിമർശിച്ചിട്ടുള്ളതുമാണ്.

iv. അല്ലാഹുവിന്റെ പേരുകൾ തിട്ടപ്പെടുത്താനാവില്ല

അല്ലാഹുവിന് തൊണ്ണൂറ്റിയൊമ്പത് പേരുകളുണ്ട്. അവ ഇഹ് സ്വാഅ് ചെയ്‌താൽ സ്വർഗ്ഗത്തിൽ പ്രവേശിക്കാം എന്ന് പറയുമ്പോൾ അല്ലാഹുവിന് ആകെ തൊണ്ണൂറ്റിയൊമ്പത് പേരുകളേ യുള്ളു എന്നതിന് അർത്ഥമില്ല. അവന്റെ നിരവധി പേരുകളിൽ തൊണ്ണൂറ്റിയൊമ്പത് പേരുകൾക്ക് ഇങ്ങനെ ഒരു സവിശേഷത യുണ്ട് എന്നാണ് അതുകൊണ്ട് വിവക്ഷിക്കുന്നത്. അവന് അന വധി പേരുകളുണ്ടെന്നും, അവ മുഴുവനും നമുക്ക് അറിയിച്ച് തന്നിട്ടില്ലെന്നും, അതിനാൽ അവന്റെ പേരുകളെ നമുക്ക് തിട്ടപ്പെടുത്തുക സാധ്യമല്ലെന്നും താഴെ പറയുന്ന ഹദീസിൽനിന്ന് ഗ്രഹിക്കാം. عن عبد الله بن مسعود ﵁ عن النبي ﷺ قال: ما أصاب عبدا همٌّ ولا حزن، فقال: اللهم إني عبدك، وابن عبدك، وابن أمتك، ناصيتي بيدك، ماض فِيَّ حكمك، عدل فيَّ قضاؤك، أسألك بكل اسم هو لك، سميت به نفسك، أو أنزلته في كتابك، أو علَّمته أحدا من خلقك، أو استأثرت به في علم الغيب عندك، أن تجعل القرآن ربيع قلبي، ونور صدري، وجلاء حزني، وذهاب همي، إلا أذهب الله همه وحزنه، وأبدله مكانه فرجا. [الألباني في صحيح الكلم الطيب] [ഇബ്‌നു മസ്ഊദ് h﵁ നിവേദനം. നബി ﷺ പറയുന്നു: വിഷമമോ ദുഃഖമോ ബാധിക്കുമ്പോൾ ഏതൊരു അടിമ ഇപ്രകാരം പറയുന്നു: അല്ലാഹുവേ! ഞാൻ നിന്റെ അടിയനാണ്, നിന്റെ അടിയന്റെ പുത്രനാണ്, നിന്റെ അടിയത്തിയുടെ പുത്രനാണ്, എന്റെ മൂർദ്ദാവ് നിന്റെ കൈയിലാണ്. നിന്റെ തീർപ്പാണ് എന്നിൽ നടപ്പിലാകുന്നത്. എന്റെ കാര്യത്തിലുള്ള നിന്റെ വിധി നീതിപൂർവ്വകമാണ്. നിനക്കുള്ള എല്ലാ നാമങ്ങളും കൊണ്ട് ഞാൻ നിന്നോട് ചോദിക്കുന്നു - അവ നീ തന്നെ നിനക്കു നിശ്ചയിച്ച പേരുകളാണ്. അഥവാ നിന്റെ ഗ്രന്ഥത്തിൽ നീ അവതരിപ്പിച്ചവയാണ്, അല്ലെങ്കിൽ നിന്റെ സൃഷ്ടികളിൽപെട്ട ആർക്കെങ്കിലും നീ പഠിപ്പിച്ചു കൊടുത്തവയാണ്, അല്ലെങ്കിൽ ഗൈബിയായ അറിവിൽ നിന്റെയുടക്കൽ നീ സ്വന്തമാക്കി വെച്ചവയാണ് - ഖുർആനിനെ നീ എന്റെ മനസ്സിന്റെ വസന്തമാക്കേണമേ, എന്റെ ഹൃദയത്തിന്റെ പ്രകാശമാക്കേണമേ, എന്റെ ദുഃഖത്തിനു നിവാരണമാക്കേണമേ, എന്റെ മനോവിഷമം ഇല്ലാതാക്കേണമേ. എങ്കിൽ, അല്ലാഹു അവന്റെ മനോവിഷമവും ദുഃഖവും നീക്കുകയും, തൽസ്ഥാനത്ത് വിശാലത പകരം നൽകുകയും ചെയ്യാതിരിക്കില്ല.] (അൽബാനി സ്വഹീഹുൽ കലിമി ത്ത്വയ്യി ബിൽ ഉദ്ധരിച്ചത്)

അല്ലാഹുവിനോട് ദുആ ചെയ്യേണ്ടത്, ആ ദുആ യാചന എന്ന അർത്ഥത്തിലാവട്ടെ, ആരാധന എന്ന അർത്ഥത്തിലാവട്ടെ, അല്ലാഹുവിനെ വിളിച്ചു കൊണ്ടാണ്. അവനെ വിളിക്കേണ്ടത് അവന് അവൻ നിശ്ചയിച്ച പേരിൽ മാത്രമായിരിക്കണം. അവയിൽ നിന്ന് ഒന്നോ ഒന്നിലധികമോ പേര് ചൊല്ലി അവനെ വിളിക്കാം. അവന്റെ പേരുകൾ മൊത്തമായോ അവയിൽ ചിലതു മാത്രം ഉപയോഗിച്ചോ അവനെ വിളിക്കുന്ന രീതിയുണ്ട്. നമുക്ക് അറിയാവുന്ന പേരുകൾ അതേ പദങ്ങളിലും അല്ലാത്തവ മൊത്തമായും പറയാം. മനുഷ്യന്റെ നിസ്സഹായവസ്ഥകളിൽ അവനു സമാധാനവും വിടുതിയും ലഭിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം അവന്റെ പേരുകൾ ചൊല്ലി അവനോട് ദുആ ചെയ്യലാണ്. മുകളിൽ കൊടുത്ത ഹദീസിലെ «നിനക്കുള്ള എല്ലാ നാമങ്ങളും കൊണ്ട് ഞാൻ നിന്നോട് ചോദി ക്കുന്നു» എന്ന വചനം അവന്റെ നാമങ്ങൾ മൊത്തമായി എങ്ങനെയാണ് പ്രാർത്ഥനയിൽ ഉപയോഗിക്കുക എന്ന് കൂടി നമ്മെ പഠിപ്പിക്കുന്നു.

നാമങ്ങളും അവയിലടങ്ങിയ ഗുണവിശേഷങ്ങളും

അല്ലാഹുവിന്റെ നാമങ്ങൾ അവനെ വിളിക്കാനുള്ള കേവല സംജ്ഞാനാമങ്ങൾ മാത്രമല്ല. മറിച്ച്, അവയിൽ അവന്റെ സത്താപരമോ കർമ്മപരമോ ആയ വിശേഷണങ്ങളും ആശയങ്ങളും അടങ്ങിയിരിക്കുന്നു. അവ അവനെ വിളിക്കാനുള്ള നാമങ്ങളായിരിക്കെ തന്നെ, അവനെ കുറിച്ച് വർണ്ണിക്കുന്ന വിശേഷണങ്ങൾ കൂടിയാണെന്ന് സാരം. ഉദാഹരണമായി റഹ്‌മാൻ (رَحْمَٰن) എന്നുള്ളത് അല്ലാഹുവിനെ വിളിക്കാനുള്ള സംജ്ഞാനാമമാണ്. അതേ സമയം ആ നാമം, അല്ലാഹു വിശാലവും സമൃദ്ധവുമായ കാരുണ്യമുള്ളവനാണ് എന്ന വിശേഷണം കൂടി ഉൾക്കൊള്ളുന്നു. മുഴുവൻ കാരുണ്യങ്ങളുടെയും ഉടമ അവനാണ്, കാരുണ്യങ്ങളെല്ലാം അവനിൽനിന്നുള്ളതാണ്, അവന്റെ കാരുണ്യം സമൃദ്ധവും നിരുപമവുമാണ്... ഇങ്ങനെ, അവന്റെ നാമങ്ങൾ ഉന്നതമായ ഗുണവിശേഷങ്ങൾ കൂടി ഉൾക്കൊണ്ടിരിക്കുന്നു എന്ന് വിവക്ഷ.

മുകളിൽ പറഞ്ഞ വസ്‌തുത സാധൂകരിക്കുന്നതിനാവശ്യമായ തെളിവുകൾ ഖുർആനിൽ തന്നെയുണ്ട്. അല്ലാഹു പറയുന്നത് കാണുക: ﴿وَهُوَ الْغَفُورُ الرَّحِيمُ ١٠٧﴾ (يونس) [അവൻ ഗഫൂറും റഹീമുമാണ്.] (യൂനുസ് 107) ﴿وَرَبُّكَ الْغَفُورُ ذُو الرَّحْمَةِ.. ٥٨﴾ (الكهف) [നിന്റെ റബ്ബ് കാരുണ്യമുള്ളവനായ ഗഫൂറാണ്...] (കഹ്ഫ് 58)

മുകളിൽ കൊടുത്ത രണ്ടു സൂക്തങ്ങളും സസൂക്ഷ്‌മം നിരീക്ഷിക്കുകയും അവ തമ്മിൽ താരതമ്യം നടത്തുകയും ചെയ്യുന്ന പക്ഷം ഏതൊരാൾക്കും ബോധ്യമാകുന്ന കാര്യം ഇതാണ് : അല്ലാഹുവിന്റെ നാമങ്ങൾ കേവല സംജ്ഞാനാമങ്ങളല്ല. മറിച്ച്, അവയിൽ അവന്റെ ഉന്നതമായ ഗുണവിശേഷങ്ങൾ ഉൾക്കൊണ്ടിരിക്കുന്നു.

ഈ തത്വം നമുക്ക് മൗലികമായ മറ്റൊരു പാഠം കൂടി നൽകുന്നു. നബി ﷺ ഇപ്രകാരം പറയുന്നു: عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ ﷺ قَالَ: لَا تَسُبُّوا الدَّهْرَ، فَإِنَّ اللهَ هُوَ الدَّهْرُ. [مسلم في صحيحه] [അബൂ ഹുറയ്റഃ ﵁ നിവേദനം. നബി ﷺ പറയുന്നു: നിങ്ങൾ കാലത്തെ പഴിക്കരുത്. നിശ്ചയമായും അല്ലാഹു തന്നെയാണ് കാലം.] (മുസ്‌ലിം, സ്വഹീഹിൽ ഉദ്ധരിച്ചത്)

ഇതിന്റെ അടിസ്ഥാനത്തിൽ الدَّهْرُ എന്നത് അല്ലാഹുവിന്റെ നാമമാണെന്ന് പറയാമോ? അല്ല എന്നതാണ് ഉത്തരം. കാരണം പലതാണ്. അതിലൊന്ന്, മേൽ പദം നിഷ്‌പാദന സാധ്യമല്ലാത്ത ഒരു ദ്രവ്യനാമമാണ് (concrete noun - جَامِدٌ) എന്നുള്ളതാണ്. അഥവാ, അതിന് കാലം എന്ന അർത്ഥം നൽകാം. മറ്റു വിശേഷണങ്ങൾ നൽകാനോ, മറ്റു വിശേഷണങ്ങൾ നൽകാവുന്ന പദപ്രരൂപങ്ങൾ അതിൽനിന്ന് നിഷ്‌പാദനം ചെയ്‌തെടുക്കാനോ സാധ്യമല്ല. അല്ലാഹുവിന്റെ നാമങ്ങൾ വിശേഷണങ്ങൾ ഉൾക്കൊള്ളുന്നവയാണ്. വിശേഷണങ്ങൾ ഉൾക്കൊള്ളാത്ത ഇത്തരം വാക്കുകൾ അവന്റെ നാമങ്ങളാവില്ല.

അല്ലാഹുവിന്റെ ഗുണവിശേഷങ്ങൾ നാമങ്ങളെക്കാൾ വിപുലം

നേരത്തെ വ്യക്തമാക്കിയതു പോലെ, അല്ലാഹുവിന്റെ നാമങ്ങളെല്ലാം ഗുണവിശേഷങ്ങൾ ഉൾക്കൊള്ളുന്നവയാണ്. അവക്കു പുറമെ, അവന്റെ സത്തയുമായി ബന്ധപ്പെട്ട ആശയപരമായ ഗുണവിശേഷങ്ങൾ (الصِّفَاتُ الذّاتِيّةُ الْمَعْنَوِيّةُ) വേറെയുണ്ട്. അതു പോലെ, അവന്റെ ഉദ്ദേശ്യവുമായി ബന്ധപ്പെട്ട കർമ്മപരമായ ഗുണവിശേഷങ്ങൾ (الصِّفَاتُ الْفِعْلِيَّةُ) ധാരാളമുണ്ട്. അവൻ വരുന്നു, ഇറങ്ങുന്നു, ചിരിക്കുന്നു, സ്‌നേഹിക്കുന്നു, കോപിക്കുന്നു, പിടിക്കുന്നു... തുടങ്ങി അവന്റെ പ്രവർത്തനങ്ങളുടെ വൈപുല്യം നമുക്ക് വിഭാവന ചെയ്യാൻ പോലും കഴിയില്ല. ഉദ്ദേശിക്കുന്നത്, ഉദ്ദേശിക്കുന്ന സമയത്ത്, ഉദ്ദേശിക്കുന്ന പ്രകാരം ചെയ്യുന്നവനാണ് അവൻ അല്ലാഹു പറയുന്നു: ﴿إِنَّ رَبَّكَ فَعَّالٌ لِّمَا يُرِيدُ ١٠٧﴾ (هود) [നിന്റെ റബ്ബ് താൻ ഉദ്ദേശിക്കുന്നത് തീർത്തും പ്രവർത്തിക്കുന്നവ നാണ്.] (ഹൂദ് 107)

അവന്റെ വചനങ്ങൾക്കാണെങ്കിൽ പരിധികളില്ല. അവയുടെ ആധിക്യത്തെ കുറിച്ച് അവൻ തന്നെ പറയുന്നത് കാണുക: ﴿قُل لَّوْ كَانَ الْبَحْرُ مِدَادًا لِّكَلِمَاتِ رَبِّي لَنَفِدَ الْبَحْرُ قَبْلَ أَن تَنفَدَ كَلِمَاتُ رَبِّي وَلَوْ جِئْنَا بِمِثْلِهِ مَدَدًا ١٠٩﴾ (الكهف) [പറയുക: സമുദ്രം എന്റെ റബ്ബിന്റെ വചനങ്ങളെഴുതാനുള്ള മഷിയായിരുന്നെങ്കില്‍ എന്റെ റബ്ബിന്റെ വചനങ്ങൾ തീരുന്നതിന് മുമ്പായി സമുദ്രജലം തീര്‍ന്ന് പോകുമായിരുന്നു, തീർച്ച. അതിന് തുല്യമായ മറ്റൊന്നു കൂടി നാം കൂട്ടിച്ചേർത്താൽ പോലും.] (ഹൂദ് 107)

കൂടാതെ, അവന്റെ സത്തയുമായി ബന്ധപ്പെട്ട, അവൻ നൽകുന്ന വൃത്താന്തങ്ങളിലൂടെയല്ലാതെ നമുക്ക് ഊഹിക്കാൻ പോലും കഴിയാത്ത, കൈ, മുഖം, ദൃഷ്ടി പോലുള്ള ഗുണവിശേഷങ്ങൾ (الصِّفَاتُ الذّاتِيَّةُ الْخَبَرِيَّةُ) വേറെയുമുണ്ട്.

അല്ലാഹുവിന്റെ നാമങ്ങളായി ഉപയോഗിക്കേണ്ടത് ശർഇൽ സ്ഥിരപ്പെട്ട വാക്കുകൾ മാത്രമാണ്. അവന്റെ വിശേഷണങ്ങളും വർണ്ണനകളും എപ്രകാരമാണോ പ്രമാണങ്ങളിൽ വന്നത് ആ വിധത്തിൽ അവനെ വിശേഷിപ്പിക്കാം. എന്നാൽ അവന്റെ കർമ്മപരമായ വിശേഷണങ്ങളിൽ പ്രയോഗിച്ച പദങ്ങൾ ഉപയോഗിച്ച് അവനെ പേരു വിളിക്കാൻ പാടില്ല. ഉദാഹരണമായി, അല്ലാഹു ഒന്നാമത്തെ ആകാശത്തിലേക്ക് ഇറങ്ങിവരുന്ന കാര്യം (يَنْزِلُ رَبُّنَا إِلَى السَّمَاءِ الدُّنْيَا) നിരവധി ഹദീസുകളിൽ സ്ഥിരപ്പെട്ടിട്ടുണ്ട്. പക്ഷെ, അല്ലാഹുവിനെ النَّازِلُ (ഇറങ്ങുന്നവൻ) എന്നു പേരുവിളിക്കാൻ പാടില്ല. അവന്റെ നാമ ഗുണവിശേഷങ്ങളെ കുറിച്ച് ഒരാൾക്ക് മനസ്സിലാക്കി കൊടുക്കാൻ മറ്റു പദങ്ങളോ ഇതര ഭാഷകളോ പ്രയോഗിക്കാം. പക്ഷെ, അല്ലാഹുവിനെ വിളിക്കാൻ ശർഇൽ സ്ഥിരപ്പെട്ട പദങ്ങൾ തന്നെ ഉപയോഗിക്കേണ്ടതാണ്.

അല്ലാഹുവിന്റെ നാമങ്ങളിലും വചനങ്ങളിലും 
കൃത്യവിലോപം പാടില്ല

അല്ലാഹുവിന്റെ നാമങ്ങളിലോ അവന്റെ വചനങ്ങളിലോ إِلْحَادٌ (കൃത്യവിലോപം) കാണിക്കാൻ പാടില്ല. അല്ലാഹുവിന്റെയോ അവന്റെ ദൂതന്റെയോ ഒരു പരാമർശം, അത് നാമ ഗുണവിശേഷങ്ങളുമായി ബന്ധപ്പെട്ടതാവട്ടെ അല്ലാത്ത വചനങ്ങളാവട്ടെ, അതിനെ അല്ലാഹുവും റസൂലും ഉദ്ദേശിച്ച അർത്ഥത്തിൽനിന്നോ വിവക്ഷയിൽനിന്നോ തെറ്റിക്കുന്നതിനാണ് ഇൽഹാദ് എന്ന് പറയുക. ഏറ്റവും വലിയ പാപമാണ് ഇൽഹാദ്. അതു ചെയ്യുന്നവർക്ക് നൽകിയ താക്കീത് അതിഭയാനകവും. അല്ലാഹു പറയുന്നു: ﴿وَلِلهِ الْأَسْمَاءُ الْحُسْنَىٰ فَادْعُوهُ بِهَا ۖ وَذَرُوا الَّذِينَ يُلْحِدُونَ فِي أَسْمَائِهِ سَيُجْزَوْنَ مَا كَانُوا يَعْمَلُونَ ١٨٠﴾ (الأعراف) [അല്ലാഹുവിന് ഉൽകൃഷ്ടമായ നാമങ്ങളുണ്ട്. അവകൊണ്ട് അല്ലാഹുവിനെ നിങ്ങൾ ദുആ ചെയ്യുക. അവന്റെ നാമങ്ങളിൽ കൃത്യവിലോപം കാണിക്കുന്നവരെ നീ വിട്ടേക്കൂ. അവരുടെ ചെയ്‌തികൾക്ക് അർഹമായ ശിക്ഷ അവർക്ക് നൽകപ്പെടുക തന്നെ ചെയ്യും.] (അഅ്റാഫ് 180)

ഇൽഹാദ് നടത്തുന്നവൻ രേഖയോ അറിവോ ഇല്ലാതെ യാണ് ഗൗരവതരമായ കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നത്. അതുമൂലം അവൻ സത്യദീനിനെ അപവദിക്കുകയും ദുഷിപ്പിക്കുകയും ചെയ്യുന്നു. ഇൽഹാദ് നാമ ഗുണവിശേഷങ്ങളിലാണെങ്കിൽ തൗഹീദിൽ മായംചേർക്കുന്നു. സർവ്വോപരി, അല്ലാഹുവിനെ കുറിച്ച് തന്നെ, അവന്റെ പേരിൽ കള്ളം ചമക്കുന്നു. ഇതിനെക്കാൾ ഗുരുതരമായ പാതകം വേറെയില്ല. ഇബ്‌നുൽ ഖയ്യിം ﵀ യുടെ ഒരു വിശദീകരണം താഴെ കൊടുക്കാം: وَقَدْ حَرَّمَ اللهُ سُبْحَانَهُ الْقَوْلَ عَلَيْهِ بِغَيْرِ عِلْمٍ فِي الْفُتْيَا وَالْقَضَاءِ، وَجَعَلَهُ مِنْ أَعْظَمِ الْمُحَرَّمَاتِ، بَلْ جَعَلَهُ فِي الْمَرْتَبَةِ الْعُلْيَا مِنْهَا، فَقَالَ تَعَالَى: ﴿قُلْ إِنَّمَا حَرَّمَ رَبِّيَ الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَالإِثْمَ وَالْبَغْيَ بِغَيْرِ الْحَقِّ وَأَنْ تُشْرِكُوا بِاللهِ مَا لَمْ يُنَزِّلْ بِهِ سُلْطَانًا وَأَنْ تَقُولُوا عَلَى اللهِ مَا لا تَعْلَمُونَ ٣٣﴿ (الأعراف) فَرَتَّبَ الْمُحَرَّمَاتِ أَرْبَعَ مَرَاتِبَ، وَبَدَأَ بِأَسْهَلِهَا، وَهُوَ الْفَوَاحِشُ، ثُمَّ ثَنَّى بِمَا هُوَ أَشَدُّ تَحْرِيمًا مِنْهُ، وَهُوَ الْإِثْمُ وَالظُّلْمُ، ثُمَّ ثَلَّثَ بِمَا هُوَ أَعْظَمُ تَحْرِيمًا مِنْهُمَا، وَهُوَ الشِّرْكُ بِهِ سُبْحَانَهُ، ثُمَّ رَبَّعَ بِمَا هُوَ أَشَدُّ تَحْرِيمًا مِنْ ذَلِكَ كُلِّهِ، وَهُوَ الْقَوْلُ عَلَيْهِ بِلَا عِلْمٍ، وَهَذَا يَعُمُّ الْقَوْلَ عَلَيْهِ سُبْحَانَهُ بِلَا عِلْمٍ فِي أَسْمَائِهِ وَصِفَاتِهِ وَأَفْعَالِهِ، وَفِي دِينِهِ وَشَرْعِهِ، وَقَالَ تَعَالَى: ﴾وَلا تَقُولُوا لِمَا تَصِفُ أَلْسِنَتُكُمُ الْكَذِبَ هَذَا حَلالٌ وَهَذَا حَرَامٌ لِتَفْتَرُوا عَلَى اللهِ الْكَذِبَ إِنَّ الَّذِينَ يَفْتَرُونَ عَلَى اللهِ الْكَذِبَ لا يُفْلِحُونَ ١١٦﴾ (النحل) [ابن القيم في إعلام الموقعين عن رب العالمين] [വിധി പറയുന്നതിലും ഫത്‌വഃ നൽകുന്നതിലും അറിവിന്റെ അടിസ്ഥാനത്തിലല്ലാതെ സംസാരിക്കുന്നത് അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു. മാത്രമല്ല, അതിനെയാണ് ഏറ്റവും വലിയ നിഷിദ്ധമാക്കി വെച്ചിരിക്കുന്നത്. എന്നല്ല, അതിനെ നിഷിദ്ധങ്ങളിൽ ഏറ്റവും ഉയർന്ന പടിയിലുള്ളതായി ഗണിച്ചിരിക്കുന്നു. അല്ലാഹു പറയുന്നു: «പറയുക: എന്റെ റബ്ബ് നിഷിദ്ധമാക്കിയിട്ടുള്ളത് പ്രത്യക്ഷവും പരോക്ഷവുമായ നീചവൃത്തികളും, തെറ്റുകളും, അന്യായമായ അതിക്രമവും, യാതൊരു പ്രമാണരേഖയും അല്ലാഹു ഇറക്കിത്തന്നിട്ടില്ലാത്ത നിലയിൽ അവനോട് നിങ്ങള്‍ പങ്കുചേർ‍ക്കുന്നതും, അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ക്ക് അറിവില്ലാത്തത് നിങ്ങള്‍ ചമച്ചുണ്ടാക്കുന്നതും മാത്രമാണ്‌». (അഅ്റാഫ് 33) നിഷിദ്ധമായ കാര്യങ്ങളെ അവൻ നാലു പടികളിലാക്കി. അവയിൽ ഏറ്റവും ലഘുവായത് കൊണ്ട് തുടങ്ങി. അത് നീചവൃത്തികളാണ്. അതിനെക്കാൾ കടുത്ത നിഷിദ്ധം രണ്ടാമതായി പറഞ്ഞു. അത് തെറ്റുകളും അതിക്രമങ്ങളുമാണ്. അവ രണ്ടിനെക്കാളും വലിയ നിഷിദ്ധം മൂന്നാമതായി പറഞ്ഞു. അത് അല്ലാഹുവിൽ പങ്കുചേർക്കലാണ്. എല്ലാറ്റിനെക്കാളും കടുത്ത നിഷിദ്ധം നാലാമതായി പറഞ്ഞു. അത് അറിവോ രേഖയോ ഇല്ലാതെ അവന്റെമേൽ കള്ളം ചമക്കലാണ്. ഇത് അവന്റെ നാമങ്ങളുടെയോ ഗുണവിശേഷങ്ങളുടെയോ പ്രവർത്തനങ്ങളുടെയോ, അതുപോലെ അവന്റെ ദീനിന്റെയോ ശർഇന്റെയോ കാര്യത്തിൽ അറിവില്ലാതെ അവന്റെമേൽ കള്ളം ചമക്കുന്ന എല്ലാറ്റിനും ബാധകമാണ്. അല്ലാഹു പറയുന്നു: «നിങ്ങളുടെ നാവുകള്‍ വിശേഷിപ്പിക്കുന്നതനുസരിച്ച് അല്ലാഹുവിന്റെ പേരില്‍ കള്ളം ചമക്കുന്നതിനായി ഇത് അനുവദനീയം, ഇത് നിഷിദ്ധം എന്നിങ്ങനെ നിങ്ങൾ കള്ളം പറയരുത്‌. അല്ലാഹുവിന്റെ പേരില്‍ കള്ളം ചമക്കുന്നവര്‍ വിജയിക്കുകയില്ല, തീര്‍ച്ച».(നഹ്ൽ 116)] (ഇബ്‌നുൽ ഖയ്യിം, ഇഅ്ലാമുൽ മുവഖിഈനിൽ രേഖപ്പെടുത്തിയത്)

ഇൽഹാദ് പല ഇനങ്ങളാണ്. അവയിൽപെട്ട ചിലതു മാത്രം ഇവിടെ പരാമർശിക്കാം:

  1. അല്ലാഹുവിന്റെ നാമങ്ങളെയോ അവ ഉൾക്കൊള്ളുന്ന ഗുണവിശേഷങ്ങളെയോ അവയുടെ വിധികളെയോ നിഷേധിക്കുക. അവന്റെ സ്വിഫാതുകൾ റദ്ദുചെയ്യുകയും അവനെ നിർഗുണീകരിക്കുകയും ചെയ്‌തിരുന്ന ജഹ്‌മികളും മറ്റുമാണ് ഇങ്ങനെ ഇൽഹാദ് കാണിച്ചിരുന്നത്.
  2. അവ ഉൾക്കൊള്ളുന്ന ഗുണവിശേഷങ്ങളെ സൃഷ്ടികളുടെ ഗുണ വിശേഷങ്ങളോട് ഉപമിക്കുക. അല്ലാഹുവിനെ സൃഷ്ടികളോട് ഉപമിച്ചിരുന്ന مُشَبِّهَة (മുശബ്ബിഹഃ) നടത്തിയിരുന്ന ഇൽഹാദിന്റെ രീതിയാണിത്.
  3. അല്ലാഹു അവനു നിശ്ചയിച്ചിട്ടില്ലാത്ത പേരുകൾ ഉപയോഗിച്ച് അവനെ വിളിക്കുക. അല്ലാഹുവിനെ ക്രൈസ്‌തവർ പിതാ വെന്ന് വിളിക്കുന്നതും ദാർശനികന്മാർ കാരണ കർത്താവ് (الْعِلَّةُ الْفَاعِلَةُ) എന്ന് വിളിക്കുന്നതും ഉദാഹരണം.
  4. അല്ലാഹുവിന്റെ നാമങ്ങളും അവയിൽനിന്ന് നിഷ്‌പാദിതമായ മറ്റു പേരുകളും വിഗ്രഹങ്ങൾക്കോ മറ്റു വ്യാജദൈവങ്ങൾക്കോ നൽകുക. മുശ്‌രിക്കുകൾ ചെയ്‌തിരുന്ന ഇൽഹാദിന്റെ രൂപ മാണിത്. الْعَزِيزُ എന്നതിൽനിന്ന് الْعُزَّى വിഗ്രഹത്തിനും الإله എന്നതിൽനിന്ന് ലാത്ത (اللّات) വിഗ്രഹത്തിനും പേരുനൽകിയത് ഉദാഹരണം.

ഇൽഹാദ് കടുത്ത നിഷിദ്ധങ്ങളിലാണ് ഉൾപ്പെടുക. അവയിൽ ചിലത് കുഫ്റും ശിർക്കുമായിരിക്കും. പ്രമാണ രേഖകൾ പരിശോധിച്ച് അതിലെ വിധി പ്രകാരമേ അത്തരം കാര്യങ്ങളിൽ തീർപ്പ് പറയാൻ പാടുള്ളു.

നാമ ഗുണവിശേഷങ്ങൾ 
എങ്ങനെ സ്വീകരിക്കണം?

അല്ലാഹുവിന്റെ നാമ ഗുണവിശേഷങ്ങൾ ഖുർആനിലും സുന്നത്തിലും വന്ന അതേപടി സ്വീകരിക്കണം. വഹ്‌യ് ­മുഖേന അവ നമുക്ക് എങ്ങനെയാണോ ലഭിച്ചത് അ­തിൽ യാതൊരു മാറ്റവും വരുത്താൻ പടില്ല. ഇതു സംബന്ധിച്ച് സൂക്ഷിക്കേണ്ട സുപ്രധാനമായ നാലുകാര്യങ്ങൾ ഇവയാണ്:

  1. അല്ലാഹുവിന്റെ നാമ ഗുണവിശേഷങ്ങളിൽ തഹ്‌രീഫ് (تَحْرِيفٌ) നടത്താൻ പാടില്ല. മാറ്റത്തിരുത്തലുകളോ ഭേദഗതികളോ വരുത്തുന്നതിനാണ് തഹ്‌രീഫ് എന്ന് പറയുന്നത്. തഹ്‌രീഫ് പദപരമോ ആശയപരമോ ആയിരിക്കാം. രണ്ടും പാടില്ലാത്തതു തന്നെ. ഖുർആനിലും സുന്നത്തിലും അല്ലാഹുവിന്റെ നാമ ഗുണവിശേഷങ്ങളായി വന്ന പരാമർശങ്ങൾ തിരുത്തുകയോ അവയുടെ ആശയങ്ങളും വിവക്ഷയും വളച്ചൊടിച്ച് ദുർവ്യാഖ്യാനിക്കുകയോ ചെയ്യരുതെന്ന് സാരം.
  2. അല്ലാഹുവിന്റെ നാമ ഗുണവിശേഷങ്ങളെ തഅ്ത്വീൽ ചെയ്യാൻ പാടില്ല. അവന്റെ നാമങ്ങളെയോ ഗുണവിശേഷങ്ങളെയോ പൂർണ്ണമായോ ഭാഗികമായോ റദ്ദുചെയ്‌ത് അവനെ നിർഗുണീകരിക്കുന്നതിനാണ് തഅ്ത്വീൽ (تَعْطِيلُ) എന്നു പറയുന്നത്. അവയെ നേർക്കുനേരെ നിഷേധിച്ചു കൊണ്ടോ, വ്യാഖ്യാനത്തിലൂടെയോ മറ്റുവിധേനയോ അവയെ അസാധുവാക്കികൊണ്ടോ അല്ലാഹുവിനെ നിർഗുണനായി അവതരിപ്പിക്കുന്ന രീതിയാണ് തഅ്ത്വീലിന്റെ വക്താക്കൾ പിന്തുടരുന്നത്. അത് അവസാനം ചെന്നെത്തുക ശൂന്യതയിലാണ്. അപ്പോൾ പ്രപഞ്ചത്തിന്റെ ഏകനായ സ്രഷ്ടാവ് ആരാണെന്ന ചോദ്യത്തിന് ഉത്തരമുണ്ടാവില്ല. കാരണം അവനെ കുറിച്ച് പറയാൻ പേരു കളോ, വർണ്ണിക്കാൻ ഗുണവിശേഷങ്ങളോ ഒന്നുമില്ല; ശൂന്യത മാത്രം. മുഴുസൃഷ്ടികളും ന്യായമായി ആരാധിക്കേണ്ട ഏകനായ ഇലാഹ് ആരാണെന്ന അന്വേഷണത്തിനും ഒരു ഉത്തരവും ലഭിക്കില്ല. നിർഗുണനായ ഒരുവനെ കുറിച്ച് ആർക്കും ഒരു ധാരണയും നൽകാനാവില്ലല്ലോ. വളരെ വികലമായ ഒരു സങ്കൽപവും ഭയാനകമായ ശൂന്യതയും മാത്രമായിരിക്കും നിലനിൽക്കുക. അടിയനു തന്റെ സ്രഷ്ടാവിനെയും ആരാധ്യനെയും അറിയാനും മനസ്സിലാക്കാനും കഴിയാതെ കേവല ശൂന്യതയുടെ മുന്നിൽ നിസ്സഹായനായി, നിരാലംബനായി അന്തിച്ചുനിൽക്കേണ്ടി വരുന്ന അവസ്ഥ! അതാണ് തഅ്ത്വീലിന്റെ ഫലം. ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ ﵀ യുടെ അർത്ഥവത്തായ ഒരു വിശദീകരണം കൂടി കാണുക:

الْمُمَثِّلُ يَعْبُدُ صَنَماً، وَالْمُعَطِّلُ يَعْبُدُ عَدْماً. [ابن تيمية في مجموع فتاويه]

[അല്ലാഹുവിനെ മറ്റുള്ളവരുമായി സമീകരിക്കുന്നവൻ (الْمُمَثِّلُ) ആരാധിക്കുന്നത് ഒരു വിഗ്രഹത്തെയാണെങ്കിൽ, അല്ലാഹുവിനെ നിർഗുണീകരിക്കുന്നവൻ (الْمُعَطِّلُ) ആരാധിക്കുന്നത് ഒരു ശൂന്യതയെയാണ്.] (ഇബ്‌നു തൈമിയ്യഃ, ഫാതാവായിൽ രേഖപ്പെടുത്തിയത്)

തഹ്‌രീഫ് നടത്തുന്നത് തെളിവുകളിലും രേഖകളിലുമാണെങ്കിൽ തഅ്ത്വീൽ സംഭവിക്കുന്നത് അവ സമർത്ഥിക്കുന്ന ആശയങ്ങളിലും വിവക്ഷകളിലുമായിരിക്കും.

3. അതേപോലെ, അല്ലാഹുവിന്റെ ഗുണവിശേഷങ്ങൾ തക്‌യീഫ് (تَكْيِيفٌ) ചെയ്യാൻ പാടില്ല. അവന്റെ ഗുണവിശേഷങ്ങളുടെ രൂപം എങ്ങനെയാണെന്ന് നിരൂപിക്കുകയോ പറയുകയോ ചെയ്യുന്നതാണ് തക്‌യീഫ്. അവയുടെ രൂപം അവൻ നമുക്ക് അറിയിച്ചു തരികയോ, അത് ഗ്രഹിക്കാനുള്ള ബൗദ്ധിക ക്ഷമത നൽകുകയോ ചെയ്‌തിട്ടില്ല. പ്രമാണരേഖകളിൽ നിന്നോ, മറ്റു വിധേനയുള്ള ബൗദ്ധിക വ്യാപാരത്തിലൂടെയോ ഗ്രഹിക്കാനാവാത്ത കാര്യത്തെ കുറിച്ച് നാം മൗനം അവലംബിക്കുകയാണ് വേണ്ടത്. അവയുടെ രൂപത്തെ കുറിച്ച് ചോദിക്കാൻ പാടില്ല. അത് അനാവശ്യവും സലഫുകളുടെ രീതിക്ക് വിരുദ്ധവുമാണ്. അതിനെ നൂതന പ്രവണതയും ബിദ്അത്തുമായിട്ടാണ് അവർ ഗണിച്ചിരുന്നത്. അതിനർത്ഥം അവന്റെ ഗുണവിശേഷങ്ങൾക്ക് രൂപമില്ല എന്നല്ല. മറിച്ച്, അത് നമുക്ക് മനസ്സിലാക്കാനുള്ള വഴിയോ ഗ്രഹിക്കാനുള്ള ശേഷിയോ ഇല്ലെന്നു മാത്രം.

സ്വിഫാതുകളുടെ രൂപം ആരായുന്നത് ബിദ്അത്ത്

സ്വിഫാതുകളെ കുറിച്ച് അവ എങ്ങനെയാണ്, അവയുടെ രൂപമെന്താണ് എന്ന് സ്വഹാബികൾ ആരും ചോദിച്ചില്ല. അവർ അത് ചോദ്യം ചെയ്യാതെ സ്വീകരിക്കുകയും സത്യപ്പെടുത്തുയും വിശ്വസിക്കുകയുമാണ് ചെയ്തത്. അതേ നിലപാട് പിൻഗാമികളും സ്വീകരിക്കണം. നമുക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും അല്ലാഹു ദൂതന്മാർ മുഖേന അറിയിച്ചു തന്നിട്ടുണ്ട്. അവൻ അറിയിക്കാത്തതും നമുക്ക് ഗ്രഹിക്കാൻ കഴിയാത്തതുമായ കാര്യ ങ്ങളെ കുറിച്ച് ആരായുന്നത് വ്യർത്ഥവും വഴികേടുമാണ്. നമ്മുടെ മാതൃകാപുരുഷന്മാരായ സലഫുകൾ അതിനു മുതിർന്നിട്ടില്ല; അത്തരം പ്രവണതകളെ അംഗീകരിച്ചിട്ടുമില്ല. അവയുടെ രൂപം എങ്ങനെയാണെന്ന് ആരായുന്ന രീതി മതത്തിലില്ലാത്ത നൂതന പ്രവണതയും ബിദ്അത്തുമായിട്ടാണ് അവർ ഗണിച്ചിരുന്നത്.

ഇമാം മാലിക് ﵀ യോട് ഒരാൾ അല്ലാഹു അർശിൽ ഇസ്‌തിവാഅ് ചെയ്‌ത രൂപം എങ്ങനെയാണ് എന്ന് ചോദിക്കുകയുണ്ടായി. അതിന് അദ്ദേഹം നൽകിയ മറുപടി കാണുക: عَنْ يَحْيَى بْنَ يَحْيَى، يَقُولُ: كُنَّا عِنْدَ مَالِكِ بْنِ أَنَسٍ فَجَاءَ رَجُلٌ فَقَالَ: يَا أَبَا عَبْدِ اللهِ! ﴿الرَّحْمَنُ عَلَى الْعَرْشِ اسْتَوَى ٥﴾ (طه) فَكَيْفَ اسْتَوَى؟ قَالَ: فَأَطْرَقَ مَالِكٌ بِرَأْسِهِ ‌حَتَّى ‌عَلَاهُ ‌الرُّحَضَاءُ ثُمَّ قَالَ: الِاسْتِوَاءُ غَيْرُ مَجْهُولٍ، وَالْكَيْفُ غَيْرُ مَعْقُولٍ، وَالْإِيمَانُ بِهِ وَاجِبٌ، وَالسُّؤَالُ عَنْهُ بِدْعَةٌ، وَمَا أَرَاكَ إِلَّا مُبْتَدِعًا. فَأَمَرَ بِهِ أَنْ يُخْرَجَ. [البيهقي في الأسماء والصفات] [യഹ്‌യാ ബിൻ യഹ്‌യാ ﵀ നിവേദനം. അദ്ദേഹം പറയുന്നു: ഞങ്ങൾ മാലിക് ബിൻ അനസ് ﵀ യുടെ അരികിലായിരിക്കു മ്പോൾ ഒരാൾ വന്നുകൊണ്ട് ചോദിച്ചു: അബൂ അബ്ദില്ലാ, «റഹ്‌മാനായ അല്ലാഹു അർശിന്റെ ഉപരിയിൽ ഇസ്‌തിവാഅ് ചെയ്‌തിരിക്കുന്നു» (ത്വാഹാ 5) എന്നാണല്ലോ. എങ്ങനെയാണ് അവൻ ഇസ്‌തിവാഅ് ചെയ്തത്? നിവേദകനായ യഹ്‌യാ ﵀ പറയുന്നു: ഇമാം മാലിക് ﵀ അപ്പോൾ തന്റെ തല താഴ്‌ത്തി പ്പിടിച്ചു. അങ്ങനെ അദ്ദേഹം വിയർപ്പിൽ മുങ്ങി. പിന്നെ അദ്ദേഹം പറഞ്ഞു: "ഇസ്‌തിവാഅ് അജ്ഞാതമല്ല. എന്നാൽ അതിന്റെ രൂപം ഗ്രാഹ്യവുമല്ല. അതിൽ വിശ്വസിക്കൽ നിർബ്ബന്ധമാണ്. അതിനെ കുറിച്ച് ചോദിക്കൽ നൂതന പ്രവണതയുമാണ്. നിന്നെ ഒരു ബിദ്അത്തുകാരനായിട്ടാണ് ഞാൻ കാണുന്നത്." അങ്ങനെ അയാളെ പുറത്താക്കാൻ കൽപിക്കുകയും ചെയ്‌തു.] (ബൈഹഖി, അൽഅസ്‌മാഉ വസ്സ്വിഫാത്തിൽ ഉദ്ധരിച്ചത്)

ഇത് ഇമാം മാലികിന്റെ മാത്രം വാക്കായി കാണേണ്ടതില്ല. അദ്ദേഹത്തിന്റെ ഗുരുവര്യനായ റബീഅഃ ﵀ യിൽനിന്നും ഇതേകാര്യം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, നബി ﷺ യുടെ പത്നിയായ ഉമ്മുസലമഃ ﵂ ൽനിന്നുള്ള ഉദ്ധരണി വേറെയുമുണ്ട്. അതിന്റെ നിവേദക പരമ്പരയെ കുറിച്ച് ചില ആക്ഷേപങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട് എന്നത് ഇവിടെ വിസ്‌മരിക്കുന്നില്ല. عن أم سلمة قالت: الاستواء غير مجهول والكيف غير معقول والإقرار به إيمان والجحود له كفر، أخرجه ابن مردويه. [صديق حسن خان القنوجي في تفسيره فتح البيان في مقاصد القرآن] [ഉമ്മുസലമഃ ﵂ നിവേദനം. അവർ പറയുന്നു: ഇസ്‌തിവാഅ് അജ്ഞാതമല്ല. എന്നാൽ അതിന്റെ രൂപം ഗ്രാഹ്യമല്ല. അത് അംഗീകരിക്കൽ ഈമാനാണ്; അത് നിഷേധിക്കൽ അവിശ്വാസവുമാണ്. ഇബ്‌നു മർദൂയഃ ഇത് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.] (സ്വിദ്ദീഖ് ഹസൻ ഖാൻ തന്റെ തഫ്‌സീറായ ഫത്ഹുൽ ബയാൻ ഫീ മഖാസ്വിദിൽ ഖുർആനിൽ ഉദ്ധരിച്ചത്)

4. അല്ലാഹുവിന്റെ നാമ ഗുണവിശേഷങ്ങളെ തംഥീൽ (تَمْثِيل) ചെയ്യാൻ പാടില്ല. അവന്റെ നാമ ഗുണവിശേഷങ്ങളെ സൃഷ്ടികളോട് സമീകരിക്കുകയോ, അവക്ക് തുല്യതയും സാദൃശ്യവും നിരൂപിക്കുകയോ ചെയ്യുന്നതിനാണ് تَمْثِيل എന്ന് പറയുന്നത്. സ്രഷ്ടാവായ അല്ലാഹുവിന് അവന്റെ സൃഷ്ടികളുമായി യാതൊരു വിധ താരതമ്യമോ സാദൃശ്യമോ ഇല്ല. അവന്റെ ഗുണവിശേഷങ്ങൾ അവനു മാത്രമുള്ളതാണ്. അവ അദ്വിതീയവും അനന്യവുമാണ്. അവ സൃഷ്ടികൾക്ക് വകവെച്ചു കൊടുക്കാവതല്ല. അപ്രകാരം തന്നെ, സൃഷ്ടികളുടെ യാതൊരു ഗുണവിശേഷവും അല്ലാഹുവിന് ചേരുകയുമില്ല. അവ അല്ലാഹുവിന് ആരോപിക്കാനും പാടില്ല. അല്ലാഹു പറയുന്നു: ﴿لَيْسَ كَمِثْلِهِ شَيْءٌ ۖ وَهُوَ السَّمِيعُ الْبَصِيرُ ١١﴾ (الشورى) [അവനു തുല്യമായി യാതൊന്നുമില്ല. അവൻ എല്ലാം കേൾക്കുന്നവനും എല്ലാം കാണുന്നവനുമാകുന്നു.] (ശൂറാ 11)

തുല്യത നിരൂപിക്കുക (تَمْثِيل) എന്നത് തക്‌യീഫാണ്. കാരണം, ഏതൊന്നിനോട് തുല്യപ്പെടുത്തുന്നുവോ അതിന്റെ രൂപം ഇതിനുണ്ട് എന്നാണല്ലോ പറയുന്നത്. അതിനാൽ എല്ലാ തംഥീലും തക്‌യീഫാണെന്നു പറയാം. അഥവാ അതിന് രൂപം നിരൂപിക്കുകയും, അതിന് ഒരു തുല്യനെ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. എന്നാൽ എല്ലാ തക്‌യീഫും തംഥീലല്ല. കാരണം, അതിൽ രൂപം പറയുക മാത്രമേ ചെയ്യുന്നുള്ളു; ഒരു തുല്യനെ ചൂണ്ടിക്കാണിക്കുന്നില്ല.

ബാഹ്യവും യഥാതഥവുമായ 
അർത്ഥത്തിൽ സ്വീകരിക്കുക

ഖുർആനിലും സുന്നത്തിലുമുള്ള പ്രമാണരേഖകൾ പൊതുവിലും, അല്ലാഹുവിന്റെ നാമ ഗുണവിശേഷങ്ങൾ സംബന്ധിച്ചവ പ്രത്യേകിച്ചും അവയുടെ ബാഹ്യവും യഥാതഥവുമായ അർത്ഥത്തിലാണ് മനസ്സിലാക്കേണ്ടതും സ്വീകരിക്കേണ്ടതും. അതിൽ ബുദ്ധിക്കോ യുക്തിക്കോ യാതൊരു ഇടവുമില്ല. അല്ലാഹു മുഹമ്മദ് നബി ﷺ ക്ക് വഹ്‌യ് ഇറക്കി കൊടുത്തത് അറബി ഭാഷയിലാണ്. അതിസങ്കീർണ്ണമായ ആശയങ്ങൾ പോലും മനോഹരമായി ആവിഷ്‌കരിക്കാനും, അവയുടെ സൂക്ഷ്‌മതലങ്ങളെ വ്യവഛേദിച്ചു കാണിക്കാനും അറബിഭാഷക്കുള്ള ശേഷി അസാമാന്യമാണ്.

തനതായ അറബി ഭാഷാ ശൈലിയിലാണ് പ്രമാണ വചനങ്ങളെല്ലാം ഇറക്കപ്പെട്ടിരിക്കുന്നത്. അവയിലെ മുഴുവൻ വാക്കുകളും പ്രയോഗങ്ങളും ബാഹ്യവും യഥാതഥവുമായ അർത്ഥമാണ് ഉൾക്കൊള്ളുന്നത്. അവക്ക് ഗൂഢാർത്ഥങ്ങൾ കൽപിക്കുന്നതും  ആലങ്കാരിക പ്രയോഗങ്ങളെന്ന വ്യാജേന ബാഹ്യവും യഥാതഥവുമായ അർത്ഥത്തിൽനിന്ന് അവയെ തെറ്റിക്കുന്നതും അല്ലാഹുവിന്റെ വചനങ്ങളിൽ കൃത്യവിലോപം കാണിക്കലാണ്. നൂതനമായ പല വാദമുഖങ്ങളും ഇസ്‌ലാമിലേക്ക് കടത്തിക്കൂട്ടാൻ തൽപര കക്ഷികൾ ഇതുപോലുള്ള ഭാഷാ സങ്കേതങ്ങളെയാണ് സമർത്ഥമായി ഉപയോഗിക്കാറുള്ളത്. യഥാർത്ഥത്തിൽ അവയെ ബാഹ്യവും യഥാതഥവുമായ അർത്ഥത്തിൽനിന്ന് തെറ്റിക്കുന്നത് കൃത്യവിലോപവും ദുർവ്യാഖ്യാനവുമാണ്. ഇവ്വിഷയകമായി ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ ﵀ നൽകുന്ന ഒരു വിശദീകരണം താഴെ കൊടുക്കാം: وحينئذ فكل لفظ موجود في كتاب الله ورسوله فإنه مقيد بما يبين معناه فليس في شيء من ذلك مجاز بل كله حقيقة، ولهذا ادعى كثير من المتأخرين أن في القرآن مجازا وذكروا ما يشهد لهم رد عليهم المنازعون جميع ما ذكروه [ابن تيمية في مجموع فتاويه] [അപ്പോൾ അല്ലാഹുവിന്റെ ഗ്രന്ഥത്തിലും നബി ﷺ യുടെ വചനങ്ങളിലുമുള്ള യാതൊരു പദവും അതിന്റെ ആശയം വ്യക്തമാക്കാനുതകുന്ന വൈശേഷികോപാധികളോടു കൂടിയാണ് പ്രയോഗിച്ചിരിക്കുന്നത്. അതിൽ ഒന്നും ആലങ്കാരികമല്ല; എല്ലാം യഥാതഥമാണ്. പിൽക്കാലക്കാരായ പലരും ഖുർആനിൽ ആലങ്കാരിക പ്രയോഗങ്ങളുണ്ടെന്ന് വാദിക്കുകയും അതിന് തെളിവായി ചില കാര്യങ്ങൾ ഉദ്ധരിക്കുകയും ചെയ്‌തപ്പോൾ അവരുടെ എല്ലാ വാദമുഖങ്ങളെയും മറുപക്ഷം ഖണ്ഡിക്കുകയുണ്ടായി.] [ഇബ്‌നു തൈമിയ്യഃ, ഫതാവായിൽ രേഖപ്പെടുത്തിയത്]

അല്ലാഹു ഒന്നിലധികം സൂക്തങ്ങളിൽ, ഖുർആൻ അവതരിപ്പിച്ചിരിക്കുന്നത് അറബി ഭാഷയിലാണെന്ന് പറയുന്നുണ്ട്. അത് വക്രതയില്ലാതെ കാര്യങ്ങൾ വ്യവഛേദിച്ചു മനസ്സിലാക്കുന്നതിനു വേണ്ടിയാണെന്നും നമ്മെ ഉണർത്തുന്നുണ്ട്. പക്ഷെ, അഭീഷ്ടങ്ങൾ പിന്തുടരുന്ന പിഴച്ച കക്ഷികൾ അറബിഭാഷയുടെ തനതു ശൈലി മറികടക്കുകയും വാക്യങ്ങളെ അവയുടെ ശരിയായ അർത്ഥത്തിൽ നിന്നും വിവക്ഷയിൽനിന്നും തെറ്റിക്കുകയും ചെയ്യുകയാണ്. എങ്കിൽ മാത്രമേ അവർക്ക് അവരുടെ തന്നിഷ്ടങ്ങൾ ദീനിലേക്ക് കടത്തിക്കൂട്ടാൻ സാധിക്കുകയുള്ളു. അല്ലാഹു പറയുന്നത് കാണുക: ﴿إِنَّا أَنزَلْنَاهُ قُرْآنًا عَرَبِيًّا لَّعَلَّكُمْ تَعْقِلُونَ ٢﴾ (يوسف) [നിങ്ങൾ ഗ്രഹിക്കുന്നതിനു വേണ്ടിയാണ് അതിനെ അറബി ഭാഷയിൽ വായിക്കാവുന്ന ഗ്രന്ഥമായി നാം അവതരിപ്പിച്ചിരിക്കുന്നത്.] (യൂസുഫ് 2)

അല്ലാഹുവിന്റെ സ്വിഫാതുകൾ എങ്ങനെ സ്വീകരിക്കണം എന്നതു സംബന്ധിച്ച് ഇബ്‌നു കഥീർ ﵀ പറയുന്ന ഒരു വാക്യം കൂടി ഇവിടെ ഉദ്ധരിക്കാം: وإنما يُسْلَكُ فِي هَذَا الْمَقَامِ مَذْهَبَ السَّلَفِ الصَّالِحِ؛ مَالِكٍ وَالْأَوْزَاعِيِّ وَالثَّوْرِيِّ وَاللَّيْثِ بْنِ سَعْدٍ وَالشَّافِعِيِّ وَأَحْمَدَ وَإِسْحَاقَ بْنِ رَاهَوَيْهِ وَغَيْرِهِمْ مِنْ أَئِمَّةِ الْمُسْلِمِينَ قَدِيمًا وَحَدِيثًا، وَهُوَ إِمْرَارُهَا كَمَا جَاءَتْ مِنْ غَيْرِ تَكْيِيفٍ وَلَا تَشْبِيهٍ وَلَا تَعْطِيلٍ. [ابن كثير في تفسيره] [സ്വിഫാതുകൾ എങ്ങനെ സ്വീകരിക്കണം എന്നതു വിശദീകരിക്കുന്ന ഈ സന്ദർഭത്തിൽ, മാലിക്, ഔസാഈ, ഥൗരി, ലൈഥ് ബിൻ സഅ്ദ്, ശാഫിഈ, അഹ്‌മദ്, ഇസ്ഹാഖ് ബിൻ റാഹൂയഃ, ആധുനികരും പൗരാണികരുമായ മുസ്‌ലിം ഇമാമുകൾ ﵏ ഇവ രൊക്കെ സ്വീകരിച്ച സലഫുകളുടെ മാർഗ്ഗമാണ് പിന്തുടരപ്പെടേണ്ടത്. നാമ ഗുണവിശേഷങ്ങൾ ഉൾക്കൊള്ളുന്ന വചനങ്ങൾ അവ വന്നുകിട്ടിയ പോലെ, രൂപം പറയാതെയും ഉപമിക്കാതെയും റദ്ദുചെയ്യാതെയും അതേപടി സ്വീകരിച്ച് നടപ്പാക്കുക എന്നതാണത്.] (ഇബ്‌നു കഥീർ, തഫ്‌സീറിൽ രേഖപ്പെടുത്തിയത്)

നാമ ഗുണവിശേഷങ്ങൾ വ്യാഖ്യാനിക്കേണ്ട കാര്യമില്ല. അവ യുടെ ബാഹ്യവും യഥാതഥവുമായ അർത്ഥം അറബിഭാഷാ പരിജ്ഞാനമുള്ള ഏതൊരാൾക്കും അയത്നലളിതമായി ഗ്രഹിക്കാനാകും. അവയുടെ ബാഹ്യവും യഥാതഥവുമായ അർത്ഥത്തിന് അപ്പുറത്തേക്ക് കാര്യങ്ങളെ വ്യതിചലിപ്പിച്ച് കൊണ്ടുപോകേണ്ടതില്ല. അതു കൊണ്ടാണ് മുൻഗാമികളായ പല ഇമാമുകളും ഇപ്രകാരം പറഞ്ഞത്: بَلِ الْأَمْرُ كَمَا قَالَ الْأَئِمّةُ: تَفْسِيرُهَا قِرَاءَتُهَا. [حافظ بن أحمد الحكمي في معارج القبول بشرح سلم الوصول] [മറിച്ച്, കാര്യം ഇമാമുകൾ പറഞ്ഞതുപോലെ അവയുടെ പാരായണം തന്നെയാണ് അവയുടെ വ്യാഖ്യാനം.] (ഹാഫിള് അൽഹകമി, മആരിജുൽ ഖബൂലിൽ രേഖപ്പെടുത്തിയത്)

അവക്ക് അർത്ഥവും യാഥാർത്ഥ്യവുമുണ്ട്. അത് എന്താണ് എന്നറിയാൻ അത് വായിച്ചാൽ മതി. അവയുടെ വാക്കുകളിൽ നിന്ന് ലഭിക്കുന്ന ബാഹ്യവും യഥാതഥവുമായ അർത്ഥം തന്നെയാണത്. അതിനപ്പുറം മറ്റു വ്യാഖ്യാനങ്ങളൊന്നും അല്ലാഹു അറിയിച്ചു തന്നിട്ടില്ല. അതു കൊണ്ട് മറ്റു വ്യാഖ്യാനങ്ങൾ തേടി പോകേണ്ട കാര്യവുമില്ല. നാമ ഗുണവിശേഷങ്ങളെ നിർഗുണീകരിക്കുന്നവർക്കും വളച്ചൊടിക്കുന്നവർക്കുമുള്ള കൃത്യമായ ഖണ്ഡനമാണ് ഈ വചനം.

സ്വിഫാതുകളെ കുറിച്ച് അറിയാവുന്നതും അറിയാത്തതും

സ്വിഫാതുകളെ അവയുടെ ബാഹ്യവും യഥാതഥവുമായ അർ ത്ഥത്തിൽ തന്നെ മനസ്സിലാക്കണം എന്നു പറഞ്ഞുവല്ലോ. അഹ്‌ലുസ്സുന്നഃ വിശ്വസിക്കുന്നത് അവയുടെ അർത്ഥവും യാഥാർത്ഥ്യവും (عِلْمُ الْمَعَانِي) നമുക്ക് അറിയാം എന്നാണ്. എന്നാൽ അവയുടെ രൂപത്തെ കുറിച്ചുള്ള അറിവ് (عِلْمُ الْكَيْفِيَّةِ) അല്ലാഹു നമുക്ക് അറിയിച്ചുതന്നിട്ടില്ല. അത് ഗ്രഹിക്കാനുള്ള ബൗദ്ധികക്ഷമതയും നമുക്ക് നൽകിയിട്ടില്ല. ആ നിലക്ക് അവയുടെ രൂപം സംബന്ധിച്ചുള്ള അറിവ് വിനീതനായ ഒരു വിശ്വാസി അല്ലാഹുവിലേക്ക് ഏൽപിക്കുകയാണ് ചെയ്യേണ്ടത്. ഇതാണ് അഹ്‌ലുസ്സുന്നഃ പിന്തുടരുന്ന ശരിയായ നിലപാട്.

എന്നാൽ മുഫവ്വിളഃ (مُفَوِّضَةٌ) എന്നു വിളിക്കപ്പെടുന്ന ഒരു പിഴച്ച കക്ഷി, തങ്ങൾ സലഫുകളെ പിന്തുടരുന്ന അഹ്‌ലുസ്സുന്നഃയാണെന്ന് വാദിക്കുകയും അതേസമയം, സലഫുകളുടെ വിശ്വാസത്തിന് വിരുദ്ധമായി, സ്വിഫാതുകളുടെ രൂപത്തെ കുറിച്ചുള്ള അറിവ് (عِلْمُ الْكَيْفِيَّةِ) നമുക്ക് അറിയാത്തതു പോലെ തന്നെ, അവയുടെ അർത്ഥവും യാഥാർത്ഥ്യവും (عِلْمُ الْمَعَانِي) സംബന്ധിച്ച അറിവും നമുക്കറിയില്ല എന്ന് വാദിക്കുന്നു. രണ്ടും അല്ലാഹുവിലേക്ക് ഏൽപിക്കുകയാണ് (تَفْوِيضٌ) വേണ്ടതെന്ന് ശഠിക്കുന്നു. അല്ലാഹു رَحْمَٰن ആണെന്ന് പറയുമ്പോൾ എന്താണ് റഹ്‌മത്ത് എന്ന് നമുക്കറിയില്ല, അവൻ عَلِيمٌ ആണ് എന്ന് പറയുമ്പോൾ അതിന്റെ അർത്ഥമോ യാഥാർത്ഥ്യമോ നമുക്കറിയില്ല... ഇങ്ങനെ അല്ലാഹുവിനെ കുറിച്ച് അവൻ നൽകിയ വർണ്ണനകളും വിശേഷണങ്ങളും ഒന്നും നമുക്ക് അറിയില്ലെന്ന് വാദിക്കുന്നു. ഫലത്തിൽ, അവരും അല്ലാഹുവിന്റെ ഗുണവിശേഷങ്ങളെ അസാധുവാക്കി അവനെ നിർഗുണീകരിക്കുന്നു (تَعْطِيلٌ) എന്നു സാരം. മുഫവ്വിളഃ വിഭാഗത്തെ ഏറ്റവും ദൂഷിതമായ കക്ഷിയായിട്ടാണ് അഹ്‌ലുസ്സുന്നഃ ഗണിക്കുന്നത്. എന്നാൽ അവരുടെ നിലപാടുകൾ അഹ്‌ലുസ്സുന്നഃയോട് ഒത്തുപോകുമെന്നും അവർ അഹ്‌ലുസ്സുന്നഃ തന്നെയാണെന്നും പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്.

അല്ലാഹു യാതൊരു കാര്യം സ്ഥിരീകരിച്ചുവോ അത് സ്ഥിരീകരിക്കുകയും, യാതൊന്ന് നിഷേധിച്ചുവോ അത് നിഷേധിക്കുകയും യാതൊന്നിനെ കുറിച്ച് മൗനം പാലിച്ചുവോ അതിനെ കുറിച്ച് മിണ്ടാതിരിക്കുകയും വേണം. അഹ്‌ലുസ്സുന്നഃ അല്ലാഹുവിന്റെ വാക്കുകളോ വാക്യങ്ങളോ തിരുത്തിക്കുറിക്കുകയില്ല. അവയെ ദുർവ്യാഖ്യാനിച്ചുകൊണ്ട് ആശയങ്ങളിൽ ഭേദഗതി വരുത്തുകയുമില്ല.

സ്വിഫാതുകൾ രണ്ടു തരം: 
സ്ഥിരീകരണാത്മകവും നിഷേധാത്മകവും

ഖുർആനിലോ സുന്നത്തിലോ അല്ലാഹുവിന് ഉണ്ടെന്ന് പറയപ്പെട്ട ഗുണങ്ങളെയാണ് സ്ഥിരീകരണാത്മക സ്വിഫാതുകൾ (صِفَاتٌ ثُبُوتِيَّةٌ) എന്ന് വിളിക്കുന്നത്. ജീവൻ, അറിവ്, കഴിവ്, ഇസ്‌തിവാഅ് ചെയ്യൽ, അവരോഹണം ചെയ്യൽ, മുഖം, കൈ, കണങ്കാൽ പോലുള്ളവ ഉദാഹരണം. ഇതെല്ലാം അല്ലാഹുവിനുള്ള ഗുണവിശേഷണങ്ങളാണ്. അവന്റെ മഹത്വത്തിനു നിരക്കുന്നവിധം അവയെ നാം സ്ഥിരീകരിക്കുകയും അവയിൽ വിശ്വസിക്കുകയും വേണം. പൂർണ്ണതയുടെയും സൗന്ദര്യത്തിന്റെയും ഇത്തരം ഗുണവിശേഷങ്ങൾ അവ നുണ്ട് എന്ന് പറയുന്നത് യഥാർത്ഥത്തിൽ അവനുള്ള സ്‌തുതിയും പ്രകീർത്തനവുമാണ്.

ഖുർആനിലോ സുന്നത്തിലോ അല്ലാഹുവിനില്ല എന്ന് വ്യക്തമാക്കപ്പെട്ട ഗുണങ്ങളാണ് നിഷേധാത്മക വിശേഷണങ്ങൾ (صِفَاتٌ سَلْبِيَّةٌ). മരണം, ഉറക്കം, അശക്തി, അജ്ഞത, മറവി, ക്ഷീണം പോലുള്ളവ അതിനുള്ള ഉദാഹണമാണ്. സാന്ദർഭികമായ അനിവാര്യതകൾ ഇല്ലെങ്കിൽ നിഷേധാത്മകമായ ഗുണങ്ങളെ കുറിച്ച് മൊത്തത്തിലാണ് പരാമർശിക്കുക. കാരണം അവ ഓരോന്നായി എണ്ണിപ്പറഞ്ഞ് അത് ഓരോന്നും അവനില്ല എന്ന് പറയുന്നത് ഒരു സ്‌തുതിയോ പുകഴ്‌ത്തലോ അല്ല. അത് വിടുവാക്ക് മാത്രമായിരിക്കും. ഇബ്‌നു ഉഥൈമീൻ ﵀ പറയുന്നതുപോലെ, നിഷേധാത്മക സ്വിഫാതുകൾ യഥാർത്ഥത്തിൽ അവക്ക് അഭിമുഖമായി നിൽക്കുന്ന ഗുണങ്ങളുടെ പൂർണ്ണത സ്ഥിരീകരിക്കാൻ വേണ്ടിയുള്ളവയാണ്. وذلك لأن ما نفاه الله تعالى عن نفسه فالمراد به بيان انتفائه لثبوت كمال ضده لا لمجرد نفيه. [ابن عثيمين في القواعد المثلى في صفات الله وأسمائه الحسنى] [അത് എന്തെന്നുവെച്ചാൽ, യാതൊന്ന് അല്ലാഹു അവനില്ലന്ന് നിഷേധിക്കുന്നുവോ, അത് അവനില്ലെന്ന് വ്യക്തമാക്കുന്നത് അതിന് അഭിമുഖമായി നിൽക്കുന്ന എതിർ ഗുണം പൂർണ്ണ രൂപത്തിൽ അവനുണ്ടെന്ന് സ്ഥിരീകരിക്കാനാണ്. അല്ലാതെ അത് അവനില്ലെന്ന് നിഷേധിക്കുക മാത്രമല്ല ലക്ഷ്യം.] (ഇബ്‌നു ഉഥൈമീൻ, അൽഖവാഇദുൽമുഥ്‌ലായിൽ രേഖപ്പെടുത്തിയത്)

സ്ഥിരീകരണാത്മക സ്വിഫാതുകൾ രണ്ടു തരം: സത്താപരവും കർമ്മപരവും

ഖുർആനിലും സുന്നത്തിലും അല്ലാഹുവിന് ഉണ്ടെന്ന് സ്ഥിരീകരിക്കുന്ന സ്വിഫാതുകൾ (صِفَاتٌ ثُبُوتِيَّةٌ) തന്നെ രണ്ടു തരമുണ്ട്. അവയിൽ ഒന്ന് സത്താപരമായ ഗുണവിശേഷങ്ങളാണ്. അഥവാ അല്ലാഹുവിന്റെ സത്തയുമായി ബന്ധപ്പെട്ട സ്വിഫാതുകൾ. അവ അനാദിയും അനന്തവുമായ ഗുണങ്ങളാണ്. ജീവൻ, അറിവ്, കഴിവ്, കേൾവി, കാഴ്‌ച, അധികാരം, പ്രതാപം, മുഖം, കൈകൾ, ദൃഷ്ടികൾ പോലുളളവ ഉദാഹരണം.

അവയിൽ രണ്ടാമത്തേത് കർമ്മപരമായ സ്വിഫാതുകളാണ്. അവ അല്ലാഹുവിന്റെ ഇഛയുമായി (مَشِيئَةٌ) ബന്ധപ്പെട്ട ഗുണവിശേഷങ്ങളാണ്. അവൻ ഉദ്ദേശിക്കുമ്പോൾ ഉദ്ദേശിക്കുന്ന കാര്യം ഉദ്ദേശിക്കുന്ന വിധേന ചെയ്യുന്നു. ഉദ്ദേശിച്ചില്ലെങ്കിൽ അത് ചെയ്യുകയുമില്ല. ഉദാഹരണമായി അർശിൽ ഇസ്‌തിവാഅ് ചെയ്യുക, ഒന്നാമത്തെ ആകാശത്തിലേക്ക് ഇറങ്ങിവരിക പോലുള്ളവ.

സത്താപരമായ സ്വിഫാതുകൾ രണ്ടു തരം: 
ആശയപരവും വൃത്താന്തപരവും

അല്ലാഹുവിന്റെ സത്താപരമായ വിശേഷണങ്ങൾ തന്നെ രണ്ട് തരമുണ്ട്. ഒന്ന് അവന്റെ സത്തയുമായി ബന്ധപ്പെട്ട ആശയപരമായ വിശേഷണങ്ങൾ. അവ നേരത്തെ പറഞ്ഞതു പോലെ തുടക്കവും ഒടുക്കവുമില്ലാത്ത ഗുണവിശേഷങ്ങളാണ്. അവന്റെ സത്തയിൽനിന്ന് അന്യമോ ഭിന്നമോ ആയി നിൽക്കാത്ത ആശയപരമായ ഗുണങ്ങളാണവ. ഉദാഹണമായി, ജീവൻ, കഴിവ്, അറിവ് പോലുള്ളവ.

രണ്ടാമത്തേത് അവന്റെ സത്തയുമായി ബന്ധപ്പെട്ട, വഹ്‌യി ലൂടെ അറിയിച്ചതു കൊണ്ടു മാത്രം ലഭിക്കുന്ന, ആശയപരമല്ലാത്ത വൃത്താന്തപരമായ വിശേഷണങ്ങൾ (الصِّفَاتُ الذَّاتِيَّةُ الخَبَرِيَّةُ). ഉദാഹരണമായി അല്ലാഹുവിന്റെ ഇരുകരങ്ങൾ, അവന്റെ മുഖം, അവന്റെ രണ്ടു ദൃഷ്ടികൾ പോലുള്ളവ.

പഠന സൗകര്യത്തിനായി പണ്ഡിതന്മാർ നാമ ഗുണവിശേഷങ്ങളെ പലരൂപത്തിൽ വർഗ്ഗീകരിക്കുകയും വിഭജിക്കുകയും ചെയ്യാറുണ്ട്. അവ ഏത് ഇനത്തിൽപെട്ടാലും അവയുടെ ബാഹ്യവും യഥാതഥവുമായ അർത്ഥത്തിൽ അവയെ നാം മനസ്സിലാക്കി സ്വീകരിക്കുകയും, അവയിൽ വിശ്വാസമർപ്പിക്കുകയും വേണം. എന്നിട്ട് അവ യുടെ വിധിയും താൽപര്യവുമനുസരിച്ച് അല്ലാഹുവിനെ ആരാധിക്കുകയും വേണം. അതാണു പ്രധാനം.

അൽഅഖീദതുൽ വാസിത്വിയ്യഃ

നാം ഉൾക്കൊള്ളുന്ന വിശ്വാസമാണ് ഏറ്റവും പ്രധാനം. സ്രഷ്ടാവിനെ യഥാവിധം അറിയുക. ആ അറിവാണ് വിശ്വാസമായി പരിണമിക്കുന്നത്. അവനെ അറിയാനുള്ള മാർഗ്ഗം അവനെ കുറിച്ച് അവൻ തന്നെ നൽകിയ വർണ്ണനകൾ മനസ്സിലാക്കുക എന്നതാണ്. ഖുർആനിലും സുന്നത്തിലും പറഞ്ഞിരിക്കുന്ന നാമ ഗുണവിശേഷങ്ങളാണ് അവനെ കുറിച്ച് അവൻ നൽകിയ വർണ്ണനകൾ. അവയാണ് വിശ്വാസത്തിന്റെ ആധാരശിലകൾ. അത് തൗഹീദിന്റെ അവിഭാജ്യ ഘടകവുമാണ്.

അല്ലാഹുവിന്റെ നാമ ഗുണവിശേഷങ്ങളെ കുറിച്ച് കേരള മുസ്‌ലിംകൾക്കുള്ള ധാരണയെന്താണ്? അതിനു നാം വല്ല വിലയും കൽപിച്ചിട്ടുണ്ടോ? വിശ്വാസ കാര്യങ്ങളിൽ അഹ്‌ലുസ്സുന്നഃ അവലംബമാക്കുന്ന ഏതെങ്കിലും കൃതികൾ നാം കണ്ടിട്ടുണ്ടോ? അതിൽ നാമ ഗുണവിശേഷങ്ങൾക്ക് നൽകിയ പ്രാധാന്യമെന്താണ്? ഒരു ആത്മപരിശോധനക്കായി ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ ﵀ യുടെ അഖീദത്തുൽ വാസ്വിത്വിയ്യഃ ഒന്നു പരിചയപ്പെടുത്താം. വിശ്വാസപരമായ മസ്അലഃകൾ പൂർണ്ണമായി മനസ്സിലാക്കാനല്ല. മറിച്ച്, വിശ്വാസ കാര്യങ്ങളിൽ അഹ്‌ലുസ്സുന്നഃയുടെ നയനിലപാടുകളും മുൻഗണനകളും പ്രാധാന്യങ്ങളും മനസ്സിലാക്കാൻ.

ഇറാഖിലെ വാസ്വിത്വ് പട്ടണത്തിൽ ന്യായാധിപനായിരുന്ന റളിയ്യുദ്ദീനുൽ വാസിത്വി ഹജ്ജ് യാത്രക്കിടെ ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ ﵀ യുമായി സന്ധിച്ചു. അപ്പോൾ അദ്ദേഹം തനിക്കും കുടുംബാംഗങ്ങൾക്കും വേണ്ടി അഹ്‌ലുസ്സന്നഃയുടെ ഒരു വിശ്വാസ സംഗ്രഹം എഴുതിക്കൊടുക്കാൻ ആവശ്യപ്പെട്ടു. ഏറെ നിർബ്ബന്ധിച്ചതിനു ശേഷം അദ്ദേഹം അസ്വ്‌റിനും മഗ്‌രിബിനും ഇടയിലുള്ള സമയം കൊണ്ട് ഒരു കുറിപ്പ് എഴുതിക്കൊടുത്തു. അതാണ് വിശ്വപ്രസിദ്ധമായ അഖീദത്തുൽ വാസ്വിത്വിയ്യഃ എന്ന കൃതി. വായനക്കാർക്ക് മുകളിൽ പറഞ്ഞ ലക്ഷ്യം സാക്ഷാത്കരിക്കാൻ സഹായകമാകും വിധത്തിൽ അതിന്റെ ഒരു സാമാന്യ പരിഭാഷ ഇവിടെ ചേർക്കുന്നു:

ഇഹത്തിലും പരത്തിലും അല്ലാഹുവിന്റെ സവിശേഷ സഹായം ലഭിക്കുന്ന വിഭാഗം (الطَّائِفَةُ الْمَنْصُورَةُ), ആത്യന്തിക വിജയം കൈവരിക്കുന്ന കക്ഷി (الْفِرْقَةُ النَّاجِيَةُ), അഹ്‌ലുസ്സുന്നഃ വൽജമാഅഃ, (أَهْلُ السُّنَّةِ والْجَمَاعَةِ) അവർക്ക് അന്ത്യനാൾ വരെ പിന്തുടരാനുള്ള വിശ്വാസ കാര്യങ്ങൾ:

1. ഈമാനിന്റെ ആധാരങ്ങളും സ്‌തംഭങ്ങളും

الْإِيمَانُ بِاَللهِ وَمَلَائِكَتِهِ، وَكُتُبِهِ، وَرُسُلِهِ، وَالْبَعْثِ بَعْدَ الْمَوْتِ، وَالْإِيمَانِ بِالْقَدَرِ؛ خَيْرِهِ وَشَرِّهِ.

അല്ലാഹുവിലും, അവന്റെ മലക്കുകളിലും ഗ്രന്ഥങ്ങളിലും ദൂതരിലും മരണാനന്തരമുള്ള പുനരുത്ഥാനത്തിലും വിശ്വസിക്കുക. നന്മയും തിന്മയുമെല്ലാം തന്നെ മുൻനിർണ്ണയം ചെയ്യപ്പെട്ടു കഴിഞ്ഞതാണെന്ന വിധിവിശ്വാസവും അവലംബിക്കുക.

2. അല്ലാഹുവിലുള്ള വിശ്വാസം

وَمِنَ الْإِيمَانِ بِاللهِ:

- الْإِيمَانُ بِمَا وَصَفَ بِهِ نَفْسَهُ فِي كِتَابِهِ،

- وَبِمَا وَصَفَهُ بِهِ رَسُولُهُ مُحَمَّدٌ ﷺ،

- مِنْ غَيْرِ تَحْرِيفٍ وَلَا تَعْطِيلٍ، وَمِنْ غَيْرِ تَكْيِيفٍ وَلَا تَمْثِيلٍ.

അല്ലാഹുവിലുള്ള വിശ്വാസത്തിൽപെട്ടതാണ്

- അവനെ കുറിച്ച് അവൻ തന്റെ ഗ്രന്ഥത്തിൽ വിവരിച്ചിരിക്കുന്നതെല്ലാം വിശ്വസിക്കുക എന്നത്,

- അവനെ കുറിച്ച് അവന്റെ ദുതൻ മുഹമ്മദ് നബി ﷺ വിവരിച്ചിട്ടുള്ളതെല്ലാം വിശ്വസിക്കുക എന്നതും,

- അവയിൽ തഹ്‌രീഫ്, തഅ്ത്വീൽ, തക്‌യീഫ്, തംഥീൽ എന്നിവ നടത്താതിരിക്കുക എന്നതും.

3. അല്ലാഹു തുല്യനോ സമശീർഷനോ ഇല്ലാത്തവൻ

بَلْ يُؤْمِنُونَ بِأَنَّ اللهَ تَعَالَى: ﴿لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ الْبَصِيرُ ١١﴾ (الشورى)

അല്ലാഹുവിനെ കുറിച്ച് അഹ്‌ലുസ്സുന്നഃ വിശ്വസിക്കുന്നത്: [അവനു തുല്യനായി ആരുമില്ല, അവൻ എല്ലാം കേൾക്കുന്നവനും എല്ലാം കാണുന്നവനുമാകുന്നു.] (ശൂറാ 11)

4. നാമ ഗുണവിശേഷങ്ങൾ നിഷേധിക്കാൻ പാടില്ല

فَلَا يَنْفُونَ عَنْهُ مَا وَصَفَ بِهِ نَفْسَهُ.

അവൻ അവനെ കുറിച്ച് വിശേഷിപ്പിച്ച ഒന്നും അവർ നിഷേധിക്കുകയില്ല .

5. പ്രമാണവാക്യങ്ങളിൽ മാറ്റത്തിരുത്തലുകൾ പാടില്ല

وَلَا يُحَرِّفُونَ الْكَلِمَ عَنْ مَوَاضِعِهِ.

അവർ വാക്കുകളെ സ്ഥാനം തെറ്റിച്ച് മാറ്റത്തിരുത്തലുകൾ വരുത്തുകയുമില്ല.

6. കൃത്യവിലോപം പാടില്ല

وَلَا يُلْحِدُونَ فِي أَسْمَاءِ اللهِ وَآيَاتِهِ.

അവർ അല്ലാഹുവിന്റെ നാമങ്ങളിലും വചനങ്ങളിലും കൃത്യവിലോപം കാണിക്കുകയുമില്ല.

7. അല്ലാഹുവിനെ സൃഷ്ടികളോട് സമീകരിക്കാനോ താരതമ്യം ചെയ്യാനോ പാടില്ല

وَلَا يُمَثِّلُونَ صِفَاتِهِ بِصِفَاتِ خَلْقِهِ، لِأَنَّهُ سُبْحَانَهُ لَا سَمِيَّ لَهُ، وَلَا كُفُوَ لَهُ، وَلَا نِدَّ لَهُ، وَلَا يُقَاسُ بِخَلْقِهِ سُبْحَانَهُ وَتَعَالَى.

അവന്റെ ഗുണവിശേഷങ്ങളെ സൃഷ്ടികളുടെ ഗുണവിശേഷങ്ങളുമായി സമീകരിക്കില്ല. കാരണം പരിശുദ്ധനായ അല്ലാഹുവിനു പേരൊത്ത ആരുമില്ല, തുല്യനില്ല, സമനില്ല. അവനെ അവന്റെ സൃഷ്ടികളുമായി താരതമ്യം ചെയ്യാവതുമല്ല. ഞാൻ അവന്റെ വിശുദ്ധി ഉയർത്തിപ്പിടിച്ച് അവന്റെ ഔന്നത്യം വാഴ്‌ത്തുന്നു.

8. പ്രമാണവാക്യങ്ങൾ ബാഹ്യവും യഥാതഥവുമായ 
അർത്ഥത്തിൽ സ്വീകരിക്കുക

فَإِنَّهُ سُبْحَانَهُ أَعْلَمُ بِنَفْسِهِ وَبِغَيْرِهِ، وَأَصْدَقُ قِيلًا، وَأَحْسَنُ حَدِيثًا مِنْ خَلْقِهِ.

പരിശുദ്ധനായ അല്ലാഹു അവനാണ് അവനെ കുറിച്ചും മറ്റുള്ളവരെ കുറിച്ചും സൂക്ഷ്മമായി അറിയുന്നവൻ, വചനത്താൽ ഏറ്റവും സത്യസന്ധനായിട്ടുള്ളവൻ, തന്റെ സൃഷ്ടികളെക്കാളെല്ലാം അന്യൂനമായി വിവരിക്കാൻ കഴിയുന്നവൻ;

9. നബിമാരുടെ വചനങ്ങൾ അതേപടി സ്വീകരിക്കണം

ثُمَّ رُسُلُهُ صَادِقُونَ مُصَدَّقُونَ، بِخِلَافِ الَّذِينَ يَقُولُونَ عَلَيْهِ مَا لَا يَعْلَمُونَ، وَلِهَذَا قَالَ سُبْحَانَهُ وَتَعَالَى: ﴿سُبْحَانَ رَبِّك رَبِّ الْعِزَّةِ عَمَّا يَصِفُونَ ١٨٠ • وَسَلَامٌ عَلَى الْمُرْسَلِينَ • ١٨١ وَالْحَمْدُ للهِ رَبِّ الْعَالَمِينَ ١٨٢﴾ (الصافات)

فَسَبَّحَ نَفْسَهُ عَمَّا وَصَفَهُ بِهِ الْمُخَالِفُونَ لِلرُّسُلِ، وَسَلَّمَ عَلَى الْمُرْسَلِينَ لِسَلَامَةِ مَا قَالُوهُ مِنَ النَّقْصِ وَالْعَيْبِ.

പിന്നെ, അവന്റെ ദൂതന്മാരും. അവർ സത്യസന്ധരും, സത്യപ്പെടുത്തപ്പെട്ടവരും സത്യപ്പെടുത്തപ്പെടേണ്ടവരുമാണ്. അറിവില്ലാത്തവർ അവനെ കുറിച്ച് പറയുന്നതിന് എതിരായി അവർ യഥാർത്ഥം പറയുന്നു. അതുകൊണ്ട് അല്ലാഹു പറയുന്നു: «സകല പ്രതാപത്തിന്റെയും ഉടമയായ നിന്റെ റബ്ബ്, അവര്‍ ചമച്ചുണ്ടാക്കി പറയുന്നതിൽനിന്നെല്ലാം ഉയരെയാണ്. അവന്റെ ദൂതരുടെമേൽ സുരക്ഷയുണ്ടാവട്ടെ. സ്‌തോത്രങ്ങളഖിലവും ലോകങ്ങളുടെയും ലോകരുടെയും റബ്ബായ അല്ലാഹുവിനാകുന്നു». (സ്വാഫ്ഫാത്ത് 180-182)

ദൂതന്മാരുടെ പ്രതിയോഗികൾ ചമക്കുന്ന ആരോപണങ്ങളിൽനിന്ന് അവൻ അവന്റെ വിശുദ്ധി ഉയർത്തിപ്പിടിച്ചു. ദൂതന്മാർ വിവരിച്ചത് എല്ലാവിധ ന്യൂനതകളിൽനിന്നും കുറവുകളിൽനിന്നും ഒഴിവായി രക്ഷപ്പെട്ടതിനാൽ അവർക്ക് അവൻ സുരക്ഷയുമേകി.

10. സ്ഥിരീകരണാത്മകവും നിഷേധാത്മകവുമായ 
വിശേഷണങ്ങൾ, വർണ്ണനകൾ

وَهُوَ سُبْحَانَهُ قَدْ جَمَعَ فِيمَا وَصَفَ وَسَمَّى بِهِ نَفْسَهُ بَيْنَ النَّفْيِ وَالْإِثْبَاتِ.

അല്ലാഹു തനിക്ക് നൽകിയ വിശേഷണങ്ങളിലും നാമങ്ങളിലും ഇല്ലെന്ന് നിഷേധിക്കുന്നവയെയും ഉണ്ടെന്ന് സ്ഥിരീകരിക്കുന്നവയെയും ഏകോപിപ്പിച്ചിരിക്കുന്നു.

11. അഹ്‌ലുസ്സുന്നഃ നബിമാരുടെ 
മാർഗ്ഗത്തിൽനിന്ന് വ്യതിചലിക്കുകയില്ല

فَلَا عُدُولَ لِأَهْلِ السُّنَّةِ وَالْجَمَاعَةِ عَمَّا جَاءَتْ بِهِ الْمُرْسَلُونَ، فَإِنَّهُ الصِّرَاطُ الْمُسْتَقِيمُ، صِرَاطُ الَّذِينَ أَنْعَمَ اللهُ عَلَيْهِمْ مِنَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاءِ وَالصَّالِحِينَ.

അഹ്‌ലുസ്സുന്നത്തി വൽജമാഅഃ ദൂതന്മാർ കൊണ്ടുവന്നതിൽനിന്ന് അണു അളവ് വ്യതിചലിക്കില്ല. കാരണം അതാണ് നേർമാർഗ്ഗം - അല്ലാഹു അനുഗ്രഹം ചെയ്‌ത നബിമാർ, സാത്വികർ, സത്യത്തിന്റെ സാക്ഷികൾ, സജ്ജനങ്ങൾ എന്നിവരുടെ മാർഗ്ഗം.

12. സൂറത്തുൽ ഇഖ്‌ലാസ്വിലെ നാമ ഗുണവിശേഷങ്ങൾ

وَقَدْ دَخَلَ فِي هَذِهِ الْجُمْلَةِ مَا وَصَفَ بِهِ نَفْسَهُ فِي سُورَةِ الْإِخْلَاصِ الَّتِي تَعْدِلُ ثُلُثَ الْقُرْآنِ، حَيْثُ يَقُولُ: ﴿قُلْ هُوَ اللهُ أَحَدٌ •١ اللهُ الصَّمَدُ ٢• لَمْ يَلِدْ وَلَمْ يُولَدْ ٣• وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ٤﴾ (الإخلاص)

ഖുർആനിന്റെ മൂന്നിലൊന്നിനു സമമായിട്ടുള്ള സൂറത്തുൽ ഇഖ്‌ലാസ്വിൽ അല്ലാഹു അവനെ കുറിച്ച് വർണ്ണിച്ച കാര്യങ്ങൾ അവന്റെ ഗ്രന്ഥത്തിൽ അവൻ അവനെ കുറിച്ച് വിവരിച്ചുതന്ന കാര്യങ്ങളിലുൾപ്പെടുന്നു. അവൻ പറയുന്നു: «പ്രഖ്യാപിക്കുക: അവൻ അല്ലാഹു, ഏകനാണ്. അല്ലാഹു പൂർണ്ണ അനാശ്രിതനും, മറ്റെല്ലാം സദാ അവനെ ആശ്രയിച്ചുകൊണ്ടിരിക്കുന്നവനുമായ 'സ്വമദാണ് '. അവൻ ജനകനല്ല, ജാതനുമല്ല. അവനു സമശീർഷരായി ആരുമില്ല». (ഇഖ്‌ലാസ്വ് 1-4)

13. ആയത്തുൽ കുർസിയ്യിലെ നാമ ഗുണവിശേഷങ്ങൾ

وَمَا وَصَفَ بِهِ نَفْسَهُ فِي أَعْظَمِ آيَةٍ فِي كِتَابِهِ، حَيْثُ يَقُولُ: ﴿اللهُ لَا إلَهَ إلَّا هُوَ الْحَيُّ الْقَيُّومُ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ لَهُ مَا فِي السَّمَوَاتِ وَمَا فِي الْأَرْضِ مَن ذَا الَّذِي يَشْفَعُ عِنْدَهُ إلَّا بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إلَّا بِمَا شَاءَ وَسِعَ كُرْسِيُّهُ السَّمَوَاتِ وَالْأَرْضَ وَلَا يَئُودُهُ﴿ - أَيْ لَا يُكْرِثُهُ وَلَا يُثْقِلُهُ - ﴾حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ ٢٥٥﴾ (البقرة) وَلِهَذَا كَانَ مَنْ قَرَأَ هَذِهِ الْآيَةَ فِي لَيْلَةٍ، لَمْ يَزَلْ عَلَيْهِ مِن اللهِ حَافِظٌ، وَلَا يَقْربُهُ شَيْطَانٌ حَتَّى يُصْبِحَ.

അതിൽപെടുന്നതാണ്, അവന്റെ ഗ്രന്ഥത്തിലെ ഏറ്റവും ബൃഹദ് സൂക്തമായ ആയത്തുൽ കുർസിയ്യിൽ അവൻ അവനെ കുറിച്ച് വർണ്ണിച്ചത്. അവൻ പറയുന്നു: «അല്ലാഹു അവനല്ലാതെ ന്യായമായും ആരാധിക്കപ്പെടേണ്ടവനായി ആരുമില്ല. അമരനായി ജീവിച്ചിരിക്കുന്നവനും എല്ലാം നിലനിർത്തി പരിപാലിച്ചു പോരുന്നവനും. വിശ്രാന്തിയോ ഗാഢനിദ്രയോ അവനെ പിടികൂടുകയില്ല. അവന്റെതാണ് ആകാശ ഭൂമികളിലുള്ളവയെല്ലാം. അവന്റെ അനുവാദമില്ലാതെ അവന്റെയടുക്കൽ ശിപാർശ പറയാൻ ആരുണ്ട്?! അവരുടെ മുന്നിലും പിന്നിലുമുള്ള എല്ലാം അവൻ അറിയുന്നു. അവൻ ഉദ്ദേശിച്ചതൊഴികെ, അവന്റെ അറിവിൽപെട്ട ഒന്നിനെ കുറിച്ചും അവർക്ക് അറിയാനാവില്ല. അവന്റെ പാദസ്ഥാനമായ കുർസിയ്യ് ആകാശഭൂമികളെ ഉൾക്കൊള്ളാൻ മാത്രം വിശാലമായിരിക്കുന്നു. അവയുടെ സംരക്ഷണം അവനൊട്ടും ഭാരമല്ല. അവൻ അത്യുന്നതനും സർവ്വ മഹത്വത്തിനുടമയുമാണ്». (ബഖറഃ 255) അതിനാൽ, ഒരാൾ ഈ സൂക്തം രാത്രിയിൽ പാരായണം ചെയ്‌താൽ അല്ലാഹുവിങ്കൽനിന്നുള്ള ഒരു കാവലാൾ പുലരും വരെ അവന്റെ കൂടെയുണ്ടായിരിക്കും; ഒരു പിശാചും അവനെ സമീപിക്കുകയുമില്ല.

14. ജീവൻ എന്ന ഗുണവിശേഷം

وَقَوْلُهُ سُبْحَانَهُ: ﴿وَتَوَكَّلْ عَلَى الْحَيِّ الَّذِي لَا يَمُوتُ.. ٥٨} (الفرقان)

അല്ലാഹു പറയുന്നു: «ഒരിക്കലും മരിക്കാത്ത, അമരനായി ജീവിച്ചിരിക്കുന്നവനിൽ നീ ഭരമേൽപിക്കുക...» (ഫുർഖാൻ 58)

15. അറിവ് എന്ന ഗുണവിശേഷം

وَقَوْلُهُ سُبْحَانَهُ: ﴿هُوَ الْأَوَّلُ وَالْآخِرُ وَالظَّاهِرُ وَالْبَاطِنُ وَهُوَ بِكُلِّ شَيْءٍ عَلِيمٌ ٣﴾ (الحديد)

അല്ലാഹു പറയുന്നു: [അവൻ അനാദിയും അനന്തനും ഉപരിയിലുള്ളവനും ഉള്ളായവനുമാകുന്നു, അവൻ എല്ലാ കാര്യങ്ങളെ കുറിച്ചും സൂക്ഷ്മമായി അറിയുന്നവനാണ്.] (ഹദീദ് 3) وَقَوْلُهُ: سُبْحَانَه ﴿الْعَلِيمُ الْحَكِيمُ ٣﴾ (التحريم) അവൻ പറയുന്നു: «അവൻ സൂക്ഷ്‌മജ്ഞനും ജ്ഞാനിയായ അധി കാരസ്ഥനുമാകുന്നു». (തഹ്‌രീം 3) ﴿يَعْلَمُ مَا يَلِجُ فِي الْأَرْضِ وَمَا يَخْرُجُ مِنْهَا وَمَا يَنزِلُ مِنَ السَّمَاءِ وَمَا يَعْرُجُ فِيهَا.. ٢﴾ (سبأ) «ഭൂമിയിൽ പ്രവേശിക്കുന്നതും, അതിൽനിന്ന് പുറത്തുപോകുന്നതും, ഉപരിയിൽനിന്ന് ഇറങ്ങുന്നതും, അവിടേക്ക് ആരോഹണം ചെയ്യുന്നതുമെല്ലാം അവനറിയുന്നു». (സബഅ് 2) ﴿وَعِندَهُ مَفَاتِحُ الْغَيْبِ لَا يَعْلَمُهَا إلَّا هُوَ وَيَعْلَمُ مَا فِي الْبَرِّ وَالْبَحْرِ وَمَا تَسْقُطُ مِن وَرَقَةٍ إلَّا يَعْلَمُهَا وَلَا حَبَّةٍ فِي ظُلُمَاتِ الْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إلَّا فِي كِتَابٍ مُّبِينٍ ٥٩﴾ (الأنعام) [ഗൈബിന്റെ താക്കോലുകൾ അവന്റെ അടുക്കലാണ്. അവനല്ലാതെ ആരും അത് അറിയില്ല. കരയിലും കടലിലുമുള്ളതെല്ലാം അവൻ അറിയുന്നു. ഒരു ഇല വീഴുന്നതോ, ഭൂമിയുടെ ഇരുട്ടുകളിലുള്ള ഒരു ധാന്യമോ, പച്ചയോ ഉണങ്ങിയതോ ആയ യാതൊന്നുമോ, അവൻ അറിയാതെ പോകുന്നില്ല; എല്ലാം തന്നെ കാര്യങ്ങൾ വ്യവഛേദിച്ചു കാണിക്കുന്ന ഒരു ഏടിൽ രേഖപ്പെടുത്തപ്പെടാതെ പോയിട്ടില്ല.] (അൻആം 59) ﴿وَمَا تَحْمِلُ مِنْ أُنثَى وَلَا تَضَعُ إِلَّا بِعِلْمِهِ.. ١١﴾ (فاطر) «അവന്റെ അറിവനുസരിച്ചല്ലാതെ ഒരു സ്‌ത്രീയും ഗർഭം ധരിക്കുകയോ പ്രസവിക്കുകയോ ചെയ്യുന്നില്ല». (ഫാത്വിർ 11) وَقَوْلُهُ: ﴿لِتَعْلَمُوا أَنَّ اللهَ عَلَى كُلِّ شَيْءٍ قَدِيرٌ وَأَنَّ اللهَ قَدْ أَحَاطَ بِكُلِّ شَيْءٍ عِلْمًا ١٢﴾ (الطلاق) അല്ലാഹു പറയുന്നു: «നിശ്ചയമായും അല്ലാഹു എല്ലാറ്റിനും കഴിവുറ്റവനാണെന്നും, തീർച്ചയായും അല്ലാഹു സകലതിനെയും അറിവുകൊണ്ട് ചൂഴ്‌ന്നുനിൽക്കുന്നു എന്നും നിങ്ങൾ അറിയുന്നതിനു വേണ്ടിയാണത്». (ത്വലാഖ് 12)

16. ശക്തി എന്ന ഗുണവിശേഷം

وَقَوْلُهُ: ﴿إنَّ اللهَ هُوَ الرَّزَّاقُ ذُو الْقُوَّةِ الْمَتِينُ ٥٨﴾ (الذاريات)

അല്ലാഹു പറയുന്നു: «നിശ്ചയമായും അല്ലാഹു, അവനാണ് കരുത്തുറ്റ പ്രബലനായ വിഭവദാതാവ്». (ദാരിയാത് 58)

17. കേൾവിയും കാഴ്‌ചയും

وَقَوْلُهُ: ﴿لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ الْبَصِيرُ ١١﴾ (الشورى)

അല്ലാഹു പറയുന്നു: «അവനു തുല്യനായി ആരുമില്ല; അവൻ എല്ലാം കേൾക്കുന്നവനും എല്ലാം കാണുന്നവനുമാകുന്നു». (ശൂറാ 11) ﴿إنَّ اللهَ نِعِمَّا يَعِظُكُم بِهِ إنَّ اللهَ كَانَ سَمِيعًا بَصِيرًا ٥٨﴾ (النساء) «നിശ്ചയമായും അല്ലാഹു എത്ര നല്ലതാണ് നിങ്ങളെ ഉപദേശിക്കുന്നത് ! നിശ്ചയമായും അല്ലാഹു എല്ലാം കേൾക്കുന്നവനും എല്ലാം കാണുന്നവനുമാകുന്നു». (നിസാഅ് 58)

18. ഇച്ഛ എന്ന ഗുണവിശേഷം

وَقَوْلُهُ: ﴿وَلَوْلَا إذْ دَخَلْتَ جَنَّتَكَ قُلْتَ مَا شَاءَ اللهُ لَا قُوَّةَ إلَّا بِاللهِ.. ٣٩﴾(الكهف)

അല്ലാഹു പറയുന്നു: «എന്തുകൊണ്ട് നീ നിന്റെ തോട്ടത്തിലേക്ക് കടന്നു ചെന്നപ്പോൾ ഇപ്രകാരം പറഞ്ഞില്ല: ഇത് അല്ലാഹു ഉദ്ദേശിച്ചത് ! അവനെക്കൊണ്ടല്ലാതെ ഒരു ശക്തിയുമില്ല». (കഹ്ഫ് 39) وَقَوْلُهُ: ﴿وَلَوْ شَاءَ اللهُ مَا اقْتَتَلَ الَّذِينَ مِن بَعْدِهِم مِّن بَعْدِ مَا جَاءَتْهُمُ الْبَيِّنَاتُ وَلَكِنِ اخْتَلَفُوا فَمِنْهُم مَّنْ آمَنَ وَمِنْهُم مَّن كَفَرَ وَلَوْ شَاءَ اللهُ مَا اقْتَتَلُوا وَلَكِنَّ اللهَ يَفْعَلُ مَا يُرِيدُ ٢٥٣﴾ (البقرة) അല്ലാഹു പറയുന്നു: «അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവരുടെ പിൻഗാമികൾ അവർക്ക് വ്യക്തമായ ദൃഷ്ടാന്തങ്ങൾ ലഭിച്ച ശേഷം പരസ്‌പരം ഭിന്നിക്കുമായിരുന്നില്ല. പക്ഷെ, അവർ ഭിന്നിച്ചുപോയി. അവരിൽ വിശ്വസിച്ചവരുണ്ട്, അവരിൽ അവിശ്വസിച്ചവരുമുണ്ട്. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവർ ഭിന്നിക്കുമായിരുന്നില്ല. പക്ഷെ, അല്ലാഹു അവൻ ഉദ്ദേശിക്കുന്നത് തീർത്തും ചെയ്യുന്നവനാണ്». (ബഖറഃ 253) وَقَوْلُهُ: ﴿أُحِلَّتْ لَكُم بَهِيمَةُ الْأَنْعَامِ إلَّا مَا يُتْلَى عَلَيْكُمْ غَيْرَ مُحِلِّي الصَّيْدِ وَأَنتُمْ حُرُمٌ إنَّ اللهَ يَحْكُمُ مَا يُرِيدُ ١﴾ (المائدة) അവന്റെ വചനവും: «മിണ്ടാപ്രാണികളായ മൃഗങ്ങൾ നിങ്ങൾക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്ക് ചൊല്ലിക്കേൾപ്പിക്കപ്പെടുന്നവ അതിൽനിന്ന് ഒഴിവാണ്. അതു തന്നെ, നിങ്ങൾ ഇഹ്‌റാമിലായിരിക്കെ വേട്ടയാടുന്നത് അനുവദനീയമായിക്കാണാതെ വേണം. തീര്‍ച്ചയായും അല്ലാഹു അവനുദ്ദേശിക്കുന്നത് വിധിക്കുന്നു». (മാഇദഃ 1) وَقَوْلُهُ: ﴿فَمَن يُرِدِ اللهُ أَن يَهدِيَهُ يَشْرَحْ صَدْرَهُ لِلْإِسْلَامِ وَمَن يُرِدْ أَن يُضِلَّهُ يَجْعَلْ صَدْرَهُ ضَيِّقًا حَرَجًا كَأَنَّمَا يَصَّعَّدُ فِي السَّمَاءِ.. ١٢٥﴾ (الأنعام) അല്ലാഹു പറയുന്നു: «അല്ലാഹു ഒരുവന് നേർവഴി കാണിക്കാനുദ്ദേശിച്ചാൽ അവന്റെ ഹൃദയത്തെ ഇസ്‌ലാമിന് വിശാലമാക്കി കൊടുക്കും. ഒരുവനെ അവൻ പിഴപ്പിക്കാൻ ഉദ്ദേശിച്ചാൽ അവന്റെ ഹൃദയത്തെ ആകാശത്തിലൂടെ കേറിപ്പോകുന്നതു പോലെ ഇടുങ്ങിയതും ഞെരുങ്ങിയതുമാക്കിത്തീർക്കും». (അൻആം 125)

19. സ്‌നേഹം എന്ന ഗുണവിശേഷം

وَقَوْلُهُ: ﴿وَأَحْسِنُوا إنَّ اللهَ يُحِبُّ الْمُحْسِنِينَ ١٩٥﴾ (البقرة)

അല്ലാഹു പറയുന്നു: «നിങ്ങൾ മതത്തിൽ പൂർണ്ണത നേടുക. അല്ലാഹു പൂർണ്ണത പ്രാപിച്ച മുഹ്സിനുകളെയാണ് സ്‌നേഹിക്കുന്നത്». (ബഖറഃ 195) ﴿وَأَقْسِطُوا إنَّ اللهَ يُحِبُّ الْمُقْسِطِينَ ٩﴾ (الحجرات) അല്ലാഹു പറയുന്നു: «നിങ്ങൾ നീതി പുലർത്തുക, അല്ലാഹു നീതിമാന്മാരെ സ്‌നേഹിക്കുന്നു». (ഹുജുറാത് 9) ﴿فَمَا اسْتَقَامُوا لَكُمْ فَاسْتَقِيمُوا لَهُمْ إنَّ اللهَ يُحِبُّ الْمُتَّقِينَ ٧﴾ (التوبة) [നിങ്ങളോടവർ ശരിയായി വർത്തിക്കുന്നിടത്തോളം നിങ്ങളും അവരോട് ശരിയായി വർത്തിക്കുക. സൂക്ഷ്‌മത പുലർത്തുന്നവരെയാണ് അല്ലാഹു സ്‌നേഹിക്കുന്നത്». (തൗബഃ 7) ﴿إنَّ اللهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ ٢٢٢﴾ (البقرة) «തീർച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നത് പശ്ചാത്തപിക്കുന്നവരെയാണ്. അവൻ ശുദ്ധിയാർജ്ജിക്കുന്നവരെയും ഇഷ്ടപ്പെടുന്നു». (ബഖറഃ 222) ﴿فَسَوْفَ يَأْتِي اللهُ بِقَوْمٍ يُحِبُّهُمْ وَيُحِبُّونَهُ.. ٥٤﴾ (المائدة) «അല്ലാഹു അവൻ സ്‌നേഹിക്കുന്ന, അവനെ ഇങ്ങോട്ടും സ്‌നേഹിക്കുന്ന മറ്റൊരു ജനതയെ പകരം കൊണ്ടുവരും...» (മാഇദഃ 54) ﴿إنَّ اللهَ يُحِبُّ الَّذِينَ يُقَاتِلُونَ فِي سَبِيلِهِ صَفًّا كَأَنَّهُمْ بُنْيَانٌ مَرْصُوصٌ ٤﴾ (الصف) «ഭദ്രമായി പണിത ഒരു മതില്‍കെട്ടു പോലെ, തന്റെ മാർഗ്ഗ‍ത്തില്‍ അണിനിരന്ന് യുദ്ധം ചെയ്യുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നു». (സ്വഫ്ഫ് 4) ﴿قُلْ إن كُنتُمْ تُحِبُّونَ اللهَ فَاتَّبِعُونِي يُحْبِبْكُمُ اللهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ.. ٣١﴾ (آل عمران) «പറയുക: നിങ്ങൾ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കിൽ എന്നെ പിന്തുടരുക. എങ്കിൽ അവൻ നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങൾ നിങ്ങൾക്ക് പൊറുത്തു തരികയും ചെയ്യും...» (ആലു ഇംറാൻ 31)

20. പൊരുത്തം/തൃപ്‌തി എന്ന ഗുണവിശേഷം

وَقَوْلُهُ: ﴿رَضِيَ اللهُ عَنْهُمْ وَرَضُوا عَنْهُ.. ٨﴾ (البينة)

അല്ലാഹു പറയുന്നു: «അല്ലാഹു അവരെ പൊരുത്തപ്പെട്ടിരിക്കുന്നു; അവർ അവനെയും പൊരുത്തപ്പെട്ടിരിക്കുന്നു...» (ബയ്യിനഃ 8)

21. റഹ്‌മഃ (കാരുണ്യം) എന്ന ഗുണവിശേഷം

وَقَوْلُهُ: ﴿بِسْمِ اللهِ الرَّحْمَنِ الرَّحِيمِ ٣٠﴾ (النمل)

അവന്റെ വചനം: «മുഴുവൻ കാരുണ്യത്തിന്റെയും ഉടമയും, സൃഷ്ടികൾക്ക് ഏറെ കരുണ ചെയ്യുന്നവനുമായ അല്ലാഹുവിന്റെ നാമത്തിൽ». (നംല് 30) ﴿رَبَّنَا وَسِعْتَ كُلَّ شَيْءٍ رَحْمَةً وَعِلْمًا ٧﴾ (غافر) «ഞങ്ങളുടെ റബ്ബേ, നീ എല്ലാറ്റിനെയും വിശാലമായ കാരുണ്യത്താലും അറിവിനാലും ഉൾക്കൊണ്ടിരിക്കുന്നു». (ഗാഫിർ 7) ﴿وَكَانَ بِالْمُؤْمِنِينَ رَحِيمًا ٤٣﴾ (الأحزاب) «അവൻ വിശ്വാസികൾക്ക് സവിശേഷമായി കാരുണ്യം ചെയ്യുന്നവനാണ്». (അഹ്സാബ് 43) ﴿كَتَبَ رَبُّكُمْ عَلَى نَفْسِهِ الرَّحْمَةَ.. ٥٤﴾ (الأنعام) «നിങ്ങളുടെ റബ്ബ് കാരുണ്യം അവനുമേൽ നിയമമാക്കിയിരിക്കുന്നു». (അൻആം 54) ﴿وَهُوَ الْغَفُورُ الرَّحِيمُ ١٠٧﴾ (يونس) «അവൻ എല്ലാം പൊറുക്കുന്നവനും അത്യധികം കരുണ ചെയ്യുന്ന വനുമാണ്». (യൂനുസ് 107) ﴿فَاللهُ خَيْرٌ حَافِظًا وَهُوَ أَرْحَمُ الرَّاحِمِينَ ٦٤﴾ (يوسف) «എന്നാല്‍ അല്ലാഹുവാണ് പരിരക്ഷിക്കാൻ ഏറ്റവും നല്ലവൻ. അവന്‍ കരുണ്യവാന്മാരിൽ ഏറ്റവും കരുണ കാണിക്കുന്നവനാണ്». (യൂസുഫ് 64)

22. കോപം, ദേഷ്യം, വെറുപ്പ്, വിദ്വേഷം

وَقَوْلُهُ: ﴿وَمَن يَقْتُلْ مُؤْمِنًا مُّتَعَمِّدًا فَجَزَاؤُهُ جَهَنَّمُ خَالِدًا فِيهَا وَغَضِبَ اللهُ عَلَيْهِ وَلَعَنَهُ.. ٩٣ (النساء)

അല്ലാഹു പറയുന്നു: «ആരെങ്കിലും ഒരു വിശ്വാസിയെ കരുതിക്കൂട്ടി വധിച്ചു കളഞ്ഞാൽ അവനുള്ള പ്രതിഫലം ശാശ്വതമായ നരകമാണ്. അല്ലാഹു അവനോട് കോപിക്കുകയും, അവനെ ശപിക്കുകയും ചെയ്‌തിരിക്കുന്നു». (നിസാഅ് 93) وَقَوْلُهُ: ﴿ذَلِكَ بِأَنَّهُمُ اتَّبَعُوا مَا أَسْخَطَ اللهَ وَكَرِهُوا رِضْوَانَهُ.. ٢٨﴾ (محمد) അല്ലാഹു പറയുന്നു: «അവർ അല്ലാഹുവിനെ ദേഷ്യം പിടിപ്പിക്കുന്ന കാര്യങ്ങൾ പിന്തുടരുകയും അവന്റെ തൃപ്‌തിയെ വെറുക്കുകയും ചെയ്തതിനാലാണത്». (മുഹമ്മ്ദ് 28) وَقَوْلُهُ: ﴿فَلَمَّا آسَفُونَا انتَقَمْنَا مِنْهُمْ.. ٥٥﴾ (الزخرف) അല്ലാഹു പറയുന്നു: «അവർ നമ്മെ ദേഷ്യം പിടിപ്പിച്ചപ്പോൾ നാം അവരോട് പ്രതിക്രിയ കൈക്കൊണ്ടു«. (സുഖ്റുഫ് 55) وَقَوْلُهُ: ﴿وَلَكِن كَرِهَ اللهُ انبِعَاثَهُمْ فَثَبَّطَهُمْ.. ٤٦﴾ (التوبة) അല്ലാഹു പറയുന്നു: «പക്ഷെ, അവർ പുറപ്പെടുന്നത് അല്ലാഹു വെറുത്തു. അപ്പോൾ അവരെ അവൻ മുടക്കി നിർത്തി». (തൗബഃ 46) وَقَوْلُهُ: ﴿كَبُرَ مَقْتًا عِندَ اللهِ أَن تَقُولُوا مَا لَا تَفْعَلُونَ ٣﴾ (الصف) അല്ലാഹു പറയുന്നു: «നിങ്ങൾ അനുവർത്തിക്കാത്ത കാര്യം നിങ്ങൾ തന്നെ പറയുന്നത് അല്ലാഹുവിങ്കൽ വലിയ ക്രോധത്തിനു കാരണമായിരിക്കുന്നു». (സ്വഫ്ഫ് 3)

23. വരവ്/ആഗമനം എന്ന വിശേഷണം

وَقَوْلُهُ: ﴿هَلْ يَنظُرُونَ إلَّا أَن يَأْتِيَهُمُ اللهُ فِي ظُلَلٍ مِّنَ الْغَمَامِ وَالْمَلَائِكَةُ وَقُضِيَ الْأَمْرُ.. ٢١٠﴾ (البقرة)

അല്ലാഹു പറയുന്നു: «വെൺമേഘത്തിന്റെ മേലാപ്പില്‍ അല്ലാഹു അവരുടെ അടുത്ത് വരുന്നു; മലക്കുകളും. എന്നിട്ട് കാര്യം തീരുമാനിക്കപ്പെടുകയും ചെയ്യുന്നു. ഇതല്ലാതെ മറ്റെന്താണ് അവർ കാത്തിരിക്കുന്നത് !...» (ബഖറഃ 210) ﴿هَلْ يَنظُرُونَ إِلَّا أَن تَأْتِيَهُمُ الْمَلَائِكَةُ أَوْ يَأْتِيَ رَبُّكَ أَوْ يَأْتِيَ بَعْضُ آيَاتِ رَبِّكَ يَوْمَ يَأْتِي بَعْضُ آيَاتِ رَبِّكَ.. ١٥٨﴾ (الأنعام) «തങ്ങളുടെ അടുക്കല്‍ മലക്കുകള്‍ വരുന്നതോ, നിന്റെ റബ്ബ് തന്നെ വരുന്നതോ, നിന്റെ റബ്ബിന്റെ ഏതെങ്കിലുമൊരു ദൃഷ്ടാന്തം വരുന്നതോ അല്ലാതെ മറ്റെന്താണവര്‍ കാത്തിരിക്കുന്നത്‌? നിന്റെ റബ്ബിന്റെ ഏതെങ്കിലുമൊരു ദൃഷ്ടാന്തം വരുന്ന ദിവസം...» (അൻആം 158) ﴿كَلَّا إذَا دُكَّتِ الْأَرْضُ دَكًّا دَكًّا ٢١• وَجَاءَ رَبُّكَ وَالْمَلَكُ صَفًّا صَفًّا ٢٢﴾ (الفجر) «അല്ല, ഭൂമി ഇടിച്ചുപൊടിച്ച് തരിപ്പണമാക്കപ്പെടുകയും നിന്റെ റബ്ബും, നിരനിരയായി മലക്കുകളും വരികയും ചെയ്‌താൽ». (ഫജ്ർ 21-22) ﴿وَيَوْمَ تَشَقَّقُ السَّمَاءُ بِالْغَمَامِ وَنُزِّلَ الْمَلَائِكَةُ تَنْزِيلًا ٢٥﴾ (الفرقان) «ആകാശം പൊട്ടിപ്പിളര്‍ന്ന് വെണ്‍മേഘപടലം പുറത്തുവരി കയും, മലക്കുകള്‍ ഇടതടവില്ലാതെ ഇറക്കപ്പെടുകയും ചെയ്യുന്ന ദിവസം». (ഫുർആൻ 25)

24. മുഖം എന്ന വിശേഷണം

وَقَوْلُهُ: ﴿وَيَبْقَى وَجْهُ رَبِّكَ ذُو الْجَلَالِ وَالْإِكْرَامِ ٢٧﴾ (الرحمن)

«അത്യധികം മഹത്വാദരങ്ങളോടു കൂടിയ മുഖമുള്ള നിന്റെ റബ്ബ് മാത്രം അവശേഷിക്കുകയും ചെയ്യും». (റഹ്‌മാൻ 27) ﴿كُلُّ شَيْءٍ هَالِكٌ إلَّا وَجْهَهُ.. ٨٨﴾ (القصص) അല്ലാഹു പറയുന്നു: «എല്ലാം നശിക്കും; തിരുമുഖമുള്ള അവനൊഴികെ...» (ഖസ്വസ്വ് 88)

25. അല്ലാഹുവിന്റെ ഇരുകൈകൾ

وَقَوْلُهُ: ﴿مَا مَنَعَكَ أَن تَسْجُدَ لِمَا خَلَقْتُ بِيَدَيَّ.. ٧٥﴾ (ص)

അല്ലാഹു പറയുന്നു: «എന്റെ ഇരുകൈകൾ കൊണ്ട് ഞാൻ സൃഷ്ടിച്ചതിന് സുജൂദ് ചെയ്യാൻ നിന്നെ തടഞ്ഞതെന്താണ്?» (സ്വാദ് 75) ﴿وَقَالَتِ الْيَهُودُ يَدُ اللهِِ مَغْلُولَةٌ غُلَّتْ أَيْدِيهِمْ وَلُعِنُوا بِمَا قَالُوا بَلْ يَدَاهُ مَبْسُوطَتَانِ يُنفِقُ كَيْفَ يَشَاءُ.. ٦٤﴾ (المائدة) «ജൂതർ പറഞ്ഞു: അല്ലാഹുവിന്റെ കൈ ബന്ധിക്കപ്പെട്ടതാണ് - അവരുടെ കൈകൾ വിലങ്ങണിയിക്കപ്പെടട്ടെ - അവരുടെ ഈ ആരോപണത്തിന്റെ പേരിൽ അവർ ശപിക്കപ്പെട്ടിരിക്കുന്നു. എന്നാൽ അവന്റെ ഇരുകരങ്ങളും നിവർത്തപ്പെട്ടവയാണ്. തന്റെ ഇഛാനുസാരം അവൻ ചെലവഴിക്കുന്നു». (മാഇദഃ 64)

26. അല്ലാഹുവിന്റെ രണ്ടു ദൃഷ്ടികൾ

وَقَوْلُهُ: ﴿وَاصْبِرْ لِحُكْمِ رَبِّكَ فَإِنَّكَ بِأَعْيُنِنَا.. ٤٨﴾ [الطور)

അല്ലാഹു പറയുന്നു: «നിന്റെ റബ്ബിന്റെ തീർപ്പിനു വേണ്ടി നീ ക്ഷമിച്ചിരിക്കുക. നീ നമ്മുടെ ദൃഷ്ടികളിലാണ്». (ത്വൂർ 48) ﴿وَحَمَلْنَاهُ عَلَى ذَاتِ أَلْوَاحٍ وَدُسُرٍ •١٣ تَجْرِي بِأَعْيُنِنَا جَزَاءً لِّمَن كَانَ كُفِرَ ١٤﴾ (القمر) «പലകകളും ആണികളുമുള്ള ഒരു കപ്പലില്‍ അദ്ദേഹത്തെ നാം വഹിച്ചു. നമ്മുടെ ദൃഷ്ടികളിൽ അത് സഞ്ചരിക്കുന്നു. കളവാക്കിത്തള്ളിയവനുള്ള പ്രതിഫലമത്രെ അത്‌». (ഖമർ 13-14) ﴿وَأَلْقَيْتُ عَلَيْكَ مَحَبَّةً مِّنِّي وَلِتُصْنَعَ عَلَى عَيْنِي ٣٩﴾ (طه) «എന്റെ പക്കല്‍ നിന്നുള്ള സ്‌നേഹം നിന്റെമേല്‍ ഞാന്‍ ഇട്ടു തരികയും ചെയ്‌തു. എന്റെ ദൃഷ്ടിയിൽ നീ വളർത്തപ്പെടുന്നതിനു വേണ്ടിയുമാണത്‌». (ത്വാഹാ 39)

27. കേൾവിയും കാഴ്‌ചയുമുള്ളവൻ

وَقَوْلُهُ: ﴿قَدْ سَمِعَ اللهُ قَوْلَ الَّتِي تُجَادِلُكَ فِي زَوْجِهَا وَتَشْتَكِي إِلَى اللهِ وَاللهُ يَسْمَعُ تَحَاوُرَكُمَا إنَّ اللهَ سَمِيعٌ بَصِيرٌ ١﴾ (المجادلة)

അല്ലാഹു പറയുന്നു: «തന്റെ ഭര്‍ത്താവിന്റെ കാര്യത്തില്‍ നിന്നോട് തര്‍ക്കിക്കുകയും അല്ലാഹുവിനോട് സങ്കടം ബോധിപ്പിക്കുകയും ചെയ്യുന്നവളുടെ വാക്ക് അല്ലാഹു കേട്ടിട്ടുണ്ട്‌. അല്ലാഹു നിങ്ങള്‍ രണ്ടുപേരുടെയും സംഭാഷണം കേട്ടുകൊണ്ടിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്‌». (മുജാദലഃ 1) ﴿لَقَدْ سَمِعَ اللهُ قَوْلَ الَّذِينَ قَالُوا إنَّ اللهَ فَقِيرٌ وَنَحْنُ أَغْنِيَاءُ سَنَكْتُبُ مَا قَالُوا.. ١٨١﴾ (آل عمران) «അല്ലാഹു ദരിദ്രനും നമ്മള്‍ ധനികരുമാണ് എന്ന് പറഞ്ഞവരുടെ വാക്ക് തീർച്ചയായും അല്ലാഹു കേട്ടിരിക്കുന്നു. അവര്‍ ആ പറഞ്ഞത് നാം രേഖപ്പെടുത്തി വെക്കുന്നതാണ്‌...» (ആലു ഇംറാൻ 181) ﴿أَمْ يَحْسَبُونَ أَنَّا لَا نَسْمَعُ سِرَّهُمْ وَنَجْوَاهُمْ بَلَى وَرُسُلُنَا لَدَيْهِمْ يَكْتُبُونَ ٨٠﴾ (الزخرف) «അതല്ല, അവരുടെ രഹസ്യഭാഷണവും ഗൂഢാലോചനയും നാം കേള്‍ക്കുന്നില്ല എന്ന് അവര്‍ വിചാരിക്കുന്നുണ്ടോ? തീർച്ചയായും, നമ്മുടെ ദൂതന്‍മാര്‍ എല്ലാം രേഖപ്പെടുത്തിക്കൊണ്ട് അവരുടെ അടുക്കല്‍ തന്നെയുണ്ട്». (സുഖ്റുഫ് 80) ﴿إنَّنِي مَعَكُمَا أَسْمَعُ وَأَرَى ٤٦﴾ (طه) «ഞാൻ എല്ലാം കേട്ടും കണ്ടും നിങ്ങൾ ഇരുവരുടെയും കൂടെ തന്നെയുണ്ട്». (ത്വാഹാ 46) ﴿أَلَمْ يَعْلَم بِأَنَّ اللهَ يَرَى ١٤﴾ (العلق) «അല്ലാഹു എല്ലാം കാണുന്നു എന്നത് അവൻ അറിഞ്ഞിട്ടില്ലേ». (അലഖ് 14) ﴿الَّذِي يَرَاكَ حِينَ تَقُومُ •٢١٨ وَتَقَلُّبَكَ فِي السَّاجِدِينَ ٢١٩﴾ (الشعراء) «നിന്നെ കണ്ടുകൊണ്ടിരിക്കുന്ന യാതൊരുവൻ; നീ നിന്നു കൊണ്ട് പ്രാർത്ഥിക്കുന്ന സമയത്തും, സാഷ്ടാംഗം ചെയ്യുന്നവരുടെ കൂട്ടത്തിൽ നീ ഗതിമാറുമ്പോഴും». (ശുഅറാ 218-219) ﴿وَقُلِ اعْمَلُوا فَسَيَرَى اللهُ عَمَلَكُمْ وَرَسُولُهُ وَالْمُؤْمِنُونَ.. ١٠٥﴾ (التوبة) «പറയുക: നിങ്ങൾ പ്രവർത്തിച്ചുകൊള്ളുക, അല്ലാഹു നിങ്ങളുടെ പ്രവർത്തനങ്ങൾ കാണും; കൂടാതെ അവന്റെ റസൂലും വിശ്വാസികളും». (തൗബഃ 105)

28. തന്റെ മഹത്വത്തിനു നിരക്കും വിധം സൂത്രം, തന്ത്രം, കൗശലം എന്നിവ പ്രയോഗിക്കുന്നവൻ

وَقَوْلُهُ: ﴿شَدِيدُ الْمِحَالِ ١٣﴾ (الرعد)

അല്ലാഹു പറയുന്നു: «കടുപ്പമേറിയ തന്ത്രം പ്രയോഗിക്കുന്ന വൻ». (റഅ്ദ് 13) وَقَوْلُهُ: ﴿وَمَكَرُوا وَمَكَرَ اللهُ.. ٥٤﴾ (آل عمران) അല്ലാഹു പറയുന്നു: «അവർ സൂത്രം പ്രയോഗിച്ചു. അല്ലാഹുവും നന്നായി സൂത്രം പ്രയോഗിച്ചു...» (ആലു ഇംറാൻ 54) وَقَوْلُهُ: ﴿وَمَكَرُوا مَكْرًا وَمَكَرْنَا مَكْرًا وَهُمْ لَا يَشْعُرُونَ ٥٠﴾ (النمل) അല്ലാഹു പറയുന്നു: «അവര്‍ ഒരു സൂത്രം പ്രയോഗിച്ചു. അവര്‍ ഓർക്കാത്ത വിധം നാമും നല്ലൊരു സൂത്രം പ്രയോഗിച്ചു». (നംല് 50) وَقَوْلُهُ: ﴿إنَّهُمْ يَكِيدُونَ كَيْدًا ١٥• وَأَكِيدُ كَيْدًا ١٦﴾ (الطارق) അല്ലാഹു പറയുന്നു: «തീർച്ചയായും അവർ വലിയ തന്ത്രം പ്രയോഗിക്കുന്നു. ഞാനും നന്നായി തന്ത്രം പ്രയോഗിക്കുന്നു». (ത്വാരിഖ് 15-16)

29. മാപ്പാക്കുന്നവൻ, പൊറുക്കുന്നവൻ, കരുണ ചെയ്യുന്നവൻ, പ്രതാപവാൻ, കഴിവുറ്റവൻ

وَقَوْلُهُ: ﴿إِن تُبْدُوا خَيْرًا أَوْ تُخْفُوهُ أَوْ تَعْفُوا عَن سُوءٍ فَإِنَّ اللهَ كَانَ عَفُوًّا قَدِيرًا ١٤٩﴾ (النساء)

അല്ലാഹു പറയുന്നു: «നിങ്ങള്‍ ഒരു നന്മ പരസ്യമായോ രഹസ്യമായോ ചെയ്‌തു എന്നിരിക്കട്ടെ, അല്ലെങ്കിൽ ഒരു തിന്മ മാപ്പാക്കിക്കൊടുത്തു എന്നിരിക്കട്ടെ, എങ്കിൽ അല്ലാഹു തീർച്ചയായും ഏറെ മാപ്പുനല്‍കുന്നവനും എല്ലാറ്റിനും കഴിവുറ്റവനുമാകുന്നു». (നിസാഅ് 149) ﴿وَلْيَعْفُوا وَلْيَصْفَحُوا أَلَا تُحِبُّونَ أَن يَغْفِرَ اللهُ لَكُمْ وَاللهُ غَفُورٌ رَّحِيمٌ ٢٢﴾ (النور) «അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്‌ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ ചെയ്യുന്നവനുമത്രെ». (നൂർ 22) وَقَوْلُهُ: ﴿وَلِلهِ الْعِزَّةُ وَلِرَسُولِهِ وَلِلْمُؤْمِنِينَ ٨﴾ (المنافقون) അല്ലാഹു പറയുന്നു: «പ്രതാപം അല്ലാഹുവിനുള്ളതാണ്; പിന്നെ അവന്റെ ദൂതനും വിശ്വാസികൾക്കും». (മുനാഫിഖൂൻ 8) وَقَوْلُهُ عَنْ إبْلِيسَ: ﴿فَبِعِزَّتِكَ لَأُغْوِيَنَّهُمْ أَجْمَعِينَ ٨٢﴾ (ص) ഇബ്‌ലീസിനെ ഉദ്ധരിച്ചു കൊണ്ടുള്ള അവന്റെ വചനം: «നിന്റെ പ്രതാപം തന്നെ സത്യം! അവരെ ഒന്നടങ്കം ഞാൻ വഴിതെറ്റിക്കുക തന്നെ ചെയ്യും». (സ്വാദ് 82)

30. മഹത്തായ നാമങ്ങളുള്ളവൻ

وَقَوْلُهُ: ﴿تَبَارَكَ اسْمُ رَبِّكَ ذِي الْجَلَالِ وَالْإِكْرَامِ ٧٨﴾ (الرحمن)

അവന്റെ വചനം: «സർവ്വ മഹത്വാദരങ്ങളുമുള്ള നിന്റെ റബ്ബിന്റെ നാമം അത്യുൽകൃഷ്ടമായിരിക്കുന്നു». (റഹ്‌മാൻ 78) وَقَوْلُهُ: ﴿فَاعْبُدْهُ وَاصْطَبِرْ لِعِبَادَتِهِ هَلْ تَعْلَمُ لَهُ سَمِيًّا ٦٥﴾ (مريم) അവന്റെ വചനം: «നീ അവന് ഇബാദത്ത് ചെയ്യുക, അവന്നുള്ള ഇബാദത്തിൽ നീ സഹനപൂർവ്വം മുന്നേറുക. അവനു പേരൊത്ത ആരെയെങ്കിലും നിനക്കറിയാമോ?» (മർയം 65)

31. അവന്റെ വിശുദ്ധി ഉയർത്തിപ്പിടിക്കുന്നതിനായി, സമന്മാരെ നിരാകരിക്കുന്ന നിഷേധാത്മക വർണ്ണനകൾ

﴿وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ٤﴾ (الإخلاص)

«അവനു സമശീർഷനായി ആരും തന്നെയില്ല». (ഇഖ്‌ലാസ്വ് 4) ﴿فَلَا تَجْعَلُوا لِلهِ أَندَادًا وَأَنتُمْ تَعْلَمُونَ ٢٢﴾ (البقرة) «കാര്യങ്ങൾ അറിയുന്ന നിലക്ക്, നിങ്ങൾ അവനു സമന്മാരെ നിശ്ചയിക്കരുത്». (ബഖറഃ 22) ﴿وَمِنَ النَّاسِ مَن يَتَّخِذُ مِن دُونِ اللهِ أَندَادًا يُحِبُّونَهُمْ كَحُبِّ اللهِ.. ١٦٥﴾ [البقرة) «ജനങ്ങളിൽ അല്ലാഹുവിന് പുറമെ സമന്മാരെ സ്വീകരിക്കുന്ന വരുണ്ട്. അല്ലാഹുവിനെ സ്‌നേഹിക്കുന്നതു പോലെ അവർ അവരെ സ്‌നേഹിക്കുന്നു». (ബഖറഃ 165) ﴿وَقُلِ الْحَمْدُ لِلهِ الَّذِي لَمْ يَتَّخِذْ وَلَدًا وَلَمْ يَكُن لَّهُ شَرِيكٌ فِي الْمُلْكِ وَلَمْ يَكُن لَّهُ وَلِيٌّ مِّنَ الذُّلِّ وَكَبِّرْهُ تَكْبِيرًا ١١١﴾ (الإسراء) «പറയുക: ഒരു സന്താനത്തെയും സ്വീകരിച്ചിട്ടില്ലാത്ത, ആധിപത്യത്തില്‍ ഒരു പങ്കാളിയുമില്ലാത്ത, നിന്ദ്യതയില്‍ നിന്ന് രക്ഷിക്കാന്‍ ഒരുവനെയും ആവശ്യമില്ലാത്ത അല്ലാഹുവിന് സ്‌തുതി! അവനെ നീ ശരിയാംവണ്ണം മഹത്വപ്പെടുത്തുകയും ചെയ്യുക». (ഇസ്‌റാഅ് 111) ﴿يُسَبِّحُ لِلهِ مَا فِي السَّمَوَاتِ وَمَا فِي الْأَرْضِ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ ١﴾ (التغابن) «ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്റെ വിശുദ്ധി ഉയർത്തിപ്പിടിച്ച് പ്രകീർത്തിക്കുന്നു. അവന്നാണ് സർവ്വാധിപത്യം. അവന്നാണ് സർവ്വസ്‌തുതിയും. അവന്‍ എല്ലാറ്റിനും കഴിവുറ്റവനാണ്». (തഗാബുൻ 1) ﴿تَبَارَكَ الَّذِي نَزَّلَ الْفُرْقَانَ عَلَى عَبْدِهِ لِيَكُونَ لِلْعَالَمِينَ نَذِيرًا ١ الَّذِي لَهُ مُلْكُ السَّمَوَاتِ وَالْأَرْضِ وَلَمْ يَتَّخِذْ وَلَدًا وَلَمْ يَكُن لَّهُ شَرِيكٌ فِي الْمُلْكِ وَخَلَقَ كُلَّ شَيْءٍ فَقَدَّرَهُ تَقْدِيرًا ٢﴾ (الفرقان) «ലോകര്‍ക്ക് ഒരു താക്കീതുകാരന്‍ ആയിരിക്കുന്നതിനു വേണ്ടി തന്റെ അടിമക്ക് സത്യാസത്യവിവേചനം അവതരിപ്പിച്ച അല്ലാഹു‍ഐശ്വര്യ സമ്പൂർണ്ണനായിരിക്കുന്നു. ആകാശഭൂമികളുടെ സർവ്വാധിപത്യമുള്ളവനാകുന്നു അവൻ. അവന്‍ ഒരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല. ആധിപത്യത്തില്‍ അവന് യാതൊരു പങ്കാളിയുമില്ല. എല്ലാറ്റിനെയും സൃഷ്ടിക്കുകയും, അവയുടെ കാര്യം‍ശരിയാംവണ്ണം മുൻനിർണ്ണയം നടത്തുകയും ചെയ്‌തവനാണവൻ». (ഫുർഖാൻ 1-2) ﴿مَا اتَّخَذَ اللهُ مِن وَلَدٍ وَمَا كَانَ مَعَهُ مِنْ إِلَهٍ إذًا لَّذَهَبَ كُلُّ إِلَهٍ بِمَا خَلَقَ وَلَعَلَا بَعْضُهُمْ عَلَى بَعْضٍ سُبْحَانَ اللهِ عَمَّا يَصِفُونَ ٩١• عَالِمِ الْغَيْبِ وَالشَّهَادَةِ فَتَعَالَى عَمَّا يُشْرِكُونَ ٩٢﴾ (المؤمنون) «അല്ലാഹു ഒരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല. അവനോടൊപ്പം ഒരു ആരാധ്യനുമില്ല. അങ്ങനെയായിരുന്നുവെങ്കില്‍ ഓരോ ആരാധ്യനും താന്‍ സൃഷ്ടിച്ചതുമായി പോയിക്കളയുകയും, അവരില്‍ ചിലര്‍ മറ്റു ചിലരുടെമേൽ ഔദ്ധത്യം കാണിക്കുകയും ചെയ്യുമായിരുന്നു. അവർ പറയുന്ന ആരോപണങ്ങളിൽനിന്നെല്ലാം അല്ലാഹുവിന്റെ വിശുദ്ധി എത്രയോ ഉയരത്തിലാണ് ! അവന്‍ മറഞ്ഞതും തെളിഞ്ഞതും അറിയുന്നവനാകുന്നു. അവര്‍ പങ്കുചേര്‍ക്കുന്നതിൽനിന്നെല്ലാം അതീതനാണ് അവൻ». (മുഅ്മിനൂൻ 91-92) ﴿فَلَا تَضْرِبُوا لِلهِ الْأَمْثَالَ إنَّ اللهَ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ ٧٤﴾ [النحل) «നിങ്ങൾ അല്ലാഹുവിന് തുല്യരെ ആരോപിക്കരുത്. നിശ്ചയമായും അല്ലാഹു അറിയുന്നവനും നിങ്ങൾ അറിയാത്തവരു മാണ്». (നഹ്ൽ 74) ﴿قُلْ إنَّمَا حَرَّمَ رَبِّيَ الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَالْإِثْمَ وَالْبَغْيَ بِغَيْرِ الْحَقِّ وَأَن تُشْرِكُوا بِاللهِ مَا لَمْ يُنَزِّلْ بِهِ سُلْطَانًا وَأَن تَقُولُوا عَلَى اللهِ مَا لَا تَعْلَمُونَ ٣٣﴾ [الأعراف) «പറയുക: എന്റെ റബ്ബ് നിഷിദ്ധമാക്കിയിട്ടുള്ളത്, പ്രത്യക്ഷവും പരോക്ഷവുമായ നീചവൃത്തികൾ, തെറ്റുകൾ, അന്യായമായ അതിക്രമങ്ങൾ, യാതൊരു ലക്ഷ്യവും അല്ലാഹു ഇറക്കിത്തന്നിട്ടില്ലാത്ത നിലക്ക് അവനോട് നിങ്ങൾ പങ്കുചേര്‍ക്കൽ, രേഖാമൂലമുള്ള അറിവ് ലഭിക്കാത്ത കാര്യം അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ ചമക്കൽ എന്നിവ മാത്രമാണ്‌». (അഅ്റാഫ് 33)

32. അർശിനു ഉപരിയിലുള്ള അല്ലാഹുവിന്റെ ഇസ്‌തിവാഅ്

وَقَوْلُهُ: ﴿الرَّحْمَنُ عَلَى الْعَرْشِ اسْتَوَى ٥﴾ [طه)

അവന്റെ വചനം: «റഹ്‌മാനായ അല്ലാഹു അർശിനു മീതെ ഇസ്‌തിവാഅ് ചെയ്‌തിരിക്കുന്നു». (ത്വാഹാ 5) وَقَوْلُهُ: ﴿{ثُمَّ اسْتَوَى عَلَى الْعَرْشِ..﴾ فِي سِتَّةِ مَوَاضِعَ: (الأعراف: ٥٤)، (يونس: ٣)، (الرعد: ٢)، (الفرقان: ٥٩)، (السجدة: ٤)، (الحديد: ٤) അവന്റെ വചനം: «പിന്നീട് അവൻ അർശിന് ഉപരിയിൽ ഇസ്‌തി വാഅ് ചെയ്‌തു...» അഅ്റാഫ് 54, യൂനുസ് 3, റഅ്ദ് 2, ഫുർഖാൻ 59, സജ്ദഃ 4, ഹദീദ് 4 എന്നീ ആറു സ്ഥലങ്ങളിൽ.

33. സൃഷ്ടികൾക്കെല്ലാം ഉയരെയുള്ള 
അല്ലാഹുവിന്റെ ഔന്നത്യം

وَقَوْلُهُ: ﴿يَا عِيسَى إنِّي مُتَوَفِّيكَ وَرَافِعُكَ إلَيَّ..٥٥﴾ (آل عمران)

അല്ലാഹു പറയുന്നു: «ഓ ഈസാ, നിശ്ചയമായും താങ്കളെ നാം പൂർണ്ണമായി ഏറ്റെടുക്കുകയും, താങ്കളെ നാം എന്നിലേക്ക് ഉയർത്തുകയും ചെയ്യും». (ആലു ഇംറാൻ 55) وَقَوْلُهُ: ﴿بَل رَّفَعَهُ اللهُ إلَيْهِ.. ١٥٨﴾ (النساء) അവന്റെ വചനം: «മറിച്ച്, അല്ലാഹു അദ്ദേഹത്തെ തന്റെയടുക്കലേക്ക് ഉയർത്തി». (നിസാഅ് 158) وَقَوْلُهُ: ﴿إلَيْهِ يَصْعَدُ الْكَلِمُ الطَّيِّبُ وَالْعَمَلُ الصَّالِحُ يَرْفَعُهُ.. ١٠﴾ (فاطر) അവന്റെ വചനം: «ഉദാത്തമായ വചനങ്ങൾ അവനിലേക്ക് കേറിപ്പോകുന്നു. നല്ല കർമ്മങ്ങൾ അതിനെ ഉയർത്തുകയും ചെയ്യുന്നു». (ഫാത്വിർ 10) وَقَوْلُهُ: ﴿يَا هَامَانُ ابْنِ لِي صَرْحًا لَّعَلِّي أَبْلُغُ الْأَسْبَابَ ٣٦• أَسْبَابَ السَّمَوَاتِ فَأَطَّلِعَ إلَى إِلَٰهِ مُوسَى وَإِنِّي لَأَظُنُّهُ كَاذِبًا.. ٣٧﴾ (غافر) അവന്റെ വചനം: «ഓ ഹാമാൻ, എനിക്കു നീ ഒരു ഉന്നത സൗധം പണിതു തരിക. എനിക്ക് ആ മാർഗ്ഗങ്ങളിൽ എത്താനായേക്കാം; അഥവാ ആകാശ മാർഗ്ഗങ്ങളിൽ. എന്നിട്ട് മൂസായുടെ ആരാധ്യനെ ഒന്ന് എത്തിനോക്കാമല്ലോ. അവൻ കള്ളം പറയുന്നവനാണ് എന്നാണ് ഞാൻ കരുതുന്നത്...» (ഗാഫിർ 36-37) وَقَوْلُهُ: ﴿أَأَمِنتُم مَّن فِي السَّمَاءِ أَن يَخْسِفَ بِكُمُ الْأَرْضَ فَإِذَا هِيَ تَمُورُ •١٦ أَمْ أَمِنتُم مَّن فِي السَّمَاءِ أَن يُرْسِلَ عَلَيْكُمْ حَاصِبًا فَسَتَعْلَمُونَ كَيْفَ نَذِيرِ ١٧﴾ (الملك) അവന്റെ വചനം: «ഉപരിയിലുള്ളവൻ നിങ്ങളെ ഭൂമിയിലേക്ക് ആഴ്‌ത്തിക്കളയുന്നതിനെ കുറിച്ച് നിങ്ങൾ നിർഭയമായിരിക്കുകയാണോ? അപ്പോഴതാ അത് ഇളകിമറിഞ്ഞു കൊണ്ടിരിക്കുന്നു. അതല്ല, ഉപരിയിലുള്ളവൻ നിങ്ങളുടെ മേൽ ഒരു ചരൽവർഷം അയക്കുന്നതിനെ പറ്റി നിങ്ങൾ നിർഭയമായിരിക്കുകയാണോ? എന്റെ താക്കീത് എങ്ങനെയുണ്ടെന്ന് നിങ്ങൾ അറിയാനിരിക്കുന്നതേയുള്ളു». (മുൽക് 16-17)

34. അല്ലാഹു കൂടെയുണ്ടാകും എന്ന വർണ്ണന

وَقَوْلُهُ: ﴿هُوَ الَّذِي خَلَقَ السَّمَوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَى عَلَى الْعَرْشِ يَعْلَمُ مَا يَلِجُ فِي الْأَرْضِ وَمَا يَخْرُجُ مِنْهَا وَمَا يَنزِلُ مِنَ السَّمَاءِ وَمَا يَعْرُجُ فِيهَا وَهُوَ مَعَكُمْ أَيْنَ مَا كُنتُمْ وَاللهُ بِمَا تَعْمَلُونَ بَصِيرٌ ٤﴾ (الحديد)

അല്ലാഹു പറയുന്നു: «അവനാണ് ആകാശ ഭൂമികളെ ആറു ദിവസങ്ങളിലായി സൃഷ്ടിച്ചവൻ. പിന്നീട് അവന്‍ അർശിന് ഉപരിയിൽ ഇസ്‌തിവാഅ് ചെയ്‌തു. ഭൂമിയില്‍ പ്രവേശിക്കുന്നതും, അതില്‍ നിന്ന് പുറത്തുവരുന്നതും, ആകാശത്തുനിന്ന് ഇറങ്ങുന്നതും, അവിടേക്ക് കേറിപ്പോകുന്നതും അവന്‍ അറിഞ്ഞു കൊണ്ടിരിക്കുന്നു. നിങ്ങള്‍ എവിടെയായിരുന്നാലും അവന്‍ നിങ്ങളുടെ കൂടെയുണ്ട് താനും. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കാണുന്നവനാകുന്നു അവൻ». (ഹദീദ് 4) ﴿مَا يَكُونُ مِن نَّجْوَى ثَلَاثَةٍ إلَّا هُوَ رَابِعُهُمْ وَلَا خَمْسَةٍ إلَّا هُوَ سَادِسُهُمْ وَلَا أَدْنَى مِنْ ذَٰلِكَ وَلَا أَكْثَرَ إلَّا هُوَ مَعَهُمْ أَيْنَ مَا كَانُوا ثُمَّ يُنَبِّئُهُم بِمَا عَمِلُوا يَوْمَ الْقِيَامَةِ إِنَّ اللهَ بِكُلِّ شَيْءٍ عَلِيمٌ ٧﴾ (المجادلة) «മൂന്നുപേര്‍ തമ്മിലുള്ള ഒരു രഹസ്യഭാഷണവും അവർക്ക് നാലാമനായി അല്ലാഹു ഉണ്ടായിട്ടല്ലാതെ നടക്കുകയില്ല. അഞ്ചു പേരുടേതാണെങ്കിൽ അവര്‍ക്കു ആറാമനായും, അതിൽ കുറഞ്ഞവരോ കൂടിയവരോ ആവട്ടെ, അവര്‍ എവിടെയായിരുന്നാലും അവന്‍ അവരോടൊപ്പമുണ്ടായിട്ടല്ലാതെ പോകുകയില്ല. പിന്നീട് അന്ത്യനാളിൽ, അവര്‍ ചെയ്തതിനെപ്പറ്റി അവരെ അവന്‍ വിവരമറിയിക്കുകയും ചെയ്യും. തീര്‍ച്ചയായും അല്ലാഹു എല്ലാ കാര്യങ്ങളെ കുറിച്ചും സൂക്ഷ്മമായി അറിയുന്നവനാകുന്നു». (മുജാദലഃ 7) ﴿لَا تَحْزَنْ إنَّ اللهَ مَعَنَا.. ٤٠﴾ (التوبة) «താങ്കൾ ദുഃഖിക്കരുത്, തീർച്ചയായും അല്ലാഹു നമ്മോടൊപ്പ മുണ്ട്». (തൗബഃ 40) ﴿إنَّنِي مَعَكُمَا أَسْمَعُ وَأَرَى ٤٦﴾ (طه) [നിശ്ചയമായും ഞാൻ കേട്ടും കണ്ടും നിങ്ങളോടൊപ്പം തന്നെയുണ്ട്.] (ത്വാഹാ 46) ﴿إِنَّ اللهَ مَعَ الَّذِينَ اتَّقَوْا وَالَّذِينَ هُم مُّحْسِنُونَ ١٢٨﴾ (النحل) «നിശ്ചയമായും അല്ലാഹു സൂക്ഷ്‌മത പുലർത്തുന്നവരോടൊപ്പമാണ്; മതത്തിൽ പൂർണ്ണത നേടുന്നവരാരോ അവരുടെയും».(നഹ്ൽ 128) ﴿وَاصْبِرُوا إِنَّ اللهَ مَعَ الصَّابِرِينَ ٤٦﴾ (الأنفال) «നിങ്ങൾ ക്ഷമിക്കുക, അല്ലാഹു ക്ഷമാശാലികളുടെ കൂടെ യാണ്». (അൻഫാൽ 46) ﴿كَم مِّن فِئَةٍ قَلِيلَةٍ غَلَبَتْ فِئَةً كَثِيرَةً بِإِذْنِ اللهِ وَاللهُ مَعَ الصَّابِرِينَ ٢٤٩﴾ (البقرة) «എത്രയെത്ര ചെറുസംഘങ്ങളാണ് അല്ലാഹുവിന്റെ അനുമതിയോടെ വലിയ സംഘങ്ങളെ കീഴ്‌പ്പെടുത്തിയിട്ടുള്ളത്‌! അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയാകുന്നു». (ബഖറഃ 249)

35. വചനം എന്ന ഗുണവിശേഷം

وَقَوْلُهُ: ﴿وَمَنْ أَصْدَقُ مِنَ اللهِ حَدِيثًا ٨٧﴾ (النساء)

അവന്റെ വചനം: «അല്ലാഹുവിനെക്കാൾ സത്യസന്ധമായി സംസാരിക്കുന്ന മറ്റാരുണ്ട് !» (നിസാഅ് 87) ﴿وَمَنْ أَصْدَقُ مِنَ اللهِ قِيلًا ١٢٢﴾ (النساء) «അല്ലാഹുവിനെക്കാൾ സത്യസന്ധമായി വചിക്കുന്നവനാരുണ്ട് !» (നിസാഅ് 122) ﴿وَإِذْ قَالَ اللهُ يَا عِيسَى ابْنَ مَرْيَمَ.. ١١٦﴾ (المائدة) «അല്ലാഹു പറഞ്ഞ സന്ദർഭം! ഓ, മർയമിന്റെ പുത്രൻ ഈസാ...» (മാഇദഃ 116) ﴿وَتَمَّتْ كَلِمَةُ رَبِّكَ صِدْقًا وَعَدْلًا ١١٥﴾ (الأنعام) «നിന്റെ റബ്ബിന്റെ വചനം സത്യത്താലും നീതിയാലും സമ്പൂർണ്ണമായിരിക്കുന്നു». (അൻആം 115) ﴿وَكَلَّمَ اللهُ مُوسَى تَكْلِيمًا ١٦٤﴾ (النساء) «അല്ലാഹു മൂസാ നബിയോട് നേരിട്ട് സംസാരിക്കുകയുണ്ടായി». (നിസാഅ് 164) ﴿مِنْهُم مَّن كَلَّمَ اللهُ.. ٢٥٣﴾ (البقرة) «അവരിൽ അല്ലാഹു നേരിട്ട് സംസാരിച്ചവരുണ്ട്...» (ബഖറഃ 253) ﴿وَلَمَّا جَاءَ مُوسَى لِمِيقَاتِنَا وَكَلَّمَهُ رَبُّهُ.. ١٤٣﴾ (الأعراف) «നാം നിശ്ചയിച്ച സമയത്ത് മൂസാ വരികയും, അങ്ങനെ അദ്ദേഹത്തിന്റെ റബ്ബ് അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്‌തപ്പോള്‍...» (അഅ്റാഫ് 143) ﴿وَنَادَيْنَاهُ مِن جَانِبِ الطُّورِ الْأَيْمَنِ وَقَرَّبْنَاهُ نَجِيًّا ٥٢﴾ (مريم) «ത്വൂർ പര്‍വ്വതത്തിന്റെ വലതുഭാഗത്ത് നിന്ന് നാം അദ്ദേഹത്തെ വിളിക്കുകയും, രഹസ്യഭാഷണത്തിനായി അദ്ദേഹത്തിന് നാം സാമീപ്യം അനുവദിക്കുകയും ചെയ്‌തു». (മർയം 52) ﴿وَإِذْ نَادَى رَبُّكَ مُوسَى أَنِ ائْتِ الْقَوْمَ الظَّالِمِينَ ١٠﴾ (الشعراء) «നിന്റെ റബ്ബ് മൂസാ നബിയെ വിളിച്ചുപറഞ്ഞ സന്ദർഭം: താങ്കൾ അക്രമികളായ ആ ജനതയുടെ അടുക്കലേക്ക് പോവുക». (ശുഅറാ 10) ﴿وَنَادَاهُمَا رَبُّهُمَا أَلَمْ أَنْهَكُمَا عَنْ تِلْكُمَا الشَّجَرَةِ.. ٢٢﴾ (الأعراف) «അവർ ഇരുവരുടെയും (ആദം ഹവ്വാ ﵉) റബ്ബ് അവരെ വിളിച്ചു പറയുകയും ചെയ്‌തു: നിങ്ങളെ രണ്ടുപേരെയും ആ വൃക്ഷത്തിൽനിന്ന് ഞാൻ വിലക്കിയിട്ടുണ്ടായിരുന്നില്ലേ?» (അഅ്റാഫ് 22) ﴿وَيَوْمَ يُنَادِيهِمْ فَيَقُولُ أَيْنَ شُرَكَائِيَ الَّذِينَ كُنتُمْ تَزْعُمُونَ ٦٢﴾ (القصص) «അവൻ അവരെ വിളിച്ച് ഇപ്രകാരം പറയുന്ന ദിവസം: എനിക്കുണ്ടെന്ന് നിങ്ങൾ ജൽപിച്ചിരുന്ന പങ്കാളികൾ എവിടെ?» (ഖസ്വസ്വ് 62) ﴿وَيَوْمَ يُنَادِيهِمْ فَيَقُولُ مَاذَا أَجَبْتُمُ الْمُرْسَلِينَ ٦٥﴾ (القصص) «അവൻ അവരെ വിളിച്ച് ഇപ്രകാരം പറയുന്ന ദിവസം: നിങ്ങൾ എന്താണ് ദൂതന്മാർക്ക് ഉത്തരം നൽകിയത്?» (ഖസ്വസ്വ് 65) ﴿وَإِنْ أَحَدٌ مِّنَ الْمُشْرِكِينَ اسْتَجَارَكَ فَأَجِرْهُ حَتَّى يَسْمَعَ كَلَامَ اللهِ.. ٦﴾ (التوبة) «മുശ്‌രിക്കുകളിൽനിന്ന് ആരെങ്കിലും താങ്കളോട് അഭയം തേടുന്ന പക്ഷം അല്ലാഹുവിന്റെ വചനം കേൾക്കുന്നതുവരെ താങ്കൾ അവനു അഭയം നല്‍കുക...» (തൗബഃ 6) ﴿وَقَدْ كَانَ فَرِيقٌ مِّنْهُمْ يَسْمَعُونَ كَلَامَ اللهِ ثُمَّ يُحَرِّفُونَهُ مِن بَعْدِ مَا عَقَلُوهُ وَهُمْ يَعْلَمُونَ ٧٥﴾ (البقرة) «ജൂതന്മാരിൽ ഒരു വിഭാഗം അല്ലാഹുവിന്റെ വചനങ്ങള്‍ കേള്‍ക്കുകയും, പിന്നീട് അത് ശരിക്ക് മനസ്സിലാക്കിയ ശേഷം അറിഞ്ഞു കൊണ്ട് അതില്‍ മാറ്റത്തിരുത്തലുകൾ വരുത്തുകയുമാണ് ചെയ്യുന്നത്». (ബഖറഃ 75) ﴿يُرِيدُونَ أَن يُبَدِّلُوا كَلَامَ اللهِ قُل لَّن تَتَّبِعُونَا.. ١٥﴾ (الفتح) «അല്ലാഹുവിന്റെ വചനം തിരുത്തിക്കുറിക്കാനാണ് അവര്‍ ഉദ്ദേശിക്കുന്നത്‌. പറയുക: നിങ്ങള്‍ ഒരിക്കലും ഞങ്ങളെ അനുഗമിക്കുകയില്ല». (ഫത്ഹ് 15) ﴿وَاتْلُ مَا أُوحِيَ إلَيْكَ مِن كِتَابِ رَبِّكَ لَا مُبَدِّلَ لِكَلِمَاتِهِ.. ٢٧﴾ (الكهف) «നിനക്ക് ബോധനം നല്‍കപ്പെട്ട നിന്റെ റബ്ബിന്റെ ഗ്രന്ഥം നീ പാരായണം ചെയ്യുക. അവന്റെ വചനങ്ങൾ ഭേദഗതി വരുത്താനാരുമില്ല». (കഹ്ഫ് 27) ﴿إِنَّ هَذَا الْقُرْآنَ يَقُصُّ عَلَى بَنِي إِسْرَائِيلَ ٧٦﴾ (النمل) «പാരായണം ചെയ്യാവുന്ന ഈ ഖുർആൻ ഇസ്‌റാഈല്യർക്ക് വിവരിച്ചു കൊടുക്കുന്നു...» (നംല് 76)

36. ഖുർആൻ അല്ലാഹു ഇറക്കിയ വചനം

﴿وَهَذَا كِتَابٌ أَنزَلْنَاهُ مُبَارَكٌ.. ١٥٥﴾ (الأنعام)

«ഇത് നാം അവതരിപ്പിച്ച ഐശ്വര്യപൂർണ്ണമായ ഗ്രന്ഥമാകുന്നു». (അൻആം 155) ﴿لَوْ أَنزَلْنَا هَذَا الْقُرْآنَ عَلَى جَبَلٍ لَّرَأَيْتَهُ خَاشِعًا مُّتَصَدِّعًا مِّنْ خَشْيَةِ اللهِ.. ٢١﴾ (الحشر) «ഈ ഖുര്‍ആൻ നാം ഒരു പര്‍വ്വതത്തിനു മുകളിലാണ് അവതരിപ്പിച്ചിരുന്നത് എങ്കിൽ അത് ഒതുങ്ങിയമരുന്നതും, അല്ലാഹുവിനെ കുറിച്ചുള്ള ഭയത്താല്‍ പൊട്ടിപ്പിളരുന്നതും നിനക്കു കാണാമായിരുന്നു». (ഹശ്ർ 21) ﴿وَإِذَا بَدَّلْنَا آيَةً مَّكَانَ آيَةٍ وَاللهُ أَعْلَمُ بِمَا يُنَزِّلُ قَالُوا إنَّمَا أَنتَ مُفْتَرٍ بَلْ أَكْثَرُهُمْ لَا يَعْلَمُونَ ١٠١• قُلْ نَزَّلَهُ رُوحُ الْقُدُسِ مِن رَّبِّكَ بِالْحَقِّ لِيُثَبِّتَ الَّذِينَ آمَنُوا وَهُدًى وَبُشْرَى لِلْمُسْلِمِينَ ١٠٢• وَلَقَدْ نَعْلَمُ أَنَّهُمْ يَقُولُونَ إنَّمَا يُعَلِّمُهُ بَشَرٌ لِّسَانُ الَّذِي يُلْحِدُونَ إِلَيْهِ أَعْجَمِيٌّ وَهَذَا لِسَانٌ عَرَبِيٌّ مُّبِينٌ ١٠٣﴾ (النحل) «ഒരു സൂക്തത്തിന്റെ സ്ഥാനത്ത് മറ്റൊരു സൂക്തം നാം പകരം വെച്ചാല്‍ - അല്ലാഹു അവതരിപ്പിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയാവുന്നത് അവനാണ് - അവര്‍ നബിയോട് പറയും: നീ ചമച്ചുണ്ടാക്കുക മാത്രമാണ് ചെയ്യുന്നത്. അല്ല, അവരില്‍ അധികപേരും അറിയാത്തവരാണ്. പറയുക: വിശ്വാസികളെ ഉറപ്പിച്ചുനിര്‍ത്താന്‍ വേണ്ടിയും, അല്ലാഹുവിന് കീഴ്‌പ്പെട്ടു ജീവിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനവും സന്തോഷവാര്‍ത്തയും ആയിക്കൊണ്ടും, താങ്കളുടെ റബ്ബിങ്കൽനിന്നും വിശുദ്ധനായ മലക് ജിബ്‌രീലാണ് പരമസത്യവുമായി അത് ഇറക്കിയിരിക്കുന്നത്». (നഹ്ൽ 101-103)

37. വിശ്വാസികൾ പരലോകത്തു വെച്ച് അല്ലാഹുവിനെ കാണും

وَقَوْلُهُ: ﴿وُجُوهٌ يَوْمَئِذٍ نَاضِرَةٌ •٢٢ إِلَى رَبِّهَا نَاظِرَةٌ ٢٣﴾ (القيامة)

അല്ലാഹു പറയുന്നു: «അന്നേ ദിവസം ചില മുഖങ്ങൾ പ്രസന്നമായിരിക്കും; അവരുടെ റബ്ബിലേക്ക് നോക്കുന്നവയുമായി രിക്കും». (ഖിയാമഃ 22-23) ﴿عَلَى الْأَرَائِكِ يَنظُرُونَ ٢٣﴾ (المطففين) «ചാരുകട്ടിലുകളിലിരുന്ന് അവര്‍ അല്ലാഹുവിനെ നോക്കിക്കാണും». (മുത്വഫ്ഫിഫൂൻ 23) ﴿لِلَّذِينَ أَحْسَنُوا الْحُسْنَى وَزِيَادَةٌ ٢٦﴾ (يونس) «മതത്തിൽ പൂർണ്ണത കൈവരിച്ചവർക്ക് ഉദാത്തമായ പ്രതിഫലവും, അധികമായി (അല്ലാഹുവിന്റെ മുഖം ദർശിക്കാനുള്ള അവസരവും) ഉണ്ടായിരിക്കും». (യൂനുസ് 26) ﴿لَهُم مَّا يَشَاءُونَ فِيهَا وَلَدَيْنَا مَزِيدٌ ٣٥﴾ (ق) «അവർക്ക് അവിടെ അവർ ഇഛിക്കുന്നതെല്ലാം ഉണ്ടായിരിക്കും. നമ്മുടെ അടുക്കൽ അധികമായി (അല്ലാഹുവിന്റെ മുഖം ദർശിക്കാനുള്ള അവസരവും) ഉണ്ടായിരിക്കും». (ഖാഫ് 35) وَهَذَا الْبَابُ فِي كِتَابِ اللهِ تَعَالَى كَثِيرٌ، وَمَنْ تَدَبَّرَ الْقُرْآنَ طَالِبًا لِلْهُدَى مِنْهُ تَبَيَّنَ لَهُ طَرِيقُ الْحَقِّ അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ ഈ വകുപ്പിൽപെട്ട രേഖകൾ ധാരാളമുണ്ട്. സന്മാർഗ്ഗം അന്വേഷിച്ച് ആർ ഖുർആനിൽ യഥാവിധം പര്യാലോചന നടത്തുന്നുവോ അവനു സത്യമാർഗ്ഗം ബോധ്യപ്പെടുക തന്നെ ചെയ്യും.

38. നബിചര്യയിൽ പറയപ്പെട്ട നാമ ഗുണവിശേഷങ്ങളിൽ വിശ്വസിക്കലും അനിവാര്യം

ثُمَّ سُنَّة رَسُولِ اللهِ ﷺ، تُفَسِّرُ الْقُرْآنَ وَتُبَيِّنُهُ، وَتَدُلُّ عَلَيْهِ وَتُعَبِّرُ عَنْهُ، وَمَا وَصَفَ الرَّسُولُ بِهِ رَبَّهُ، مِنَ الْأَحَادِيثِ الصِّحَاحِ الَّتِي تَلَقَّاهَا أَهْلُ الْمَعْرِفَةِ بِالْقَبُولِ، وَجَبَ الْإِيمَانُ بِهَا كَذَلِكَ.

പിന്നീടുള്ളത് നബി ﷺ യുടെ സുന്നത്താണ്; അത് ഖുർആനിനെ വ്യാഖ്യാനിക്കുകയും വിശദീകരിക്കുകയും ചെയ്യുന്നു. അത് ഖുർആനിലേക്ക് വഴികാണിക്കുകയും ഖുർആനികാശയങ്ങളെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു. അഭിജ്ഞരായ ആളുകൾ സ്വീകരിച്ചു പോന്നിട്ടുള്ള സ്വീകാര്യയോഗ്യമായ ഹദീസുകളെടുക്കാം. അതിൽ നബി ﷺ തന്റെ റബ്ബിനെ കുറിച്ച് നടത്തിയ വർണ്ണനകൾ എന്തൊക്കെയാണോ അവയിൽ വിശ്വസിക്കലും നിർബ്ബന്ധമാണ്.

39. ഒന്നാം ആകാശത്തിലേക്കുള്ള അല്ലാഹുവിന്റ ഇറക്കം

مِثْلُ قَوْلِهِ ﷺ: «يَنْزِلُ رَبُّنَا إلَى سَمَاءِ الدُّنْيَا كُلَّ لَيْلَةٍ، حِينَ يَبْقَى ثُلُثُ اللَّيْلِ الْآخِرِ، فَيَقُولُ: مَنْ يَدْعُونِي فَأَسْتَجِيبَ لَهُ، مَنْ يَسْأَلُنِي فَأُعْطِيَهُ، مَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ» مُتَّفَقٌ عَلَيْهِ.

ഉദാഹരണമായി നബി ﷺ പറയുന്നത് കാണുക: «നമ്മുടെ റബ്ബ് എല്ലാ രാവിലും രാത്രിയുടെ അവസാനത്തെ മൂന്നിലൊന്ന് അവശേഷിക്കുമ്പോൾ ഒന്നാമത്തെ ആകാശത്തിലേക്ക് ഇറങ്ങി വരും. എന്നിട്ട് ചോദിക്കും: ആരെങ്കിലും എന്നോട് ദുആ ചെയ്യാ നുണ്ടോ, എങ്കിൽ ഞാൻ അവന് ഉത്തരം ചെയ്യാം. ആരെങ്കിലും എന്നോട് ചോദിക്കുന്നുണ്ടോ ഞാൻ അവനു നൽകാം. ആരെങ്കിലും എന്നോട് പാപമോചനം തേടാനുണ്ടോ ഞാൻ അവനു പൊറുത്തു കൊടുക്കാം». (ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചത്)

40. അല്ലാഹു ആഹ്ലാദിക്കുന്നു

وَقَوْلُهُ ﷺ: «لَلهُ أَشَدُّ فَرَحًا بِتَوْبَةِ عَبْدِهِ، مِنْ أَحَدِكُمْ بِرَاحِلَتِهِ..» الْحَدِيثَ، مُتَّفَقٌ عَلَيْهِ.

നബി ﷺ യുടെ വചനം: «നിങ്ങളിലൊരാൾക്ക് മരുഭൂമിയിൽ വെച്ച് ഓടിപ്പോയ തന്റെ വാഹനം തിരിച്ചു കിട്ടുമ്പോഴുണ്ടാകുന്നതി നെക്കാൾ വലിയ ആഹ്ലാദമാണ് തന്റെ അടിമയുടെ പശ്ചാത്താപം കൊണ്ട് അല്ലാഹുവിനുണ്ടാകുന്നത്». (ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചത്)

41. അല്ലാഹു ചിരിക്കുന്നു

وَقَوْلُهُ ﷺ: «يَضْحَكُ اللهُ إلَى رَجُلَيْنِ، يَقْتُلُ أَحَدُهُمَا الْآخَرَ، كِلَاهُمَا يَدْخُلُ الْجَنَّةَ» مُتَّفَقٌ عَلَيْهِ.

നബി ﷺ യുടെ വചനം: «അല്ലാഹു രണ്ടുപേരെ നോക്കി ചിരിക്കും, അവരിൽ ഒരാൾ അപരനെ വധിച്ചു കളഞ്ഞവനാണ്. എന്നിട്ട്, ഇരുവരും സ്വർഗ്ഗത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു.» (ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചത്)

42. അത്ഭുതം പ്രകടിപ്പിക്കുന്നു

وَقَوْلُهُ ﷺ: «عَجِبَ رَبُّنَا مِنْ قُنُوطِ عِبَادِهِ وَقُرْبِ غِيَرِهِ؛ يَنْظُرُ إلَيْكُمْ أَزِلِينَ قَنِطِينَ، فَيَظَلُّ يَضْحَكُ، يَعْلَمُ أَنَّ فَرَجَكُمْ قَرِيبٌ» حَدِيثٌ حَسَنٌ.

നബി ﷺ യുടെ വചനം: «നമ്മുടെ റബ്ബ്, ഒരു ഭാഗത്ത് തന്റെ അടിയാറുകൾ കാണിക്കുന്ന കടുത്ത നിരാശയും, മറുഭാഗത്ത് ആസന്നമായ മാറ്റവും കണ്ടുകൊണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ്. അവൻ നിങ്ങളെ നോക്കുന്നു, നിങ്ങളുടെ തൽസ്ഥിതിക്കുള്ള മാറ്റം ആസന്നമാണ്; എന്നാൽ നിങ്ങൾ വളരെ നിരാശരായ നിലയിലുമാണ്. അപ്പോൾ അവൻ ചിരിച്ചുകൊണ്ടിരിക്കുന്നു. കാരണം നിങ്ങൾക്കുള്ള ആശ്വാസം വളരെ അടുത്തു തന്നെയുണ്ടെന്ന് അവൻ അറിയുന്നു.» (സ്വീകാര്യയോഗ്യമായ ഭേദപ്പെട്ട (حَسَن) ഹദീസ്)

43. അല്ലാഹുവിന്റെ കാൽ / പാദം

وَقَوْلُهُ ﷺ: «لَا تَزَالُ جَهَنَّمُ يُلْقَى فِيهَا، وَتَقُولُ: هَلْ مِنْ مَزِيدٍ؛ حَتَّى يَضَعَ رَبُّ الْعِزَّةِ فِيهَا - وَفِي رِوَايَةٍ: عَلَيْهَا - قَدَمَهُ فَيَنْزَوِي بَعْضُهَا إلَى بَعْضٍ؛ وَتَقُولُ: قَط قَط» . مُتَّفَقٌ عَلَيْهِ.

നബി ﷺ യുടെ വചനം: «നരകത്തിലേക്ക് ആളുകളെ എറിഞ്ഞു കൊടുത്തുകൊണ്ടിരിക്കും. അപ്പോഴെല്ലാം നരകം ചോദിക്കും: ഇനിയുമുണ്ടോ? അങ്ങനെ പ്രതാപത്തിനുടമയായ അല്ലാഹു തന്റെ പാദം അതിൽ (മറ്റൊരു പാഠഭേദമനുസരിച്ച് അതിനുമേൽ) വെക്കും. അങ്ങനെ അതിന്റെ ചില ഭാഗം മറ്റു ചില ഭാഗങ്ങളിലേക്ക് ചുരുങ്ങും. എന്നിട്ട്, മതി, മതി എന്ന് പറയുകയും ചെയ്യും». (ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചത്)

44. അല്ലാഹുവിന്റെ വചനവും ശബ്ദവും

وَقَوْلُهُ ﷺ: «يَقُولُ اللهُ تَعَالَى: يَا آدَمَ! فَيَقُولُ: لَبَّيْكَ وَسَعْدَيْكَ. فَيُنَادِي بِصَوْتٍ: إِنَّ اللهَ يَأْمُرُكَ أَنْ تُخْرِجَ مِنْ ذُرِّيَّتِكَ بَعْثًا إِلَى النَّارِ..» . مُتَّفَقٌ عَلَيْهِ.

നബി ﷺ യുടെ വചനം: «അല്ലാഹു പറയും: ഓ ആദം! അപ്പോൾ അദ്ദേഹം ഉത്തരം ചെയ്യും: നിനക്ക് കീഴ്‌പ്പെടുന്നതിലും, നിന്റെ കൽപനക്ക് അനുഗുണമായി, നീ തൃപ്‌തിപ്പെട്ടുതന്ന ദീൻ പിന്തുടരുന്നതിലും ഞാൻ അനുസ്യൂതമായി നിലകൊള്ളാം! അപ്പോൾ വ്യക്തമായി കേൾക്കാവുന്ന ശബ്‌ദത്തിൽ അല്ലാഹു വിളിച്ചു പറയും: നിന്റെ സന്തതി പരമ്പരകളിൽനിന്ന് നരകത്തിലേക്കുള്ള സംഘത്തെ വിട്ടുകൊള്ളാൻ അല്ലാഹു നിന്നോട് അജ്ഞാപിക്കുന്നു...!» (ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചത്) وَقَوْلُهُ ﷺ: «مَا مِنْكُمْ مِنْ أَحَدٍ إِلَّا سَيُكَلِّمُهُ رَبُّهُ، لَيْسَ بَيْنَهُ وَبَيْنَهُ حَاجِبٌ وَلَا تُرْجُمَانٌ» നബി ﷺ യുടെ വചനം: «നിങ്ങളിൽ ഒരാളോട് പോലും അവന്റെ റബ്ബ് തനിക്കും അവനുമിടയിൽ ഒരു മറയോ ദ്വിഭാഷിയോ ഇല്ലാതെ നേർക്കുനേർ സംസാരിക്കാതെ പോവില്ല».

45. അല്ലാഹുവിന്റെ ഔന്നത്യം

وَقَوْلُهُ ﷺ فِي رُقْيَةِ الْمَرِيضِ: «رَبُّنَا اللهُ الَّذِي فِي السَّمَاءِ! تَقَدَّسَ اسْمُكَ، أَمْرُكَ فِي السَّمَاءِ وَالْأَرْضِ، كَمَا رَحْمَتُكَ فِي السَّمَاءِ، اجْعَلْ رَحْمَتَكَ فِي الْأَرْضِ، اغْفِرْ لَنَا حُوْبَنَا وَخَطَايَانَا، أَنْتَ رَبُّ الطَّيِّبِينَ، أَنْزِلْ رَحْمَةً مِنْ رَحْمَتِكَ، وَشِفَاءً مِنْ شِفَائِكَ عَلَى هَذَا الْوَجَعِ» رَوَاهُ أَبُو دَاوُد.

രോഗിക്കുവേണ്ടി മന്ത്രിക്കുന്നതിനെ കുറിച്ചുള്ള നബി ﷺ യുടെ വചനം: «ഉപരിയിലുള്ളവനായ അല്ലാഹു, അവനാണ് നമ്മുടെ റബ്ബ്! നിന്റെ നാമം വിശുദ്ധമായിരിക്കുന്നു. നിന്റെ കൽപനയാണ് ഉപരിലോകങ്ങളിലും കീഴ്‌ലോകങ്ങളിലും നടപ്പിലാകുന്നത്. ഉപരിലോകങ്ങളിൽ നിന്റെ കാരുണ്യമുള്ളതു പോലെ ഭൂലോകത്തും നീ കാരുണ്യം ചൊരിയേണമേ. ഞങ്ങളുടെ പാപങ്ങളും കുറ്റങ്ങളും ഞങ്ങൾക്ക് നീ പൊറുത്തു തരേണമേ. നീയാണ് നല്ലവരുടെ റബ്ബ്. ഈ യാതനക്കുമേൽ നിന്റെ കാരുണ്യത്തിൽനിന്നുള്ള ഒരു കാരുണ്യവും, നിന്റെ ശമനത്തിൽനിന്നുള്ള ഒരു ശമനവും നീ ചൊരിയേണമേ». (അബൂദാവൂദ്) وَقَوْلُهُ ﷺ: «أَلَا تَأْمَنُونِي وَأَنَا أَمِينُ مَنْ فِي السَّمَاءِ» رَوَاهُ الْبُخَارِيُّ وَغَيْرُهُ. നബി ﷺ യുടെ വചനം: «നിങ്ങൾക്ക് എന്നെ വിശ്വാസമില്ലേ? ഞാൻ ഉപരിയിലുള്ളവന്റെ വിശ്വസ്‌തനാണ്!» (ബുഖാരിയും മറ്റും ഉദ്ധരിച്ചത്) وَقَوْلُهُ ﷺ: «وَالْعَرْشُ فَوْقَ ذَلِكَ، وَاللهُ فَوْقَ الْعَرْشِ وَهُوَ يَعْلَمُ مَا أَنْتُمْ عَلَيْهِ» رَوَاهُ أَبُو دَاوُد وَالتِّرْمِذِيُّ وَغَيْرُهُمَا. നബി ﷺ യുടെ വചനം: «അതിനെല്ലാം മീതെയാണ് അർശ്; അല്ലാഹു അർശിന്റെ ഉപരിയിലും. എന്നിരിക്കെ നിങ്ങൾ ഏതൊന്നിലാണോ അത് അവൻ സസൂക്ഷ്‌മം അറിയുന്നു.» (അബൂ ദാവൂദും തിർമുദിയും മറ്റും ഉദ്ധരിച്ചത്) وَقَوْلُهُ عَلَيْهِ السَّلَامُ لِلْجَارِيَةِ: «أَيْنَ اللهُ؟» قَالَتْ: فِي السَّمَاءِ. قَالَ: «مَنْ أَنَا؟» قَالَتْ: أَنْتَ رَسُولُ اللهِ، قَالَ: «أَعْتِقْهَا فَإِنَّهَا مُؤْمِنَةٌ» رَوَاهُ مُسْلِمٌ. നബി ﷺ ആ അടിമ സ്‌ത്രീയോട് ചോദിച്ചത്: «അല്ലാഹു എവിടെയാണ്?» അവർ പറഞ്ഞു: ഉപരിയിൽ. അവിടുന്ന് ചോദിച്ചു: «ഞാൻ ആരാണ്?» അവർ പറഞ്ഞു: താങ്കൾ അല്ലാഹുവിന്റെ ദൂതനാണ്. അവിടുന്ന് പറഞ്ഞു: «നീ അവരെ മോചിപ്പിക്കുക, അവർ വിശ്വാസിനിയാണ്». (മുസ്‌ലിം ഉദ്ധരിച്ചത്)

46. അല്ലാഹു കൂടെയുണ്ടെന്ന വർണ്ണന

وَقَوْلُهُ ﷺ: «أَفْضَلُ الْإِيمَانِ أَنْ تَعْلَمَ أَنَّ اللهَ مَعَكَ حَيْثُمَا كُنْتَ». حَدِيثٌ حَسَنٌ.

നബി ﷺ യുടെ വചനം: «നീ എവിടെയായിരുന്നാലും അല്ലാഹു നിന്റെ കൂടെയുണ്ട് എന്ന ബോധ്യമാണ് ഏറ്റവും ശ്രേഷ്ഠമായ വിശ്വാസം». (സ്വീകാര്യയോഗ്യമായ ഭേദപ്പെട്ട (حَسَن) ഹദീസ്)

47. അല്ലാഹു നമസ്‌കരിക്കുന്നവന് 
അഭിമുഖമാണെന്ന വർണ്ണന

وَقَوْلُهُ: «إذَا قَامَ أَحَدُكُمْ إِلَى الصَّلَاةِ فَإِنَّ اللهَ قِبَلَ وَجْهِهِ، فَلَا يَبْصُقَنَّ قِبَلَ وَجْهِهِ وَلَا عَنْ يَمِينِهِِ، وَلَكِنْ عَنْ يَسَارِهِ أَوْ تَحْتَ قَدَمِهِ» مُتَّفَقٌ عَلَيْهِ.

നബി ﷺ യുടെ വചനം: «നിങ്ങളിലൊരാൾ നമസ്‌കരിക്കാൻ നിന്നാൽ നിശ്ചയമായും അവന് അഭിമുഖമായി അല്ലാഹു ഉണ്ടായിരിക്കും. അതിനാൽ ഇടതു ഭാഗത്തേക്കോ കാൽപാദത്തിനു താഴേക്കോ അല്ലാതെ, തന്റെ മുന്നിലേക്കോ വലതു ഭാഗത്തേക്കോ തുപ്പരുത്». (ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചത്)

48. അല്ലാഹുവിന്റെ ഔന്നത്യം

وَقَوْلُهُ ﷺ: «اللَّهُمَّ! رَبَّ السَّمَاوَاتِ السَّبْعِ وَرَبَّ الْعَرْشِ الْعَظِيمِ، رَبَّنَا وَرَبَّ كُلِّ شَيْءٍ، فَالِقَ الْحَبِّ وَالنَّوَى، مُنَزِّلَ التَّوْرَاةِ وَالْإِنْجِيلِ وَالْقُرْآنِ، أَعُوذُ بِكَ مِنْ شَرِّ كُلِّ دَابَّةٍ أَنْتَ آخِذٌ بِنَاصِيَتِهَا، اللَّهُمَّ أَنْتَ الْأَوَّلُ فَلَيْسَ قَبْلَكَ شَيْءٌ، وَأَنْتَ الْآخِرُ فَلَيْسَ بَعْدَكَ شَيْءٌ، وَأَنْتَ الظَّاهِرُ فَلَيْسَ فَوْقَكَ شَيْءٌ، وَأَنْتَ الْبَاطِنُ فَلَيْسَ دُونَكَ شَيْءٌ، اقْضِ عَنِّي الدَّيْنَ وَأَغْنِنِي مِن الْفَقْرِ» رَوَاهُ مُسْلِمٌ.

നബി ﷺ യുടെ വചനം: «ഏഴാകാശങ്ങളുടെ റബ്ബേ, മഹത്തായ അർശിന്റെ റബ്ബേ, ഞങ്ങളുടെ റബ്ബേ, സകല ചരാചരങ്ങളുടെയും റബ്ബേ, വിത്തും ധാന്യവും പിളർത്തുന്ന റബ്ബേ, തൗറാത്തും ഇഞ്ചീലും ഖുർആനും അവതരിപ്പിച്ച റബ്ബേ, യാതൊരു ജീവി യുടെ മൂർദ്ദാവ് നീ പിടിച്ചിരിക്കുന്നുവോ അവയുടെയെല്ലാം തിന്മയിൽനിന്ന് ഞാൻ നിന്നോട് കാവൽ തേടുന്നു. നീ ആദി യാണ്; നിനക്ക് മുമ്പ് ഒന്നുമേ ഇല്ല. നീ അനന്തനാണ്; നിനക്കു ശേഷം ഒന്നുമേ ഇല്ല. നീ ഉപരിയിലാണ്; നിനക്കു മീതെ ഒന്നുമേ ഇല്ല. നീ ഉള്ളായവനാണ്; നിന്നെക്കാൾ അടുത്തവനായി ആരുമേ ഇല്ല. എന്റെ ഋണബാധ്യത നീ തീർത്തു തരികയും, ദാരിദ്ര്യത്തിൽനിന്ന് എനിക്കു നീ ഐശ്വര്യം നൽകുകയും ചെയ്യേണമേ». (മുസ്‌ലിം ഉദ്ധരിച്ചത്)

49. അല്ലാഹു സമീപസ്ഥനാണ്

وَقَوْلُهُ ﷺ لَمَّا رَفَعَ أَصْحَابُهُ أَصْوَاتَهُمْ بِالذِّكْرِ: «أَيُّهَا النَّاسُ! ارْبَعُوا عَلَى أَنْفُسِكُمْ، فَإِنَّكُمْ لَا تَدْعُونَ أَصَمَّ وَلَا غَائِبًا، إِنَّمَا تَدْعُونَ سَمِيعًا قَرِيبًا، إنَّ الَّذِي تَدْعُونَهُ أَقْرَبُ إِلَى أَحَدِكُمْ مِنْ عُنُقِ رَاحِلَتِهِ» مُتَّفَقٌ عَلَيْهِ.

നബി ﷺ തന്റെ അനുചരന്മാർ കീർത്തനങ്ങളുമായി ശബ്‌ദം ഉയർത്തിയപ്പോൾ ഇപ്രകാരം പറഞ്ഞു: «ജനങ്ങളേ, നിങ്ങൾ സ്വയം ഒന്നടങ്ങു! നിങ്ങൾ ഒരു ബധിരനെയോ മറഞ്ഞവ നെയോ അല്ലല്ലോ വിളിക്കുന്നത്. നിങ്ങൾ വിളിക്കുന്നത് എല്ലാം കേൾക്കുന്ന സമീപസ്ഥനെ മാത്രമാണ്. നിശ്ചയമായും നിങ്ങൾ വിളിക്കുന്നത് നിങ്ങളുടെ വാഹനത്തിന്റെ കഴുത്തിനെക്കാളും നിങ്ങളോട് അടുത്തവനെയാണ്». (ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചത്)

50. വിശ്വാസികൾ പരലോകത്ത് വെച്ച് 
അല്ലാഹുവിനെ കാണും

وَقَوْلُهُ ﷺ: «إِنَّكُمْ سَتَرَوْنَ رَبَّكُمْ كَمَا تَرَوْنَ الْقَمَرَ لَيْلَةَ الْبَدْرِ، لَا تُضَامُّونَ فِي رُؤْيَتِهِ، فَإِنِ اسْتَطَعْتُمْ أَنْ لَا تُغْلَبُوا عَلَى صَلَاةٍ قَبْلَ طُلُوعِ الشَّمْسِ، وَصَلَاةٍ قَبْلَ غُرُوبِهَا فَافْعَلُوا» مُتَّفَقٌ عَلَيْهِ.

നബി ﷺ യുടെ വചനം: «പൗർണ്ണമി രാവിൽ നിങ്ങൾ പൂർണ്ണ ചന്ദ്രനെ കാണുന്ന പ്രകാരം, നിങ്ങളുടെ റബ്ബിനെ നിങ്ങൾ കാണുക തന്നെ ചെയ്യും. അവനെ കാണുന്നതിന് യാതൊരു വിധ തിക്കും തിരക്കും നിങ്ങൾക്ക് അനുഭവിക്കേണ്ടി വരികയുമില്ല. അതിനാൽ കഴിയുമെങ്കിൽ, സൂര്യോദയത്തിനു മുമ്പും അസ്‌തമയത്തിനു മുമ്പുമുള്ള നമസ്‌കാരത്തിന്റെ കാര്യത്തിൽ പരാജയപ്പെട്ടു പോകാതിരിക്കാൻ വേണ്ടത് നിങ്ങൾ ചെയ്യുക».(ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചത്) إلَى أَمْثَالِ هَذِهِ الْأَحَادِيثِ الَّتِي يُخْبِرُ فِيهَا رَسُولُ اللهِ عَنْ رَبِّهِ بِمَا يُخْبِرُ بِهِ، فَإِنَّ الْفِرْقَةَ النَّاجِيَةَ؛ أَهْلَ السُّنَّةِ وَالْجَمَاعَةِ يُؤْمِنُونَ بِذَلِكَ، كَمَا يُؤْمِنُونَ بِمَا أَخْبَرَ اللهُ بِهِ فِي كِتَابِهِ مِنْ غَيْرِ تَحْرِيفٍ وَلَا تَعْطِيلٍ، وَمِنْ غَيْرِ تَكْيِيفٍ وَلَا تَمْثِيلٍ. നബി ﷺ തന്റെ റബ്ബിനെ കുറിച്ച് നടത്തിയ വർണ്ണനകൾ വിവരിച്ചുതരുന്ന ഇതുപോലുള്ള ഹദീസുകൾ, അഹ്‌ലുസ്സുന്നത്തി വൽജമാഅഃ അവയിൽ പൂർണ്ണ വിശ്വാസം രേഖപ്പെടുത്തുന്നു; അല്ലാഹു അവനെ കുറിച്ച് അവന്റെ ഗ്രന്ഥത്തിൽ വർണ്ണിച്ചിട്ടുള്ള വചനങ്ങളിൽ വിശ്വസിക്കുന്ന അതേപോലെ അവയിലും വിശ്വസിക്കുന്നു. അവയിൽ ഒരുവിധത്തിലുള്ള ഭേദഗതിയും വരുത്താതെ, അവയെ റദ്ദുചെയ്‌ത് അവനെ നിർഗുണീകരിക്കാതെ, അവ എങ്ങനെയാണെന്ന രൂപം പറയാതെ, അവയെ മറ്റൊന്നിനോടും സമീകരിക്കുകയോ സാദൃശ്യപ്പെടുത്തുകയോ ചെയ്യാതെ അവയെ അതേപടി സ്വീകരിക്കുന്നു.

51. ഇതര കക്ഷികൾക്കിടയിൽ അഹ്‌ലുസ്സുന്നഃക്കുള്ള 
മധ്യമസ്ഥാനവും ആധികാരികതയും

بَلْ هُمُ الْوَسَطُ فِي فِرَقِ الْأُمَّةِ، كَمَا أَنَّ الْأُمَّةَ هِيَ الْوَسَطُ فِي الْأُمَمِ،

- فَهُمْ وَسَطٌ فِي بَابِ صِفَاتِ اللهِ سُبْحَانَهُ وَتَعَالَى، بَيْنَ أَهْلِ التَّعْطِيلِ الْجَهْمِيَّةِ، وَبَيْنَ أَهْلِ التَّمْثِيلِ الْمُشَبِّهَةِ،

- وَهُمْ وَسَطٌ فِي بَابِ أَفْعَالِ اللهِ تَعَالَى، بَيْنَ الْقَدَرِيَّةِ وَالْجَبْرِيَّةِ،

- وَفِي بَابِ وَعِيدِ اللهِ بَيْنَ الْمُرْجِئَةِ وَبَيْنَ الْوَعِيدِيَّةِ مِنَ الْقَدَرِيَّةِ وَغَيْرِهِمْ،

- وَفِي بَابِ الْإِيمَانِ وَالدِّينِ بَيْنَ الْحَرُورِيَّةِ وَالْمُعْتَزِلَةِ، وَبَيْنَ الْمُرْجِئَةِ وَالْجَهْمِيَّةِ،

- وَفِي أَصْحَابِ رَسُولِ اللهِ ﷺ بَيْنَ الرَّوَافِضِ وَبَيْنَ الْخَوَارِجِ.

മുസ്‌ലിം സമുദായം ഇതര സമുദായങ്ങൾക്കിടയിൽ മധ്യമസ്ഥാനം അലങ്കരിക്കുന്നതു പോലെ, അഹ്‌ലുസ്സുന്നഃയാണ് സമുദായത്തിനകത്തുള്ള ഇതര കക്ഷികൾക്കിടയിൽ മധ്യമസ്ഥാനം അലങ്കരിക്കുന്നത്.

- നാമ ഗുണവിശേഷങ്ങളുടെ കാര്യത്തിൽ, അവയെ റദ്ദുചെയ്‌ത് അല്ലാഹുവിനെ നിർഗുണീകരിക്കുന്ന ജഹ്‌മികൾക്കും, അവനെ സൃഷ്ടികളോട് സാദൃശ്യപ്പെടുത്തുന്ന സമീകരണവാദികൾക്കും മധ്യെയാണവർ.

- അല്ലാഹുവിന്റെ പ്രവർത്തനങ്ങളുടെ കാര്യത്തിൽ, അവൻ ഒന്നും മുൻകൂട്ടി അറിയുകയോ നിർണ്ണയിക്കുകയോ ചെയ്‌തിട്ടില്ല എന്നു വാദിക്കുന്ന ഖദർ നിഷേധികൾക്കും, മനുഷ്യന് ഇഛാസ്വാതന്ത്ര്യമില്ല, എല്ലാം അടിച്ചേൽപ്പിക്കപ്പെട്ടതാണെന്ന് വാദിക്കുന്ന ജബ്‌രികൾക്കും മധ്യെയാണവർ.

- അല്ലാഹുവിന്റെ താക്കീതുകളുടെ കാര്യത്തിൽ, മുഅ്മിനായ ഒരാൾ എന്ത് തെറ്റുചെയ്‌താലും അത് അയാൾക്ക് ഒരു ദോഷവും വരുത്തില്ല എന്നു വാദിക്കുന്ന മുർജിഅഃ വിഭാഗ മുണ്ട്. മറിച്ച്, വൻപാപം ചെയ്‌താൽ കാഫിറായിത്തീരുമെന്നും പരലോകത്ത് ശാശ്വതമായി നരകശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും വാദിക്കുന്ന ഖദരികളും അവരെ പോലെ മറ്റു ചിലരുമുണ്ട്. ഈ രണ്ടു വിഭാഗങ്ങൾക്കും മധ്യെയാണ് അഹ്‌ലുസ്സുന്നഃ

- ദീനിന്റെയും വിശ്വാസത്തിന്റെയും പൊരുൾ എന്തെന്ന കാര്യമെടുത്താൽ ഒരു ഭാഗത്ത്, കർമ്മങ്ങൾക്ക് അമിതപ്രാധാന്യം നൽകി വിശ്വാസത്തെ അവഗണിക്കുന്ന ഖവാരിജുകളും മുഅ്തസിലികളുമുണ്ട്. മറുഭാഗത്ത്, കർമ്മങ്ങളെ വിശ്വാസത്തിന്റെ പൊരുളിൽ ഉൾപ്പെടുത്താതെ മാറ്റിനിർത്തുന്ന ജഹ്‌മി-മുർജിഅഃ വിഭാഗങ്ങളുമുണ്ട്. ഇവർക്കെല്ലാം മധ്യെ യാണ് അഹ്‌ലുസ്സുന്നഃയുടെ സ്ഥാനം.

- നബി ﷺ യുടെ അനുചരന്മാരുെട വിഷയമെടുക്കാം. അബൂബക്ർ, ഉമർ, ആയിശ ﵃ പോലുള്ളവരെ തിരസ്‌കരിച്ച് അലി, ഫാത്വിമഃ ﵂ പോലുള്ളവരെ മാത്രം സ്വീകരിക്കുന്ന റാഫിളികളാണ് ഒരു ഭാഗത്തുള്ളത്. മറുഭാഗത്ത്, അലി, മുആവിയഃ, അബൂ മൂസൽ അശ്അരി, അംറ് ബിൻ ആസ്വ് ﵃ പോലുള്ളവരെ കാഫിറാക്കുന്ന ഖവാരിജുകളും. ഈ വിഭാഗങ്ങളുടേതിൽ നിന്നെല്ലാം വ്യത്യസ്‌തമായി ശർഇയായ മധ്യമ നിലപാടാണ് അഹ്‌ലുസ്സുന്നഃ പിന്തുടരുന്നത്.

52. സൃഷ്ടികൾക്കതീതനായി ഏഴാകാശങ്ങൾക്കും മീതെ അർശിനുപരിയിലാണ് അല്ലാഹു

وَقَدْ دَخَلَ فِيمَا ذَكَرْنَاهُ مِنَ الْإِيمَانِ بِاَللهِ، الْإِيمَانُ بِمَا أَخْبَرَ اللهُ بِهِ فِي كِتَابِهِ، وَتَوَاتَرَ عَنْ رَسُولِهِ ﷺ، وَأَجْمَعَ عَلَيْهِ سَلَفُ الْأُمَّةِ، مِنْ أَنَّهُ سُبْحَانَهُ فَوْقَ سَمَاوَاتِهِ عَلَى عَرْشِهِ، عَلِيٌّ عَلَى خَلْقِهِ، وَهُوَ سُبْحَانَهُ مَعَهُمْ أَيْنَمَا كَانُوا، يَعْلَمُ مَا هُمْ عَامِلُونَ، كَمَا جَمَعَ بَيْنَ ذَلِكَ فِي قَوْلِهِ: ﴿هُوَ الَّذِي خَلَقَ السَّمَوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَى عَلَى الْعَرْشِ يَعْلَمُ مَا يَلِجُ فِي الْأَرْضِ وَمَا يَخْرُجُ مِنْهَا وَمَا يَنزِلُ مِنَ السَّمَاءِ وَمَا يَعْرُجُ فِيهَا وَهُوَ مَعَكُمْ أَيْنَ مَا كُنتُمْ وَاللهُ بِمَا تَعْمَلُونَ بَصِيرٌ ٤﴾ (الحديد) وَلَيْسَ مَعْنَى قَوْلِهِ: {وَهُوَ مَعَكُمْ﴾ أَنَّهُ مُخْتَلِطٌ بِالْخَلْقِ،

- فَإِنَّ هَذَا لَا تُوجِبُهُ اللُّغَةُ

- وَهُوَ خِلَافُ مَا أَجْمَعَ عَلَيْهِ سَلَفُ الْأُمَّةِ

- وَخِلَافُ مَا فَطَرَ اللهُ عَلَيْهِ الْخَلْقَ

بَلْ الْقَمَرُ آيَةٌ مِنْ آيَاتِ اللهِ، مِنْ أَصْغَرِ مَخْلُوقَاتِهِ، هُوَ مَوْضُوعٌ فِي السَّمَاءِ، وَهُوَ مَعَ الْمُسَافِرِ، وَغَيْرِ الْمُسَافِرِ أَيْنَمَا كَانَ.

وَهُوَ سُبْحَانَهُ فَوْقَ الْعَرْشِ، رَقِيبٌ عَلَى خَلْقِهِ، مُهَيْمِنٌ عَلَيْهِمْ مُطَّلِعٌ إلَيْهِمْ، إلَى غَيْرِ ذَلِكَ مِنْ مَعَانِي رُبُوبِيَّتِهِ، وَكُلُّ هَذَا الْكَلَامِ الَّذِي ذَكَرَهُ اللهُ مِنْ أَنَّهُ فَوْقَ الْعَرْشِ، وَأَنَّهُ مَعَنَا، حَقٌّ عَلَى حَقِيقَتِهِ، لَا يَحْتَاجُ إلَى تَحْرِيفٍ، وَلَكِنْ يُصَانُ عَنِ الظُّنُونِ الْكَاذِبَةِ.

അല്ലാഹുവിൽ വിശ്വസിക്കുക എന്ന് നാം പറഞ്ഞതിൽ ഉൾപ്പെടുന്നു, അല്ലാഹു അവന്റെ ഗ്രന്ഥത്തിൽ പറഞ്ഞതും, നബി ﷺ യിൽനിന്ന് മുതവാതിറായി ഉദ്ധരിക്കപ്പെട്ടതും, പൂർവ്വസൂരികൾ ഏകോപിച്ച് പറഞ്ഞതുമായ കാര്യം; അഥവാ അല്ലാഹു അവന്റെ ഏഴാകാശങ്ങൾക്കും മീതെ, അർശിനുപരിയിൽ, സൃഷ്ടികൾക്കെല്ലാം അതീതനായി അത്യുന്നതനായി വർത്തിക്കുന്നു എന്നത്. അതേസമയം, അല്ലാഹു - അവന്റെ വിശുദ്ധി ഞാൻ ഉയർത്തിപ്പിടിക്കുന്നു - ‌ അവർ എവിടെയായിരുന്നാലും അവരോടൊപ്പമുണ്ടായിരിക്കും. അവർ ചെയ്‌തുകൊണ്ടിരിക്കുന്നതെന്തും അവൻ അറിയും. ഈ രണ്ടു വസ്‌തുതകളും ഒരേ സൂക്തത്തിൽ അവൻ സമന്വയിപ്പിച്ചിരിക്കുന്നു. «അവനാണ് ആകാശഭൂമികളെ ആറു ദിവസങ്ങളിലായി സൃഷ്ടിച്ചവൻ. പിന്നീട് അവന്‍ അർശിന് ഉപരിയിൽ ഇസ്‌തിവാഅ് ചെയ്‌തു. ഭൂമിയില്‍ പ്രവേശിക്കുന്നതും, അതില്‍ നിന്ന് പുറത്തുവരുന്നതും, ആകാശത്തു നിന്ന് ഇറങ്ങുന്നതും അവിടേക്ക് കേറിപ്പോകുന്നതും അവന്‍ അറിഞ്ഞുകൊണ്ടിരിക്കുന്നു. നിങ്ങള്‍ എവിടെയായിരുന്നാലും അവന്‍ നിങ്ങളുടെ കൂടെയുണ്ട് താനും. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കാണുന്നവനാകുന്നു അവൻ». (ഹദീദ് 4) «അവന്‍ നിങ്ങളുടെ കൂടെയുണ്ട്» എന്ന വചനത്തിന്റെ വിവക്ഷ അവൻ സൃഷ്ടികളോട് കൂടിക്കലർന്നിരിക്കുന്നു എന്നല്ല. കാരണം:

- അത്തരം ഒരു അർത്ഥകൽപന ഭാഷാപരമായ അന്യവാര്യതകളിൽപെട്ടതല്ല.

- അത് സലഫുകളുടെ ഏകോപനത്തിനു വിരുദ്ധമാണ്.

- അത് മനുഷ്യർക്ക് അല്ലാഹു നൽകിയ ശുദ്ധപ്രകൃതിക്കും എതിരാണ്.

എന്നാൽ, ചന്ദ്രനെ നോക്കൂ! അല്ലാഹുവിന്റെ കുറിമാനങ്ങളിലൊന്നായ ഒരു ചെറുതരം സൃഷ്ടി. ആകാശത്താണ് അതിനെ അവൻ വിന്യസിച്ചിരിക്കുന്നത്. അതേസമയം ഭൂമിയിൽ വസിക്കുന്നവൻ, സഞ്ചാരിയോ അല്ലാത്തവനോ ആകട്ടെ, അവൻ എവിടെയായിരുന്നാലും അവന്റെ കൂടെ അതുണ്ട് താനും.

ഇനി, അല്ലാഹുവിന്റെ കാര്യമെടുക്കാം - അവന്റെ വിശുദ്ധി ഉയർത്തിപ്പിടിച്ച് അവനെ ഞാൻ വാഴ്‌ത്തുന്നു! - അവൻ അർശിനുപരിയിലാണ്. അതേസമയം അവൻ തന്റെ സൃഷ്ടികളെ സസൂക്ഷ്‌മം നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു, അവരുടെമേൽ പൂർണ്ണാധീശത്വത്തോടെ അവരുടെ മുഴുകാര്യങ്ങളും വീക്ഷിക്കുന്നു... ഇതുപോലുള്ള അവന്റെ രക്ഷാകർത്തൃത്വവുമായി ബന്ധപ്പെട്ട മുഴുവൻ ആശയങ്ങളുടെയും കാര്യം ഇങ്ങനെ തന്നെയാണ്.

അല്ലാഹു തന്റെ അർശിന് ഉപരിയിലാണ്, അതേസമയം അവൻ നമ്മോട് കൂടെയുണ്ട് താനും. ഈ വസ്‌തുത സംബന്ധിച്ച് ഖുർആനിലും സുന്നത്തിലുമുള്ള മുഴുവചനങ്ങളും അതിന്റെ യഥാതഥമായ അർത്ഥത്തിലാണ് വന്നിരിക്കുന്നത്. അതിന് മറ്റൊരു വ്യാഖ്യാനവും ആവശ്യമില്ല. മറിച്ച്, തെറ്റായ ധാരണകൾ ചാർത്തപ്പെടുന്നതിൽനിന്ന് അവയെ സംരക്ഷിക്കപ്പെടുകയാണ് വേണ്ടത്.

53. അല്ലാഹു സമീപസ്ഥനാണ്

وَقَدْ دَخَلَ فِي ذَلِكَ الْإِيمَانُ بِأَنَّهُ قَرِيبٌ مِنْ خَلْقِهِ، كَمَا قالَ سُبْحَانَهُ وَتَعَالَى: ﴿وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إذَا دَعَانِ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ ١٨٦﴾ (البقرة) وَقَالَ النَّبِيُّ ﷺ: «إِنَّ الَّذِي تَدْعُونَهُ أَقْرَبُ إِلَى أَحَدِكُمْ مِنْ عُنُقِ رَاحِلَتِهِ»، وَمَا ذُكِرَ فِي الْكِتَابِ وَالسُّنَّةِ مِنْ قُرْبِهِ وَمَعِيَّتِه لَا يُنَافِي مَا نَذْكُرُ مِنْ عُلُوِّهِ وَفَوْقِيَّتِهِ، فَإِنَّهُ سُبْحَانَهُ لَيْسَ كَمِثْلِهِ شَيْءٌ فِي جَمِيعِ نُعُوتِهِ، وَهُوَ عَلِيٌّ فِي دُنُوِّهِ، قَرِيبٌ فِي عُلُوِّهِ.

അതിൽപെട്ടതാണ് അല്ലാഹു തന്റെ സൃഷ്ടികളോട് ഏറെ അടുത്തവനാണെന്നത്. അവൻ പറയുന്നു: «എന്റെ അടിയാറുകൾ എന്നെ കുറിച്ച് നിന്നോട് ചോദിച്ചാൽ പറയുക: ഞാൻ ഏറെ സമീപസ്ഥനാണ്; വിളിക്കുന്നവൻ എന്നെ വിളിച്ചുവെങ്കിൽ അവന്റെ വിളിക്കു ഞാൻ ഉത്തരം ചെയ്യും. അവർ എന്റെ ആഹ്വാനത്തിന് ഉത്തരം ചെയ്യട്ടെ, എന്നിൽ വിശ്വസിക്കുകയും ചെയ്യട്ടെ. അവർ സന്മാർഗ്ഗം പ്രാപിച്ചേക്കാം». (ബഖറഃ 186) അതുപോലെ തന്നെയാണ് നബി ﷺ പറഞ്ഞിട്ടുള്ളതും: «നിശ്ച യമായും നിങ്ങൾ ദുആ ചെയ്യുന്നവൻ നിങ്ങളുടെ വാഹനത്തിന്റെ കഴുത്തിനെക്കാളും നിങ്ങളോട് അടുത്തവനാണ്». (ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചത്)

'അല്ലാഹു സമീപസ്ഥനും കൂടെ തന്നെ ഉള്ളവനുമാണ് ' എന്നതു സംബന്ധിച്ച് ഖുർആനിലും സുന്നത്തിലുമുള്ള പരാമർശങ്ങൾ നാം പറയുന്ന അവന്റെ ഔന്നത്യത്തിനും അവൻ ഉപരിയിലാണെന്നതിനും എതിരല്ല. അല്ലാഹുവിന്റെ മുഴുഗുണവിശേഷങ്ങളുടെ കാര്യത്തിലും അവനെ പോലെ അവനു തുല്യനായി ആരുമില്ല. അവൻ അടുത്തായിരിക്കെ അത്യുന്നതിയിലാണ്. അവൻ ഉപരിയിൽ അത്യുന്നതനായിരിക്കെ സമീപസ്ഥനുമാണ്.

54. ഖുർആൻ അല്ലാഹുവിന്റെ വചനം

وَمِنَ الْإِيمَانِ بِهِ وَبِكُتُبِهِ الْإِيمَانُ بِأَنَّ الْقُرْآنَ كَلَامُ اللهِ مُنَزَّلٌ، غَيْرُ مَخْلُوقٍ،

مِنْهُ بَدَأَ، وَإِلَيْهِ يَعُودُ، وَأَنَّ اللهَ تَكَلَّمَ بِهِ حَقِيقَةً، وَأَنَّ هَذَا الْقُرْآنَ الَّذِي أَنْزَلَهُ عَلَى نَبِيِّهِ مُحَمَّدٍ ﷺ هُوَ كَلَامُ اللهِ حَقِيقَةً، لَا كَلَامُ غَيْرِهِ، وَلَا يَجُوزُ إطْلَاقُ الْقَوْلِ بِأَنَّهُ حِكَايَةٌ عَنْ كَلَامِ اللهِ أَوْ عِبَارَةٌ عَنْهُ، بَلْ إذَا قَرَأَهُ النَّاسُ أَوْ كَتَبُوهُ فِي الْمَصَاحِفِ لَمْ يَخْرُجْ بِذَلِكَ عَنْ أَنْ يَكُونَ كَلَامَ اللهِ حَقِيقَةً، فَإِنَّ الْكَلَامَ إنَّمَا يُضَافُ حَقِيقَةً إلَى مَنْ قَالَهُ مُبْتَدِئًا، لَا إِلَى مَنْ قَالَهُ مُبَلِّغًا مُؤَدِّيًا، وَهُوَ كَلَامُ اللهِ؛ حُرُوفَهُ وَمَعَانِيهِ، لَيْسَ كَلَامُ اللهِ الْحُرُوفَ دُونَ الْمَعَانِي، وَلَا الْمَعَانِيَ دُونَ الْحُرُوفِ.

അല്ലാഹുവിലും അവന്റെ ഗ്രന്ഥത്തിലുമുള്ള വിശ്വാസം എന്നതിൽ ഉൾപ്പെടുന്നു, ഖുർആൻ അല്ലാഹു അവതരിപ്പിച്ച അവന്റെ വചനമാണ്, അത് സൃഷ്ടിയല്ല എന്ന വിശ്വാസം. അത് അവനിൽനിന്നുള്ളതും അവനിലേക്കു തന്നെ മടങ്ങാനുള്ളതുമാണ്. അത് അല്ലാഹു യഥാതഥമായ അർത്ഥത്തിൽ തന്നെ വചിച്ചിട്ടുള്ളതാണ്. അല്ലാഹു അവന്റെ നബിയായ മുഹമ്മദ് ﷺ ക്ക് അവതരിപ്പിച്ചു കൊടുത്ത ഖുർആൻ യഥാതഥമായ അർത്ഥത്തിൽ തന്നെ അല്ലാഹുവിന്റെ വചനമാണ്; മറ്റാരുടെയും വചനമല്ല. അത് അല്ലാഹുവിന്റെ വചനത്തിന്റെ ആഖ്യാനമോ അതിന്റെ ആവിഷ്‌കാരമോ ആണെന്നു പറയാൻ പാടില്ല. മറിച്ച്, അത് ജനങ്ങൾ പാരായണം ചെയ്‌താലും മുസ്വ്‌ഹഫുകളിൽ ആലേഖനം ചെയ്‌താലും അത് യഥാതഥമായുള്ള അല്ലാഹുവിന്റെ വചനം തന്നെയാണെന്ന വസ്‌തുതക്ക് പുറത്തല്ല. വചനങ്ങൾ യഥാർത്ഥത്തിൽ ചേർത്തു പറയേണ്ടത് അത് ആദ്യമായി ആരാണോ പറയുന്നത് അവനിലേക്കാണ്. അല്ലാതെ അത് വിനിമയം ചെയ്യുകയോ എത്തിച്ചു കൊടുക്കുകയോ ചെയ്യുന്നവനിലേക്കല്ല. അത് അക്ഷരങ്ങളും ആശയങ്ങളും സഹിതം അല്ലാഹുവിന്റെ വചനമാണ്. അല്ലാഹുവിന്റെ വചനം ആശയങ്ങൾ കൂടാതെ അക്ഷരങ്ങൾ മാത്രമോ, അക്ഷരങ്ങൾ കൂടാതെ ആശയങ്ങൾ മാത്രമോ അല്ല.

55. വിശ്വാസികൾ പരലോകത്തു വെച്ച് അല്ലാഹുവിനെ കാണും

وَقَدْ دَخَلَ أَيْضًا فِيمَا ذَكَرْنَاهُ مِنَ الْإِيمَانِ بِهِ وَبِكُتُبِهِ وَبِرُسُلِهِ، الْإِيمَانُ بِأَنَّ الْمُؤْمِنِينَ يَرَوْنَهُ يَوْمَ الْقِيَامَةِ عيَانًا بِأَبْصَارِهِمْ، كَمَا يَرَوْنَ الشَّمْسَ صَحْوًا لَيْسَ دُونَهَا سَحَابٌ، وَكَمَا يَرَوْنَ الْقَمَرَ لَيْلَةَ الْبَدْرِ، لَا يُضَامُّونَ فِي رُؤْيَتِهِ، يَرَوْنَهُ سُبْحَانَهُ وَهُمْ فِي عَرَصَاتِ الْقِيَامَةِ، ثُمَّ يَرَوْنَهُ بَعْدَ دُخُولِ الْجَنَّةِ كَمَا يَشَاءُ اللهُ سُبْحَانَهُ وَتَعَالَى.

നാം പറഞ്ഞ, അല്ലാഹുവിലും അവന്റെ ഗ്രന്ഥങ്ങളിലും അവന്റെ ദൂതന്മാരിലുമുള്ള വിശ്വാസം എന്നതിലുൾപ്പെടുന്നു അന്ത്യനാളിൽ വിശ്വാസികൾ, കാർമേഘങ്ങളില്ലാതെ മാനം തെളിഞ്ഞു നിൽക്കുമ്പോൾ സൂര്യനെ കാണുന്നതു പോലെയോ, പൗർണ്ണമി രാവിൽ അവർ പൂർണ്ണ ചന്ദ്രനെ കാണുന്നതു പോലെയോ അവരുടെ കണ്ണുകൾ കൊണ്ട് അല്ലാഹുവിനെ നേർക്കുനേർ നോക്കിക്കാണും എന്നുള്ളത്. അവനെ കാണുന്നതിൽ ആരും അന്യായത്തിന് ഇരയാവുകയില്ല. അവർ മഹ്ശറാ മൈതാനിയിലായിരിക്കെ അവനെ കാണും. പിന്നീട് സ്വർഗ്ഗത്തിൽ പ്രവേശിച്ചതിനു ശേഷവും അല്ലാഹു ഉദ്ദേശിക്കുന്ന പ്രകാരത്തിൽ അവർ അവനെ കാണും.

56. മരണാനന്തര ജീവിതത്തിലുള്ള വിശ്വാസം

وَمِنَ الْإِيمَانِ بِالْيَوْمِ الْآخِرِ الْإِيمَانُ بِكُلِّ مَا أَخْبَرَ بِهِ النَّبِيُّ ﷺ مِمَّا يَكُونُ بَعْدَ الْمَوْتِ، فَيُؤْمِنُونَ بفِتْنَةِ الْقَبْرِ، وَبِعَذَابِ الْقَبْرِ وَبِنَعِيمِهِ، فَأَمَّا الْفِتْنَةُ؛ فَإِنَّ النَّاسَ يُفْتَنُونَ فِي قُبُورِهِمْ، فَيُقَالُ لِلرَّجُلِ: مَنْ رَبُّك؟ وَمَا دِينُك؟ وَمَنْ نَبِيُّك؟ فَـ ﴿يُثَبِّتُ اللهُ الَّذينََ آمَنُوا بِالْقَوْلِ الثَّابِتِ.. ٢٧﴾ (إبراهيم) - فَيَقُولُ الْمُؤْمِنُ: اللهُ رَبِّي، وَالْإِسْلَامُ دِينِي، وَمُحَمَّدٌ ﷺ نَبِيِّي، وَأَمَّا الْمُرْتَابُ فَيَقُولُ: آه آه! لَا أَدْرِي، سَمِعْتُ النَّاسَ يَقُولُونَ شَيْئًا فَقُلْتُهُ، فَيُضْرَبُ بِمرْزَبَّةٍ مِنْ حَدِيدٍ، فَيَصِيحُ صَيْحَةً يَسْمَعُهَا كُلُّ شَيْءٍ إلَّا الْإِنْسَانُ، وَلَوْ سَمِعَهَا الْإِنْسَانُ لَصُعِقَ، ثُمَّ بَعْدَ هَذِهِ الْفِتْنَةِ إِمَّا نَعِيمٌ، وَإِمَّا عَذَابٌ إِلَى يَوْمِ الْقِيَامَةِ الْكُبْرَى.

അന്ത്യനാളിലുള്ള വിശ്വാസത്തിൽപെട്ടതാണ് മരണശേഷം സംഭവിക്കുമെന്ന് നബി ﷺ അറിയിച്ച എല്ലാ കാര്യങ്ങളിലുമുള്ള വിശ്വാസം. അഹ്‌ലുസ്സുന്നഃ ഖബ്റിലുള്ള പരീക്ഷണത്തെ കുറിച്ചും ഖബ്റിൽ വെച്ചു നൽകപ്പെടുന്ന ശിക്ഷാ രക്ഷകളെ കുറിച്ചും വിശ്വസിക്കുന്നു. ഖബ്റിലെ പരീക്ഷണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ജനങ്ങളെ ഖബ്റിൽ വെച്ച് പരിശോധനാ വിധേയമാക്കും എന്നുള്ളതാണ്. അവിടെ വെച്ച് അവനോട് ചോദിക്കപ്പെടും: ആരാണ് നിന്റെ റബ്ബ്? എന്താണ് നിന്റെ ദീൻ? ആരാണ് നിന്റെ നബി? അപ്പോൾ «സ്ഥിരതയുടെ വചനം കൊണ്ട് അല്ലാഹു വിശ്വാസികൾക്ക് സ്ഥൈര്യം നൽകും». (ഇബ്റാഹീം 27) അതിന് വിശ്വാസിയായ മനുഷ്യൻ ഉത്തരം നൽകും: അല്ലാഹുവാണ് എന്റെ റബ്ബ്, ഇസ്‌ലാമാണ് എന്റെ ദീൻ, മുഹമ്മദ് ﷺ യാണ് എന്റെ നബി. എന്നാൽ സംശയാലുവായ മനുഷ്യൻ പറയും: ഹാ... ഹാ... എനിക്കൊന്നും അറിയില്ല. ജനങ്ങൾ എന്തൊക്കെയോ പറയുന്നത് ഞാൻ കേട്ടിരുന്നു; അതിനാൽ ഞാനും അതുതന്നെ പറഞ്ഞിരുന്നു. അപ്പോൾ ഇരുമ്പിന്റെ ഒരു ഇടിമുട്ടി കൊണ്ട് അയാൾ അടിക്കപ്പെടും. അതോടെ അയാൾ ഒരു അട്ടഹാസം നടത്തും; മനുഷ്യരൊഴികെ മറ്റെല്ലാം അത് കേൾക്കും. മനുഷ്യൻ അത് കേൾക്കുകയാണെങ്കിൽ അവൻ ബോധരഹിതനായി വീഴുക തന്നെ ചെയ്യും. ഈ പരിശോധനക്കുശേഷം അന്ത്യനാൾ വരെ ഒന്നുകിൽ സ്വർഗ്ഗീയാനന്ദമോ അല്ലെങ്കിൽ നരകയാതനയോ നൽകപ്പെടും.

57. പുനരുത്ഥാനത്തിലുള്ള വിശ്വാസം

فَتُعَادُ الْأَرْوَاحُ إِلَى الْأَجْسَادِ، فَتَقُومُ الْقِيَامَةُ الَّتِي أَخْبَرَ اللهُ تَعَالَى بِهَا فِي كِتَابِهِ، عَلَى لِسَانِ رَسُولِهِ ﷺ، وَأَجْمَعَ عَلَيْهَا الْمُسْلِمُونَ، فَيَقُومُ النَّاسُ مِنْ قُبُورِهِمْ لِرَبِّ الْعَالَمِينَ، حُفَاةً عُرَاةً غُرْلًا، وَتَدْنُو مِنْهُمُ الشَّمْسُ وَيُلْجِمُهُمُ الْعَرَقُ.

അങ്ങനെ ആത്മാക്കൾ ശരീരങ്ങളിലേക്ക് മടക്കപ്പെടും. അല്ലാഹു അവന്റെ ഗ്രന്ഥത്തിലൂടെയും, താൻ നിയോഗിച്ച ദൂതന്റെ നാവിലൂടെയും അറിയിച്ചതും, മുസ്‌ലിംകൾ ഏകോപിച്ചതുമായ അന്ത്യനാൾ നിലവിൽവരും. ജനാവലികൾ അവരുടെ ശവകുടീരങ്ങളിൽനിന്ന് ലോകങ്ങളുടെ റബ്ബായ അല്ലാഹുവിലേക്ക് നഗ്നപാദരായി, ഉടുതുണിയില്ലാത്തവരായി, ചേലാകർമ്മം കഴിക്കാത്തവരായി എഴുന്നേറ്റുവരും. സൂര്യൻ അവരുടെ വളരെ അടുത്ത് വന്നുനിൽക്കും. മൂക്കൊപ്പം അവരെ വിയർപ്പ് മൂടൂം.

58. നീതിയുടെ തുലാസ്, നിവർത്തപ്പെടുന്ന ഏടുകൾ

وَتُنْصَبُ الْمَوَازِينُ، فَيُوزَنُ فِيهَا أَعْمَالُ الْعِبَادِ ﴿فَمَن ثَقُلَتْ مَوَازِينُهُ فَأُولَئِكَ هُمُ الْمُفْلِحُونَ ١٠٢• وَمَنْ خَفَّتْ مَوَازِينُهُ فَأُولَئِكَ الَّذِينَ خَسِرُوا أَنفُسَهُمْ فِي جَهَنَّمَ خَالِدُونَ ١٠٣﴾ (المؤمنون) وَتُنْشَرُ الدّوَاوِينُ، وَهِيَ صَحَائِفُ الْأَعْمَالِ،

- فَآخِذٌ كِتَابَهُ بِيَمِينِهِ

- وَآخِذٌ كِتَابَهُ بِشِمَالِهِ

- أَوْ مِنْ وَرَاءِ ظَهْرِهِ

كَمَا قَالَ سُبْحَانَهُ وَتَعَالَى: ﴿وَكُلَّ إِنسَانٍ أَلْزَمْنَاهُ طَائِرَهُ فِي عُنُقِهِ وَنُخْرِجُ لَهُ يَوْمَ الْقِيَامَةِ كِتَابًا يَلْقَاهُ مَنشُورًا ١٣• اقْرَأْ كِتَابَكَ كَفَى بِنَفْسِكَ الْيَوْمَ عَلَيْكَ حَسِيبًا ١٤﴾ (الإسراء)

അങ്ങനെ തുലാസുകൾ സ്ഥാപിക്കപ്പെടും. അതിൽ മനുഷ്യ രുടെ കർമ്മങ്ങൾ തൂക്കപ്പെടും. «അപ്പോള്‍ ആരുടെ തുലാസുകൾ ഘനമുള്ളതായോ അവര്‍ തന്നെയാണ് വിജയികള്‍. ആരുടെ തുലാസുകൾ ലഘുവായിപ്പോയോ അവരാണ് സ്വയം നഷ്ടപ്പെട്ട്‍നരകത്തില്‍ നിത്യവാസികളായി കഴിയേണ്ടി വരുന്നവർ». (മുഅ്മിനൂൻ 102-103) അങ്ങനെ ഗ്രന്ഥങ്ങൾ നിവർത്തപ്പെടും. കർമ്മങ്ങൾ രേഖപ്പെടുത്തപ്പെട്ട ഏടുകളാണവ.

- വലതുകൈയിൽ ഏടുകൾ വാങ്ങുന്നവരുണ്ടാകും

- ഇടതു കൈയിൽ ഏടുകൾ വാങ്ങുന്നവരുണ്ടാകും

- അല്ലെങ്കിൽ പിന്നിലൂടെ വാങ്ങുന്നവരും

അപ്രകാരമാണ് അല്ലാഹു പറയുന്നത്: «ഓരോ മനുഷ്യന്റെയും ഭാഗധേയം അവന്റെ കഴുത്തില്‍ തന്നെ നാം ബന്ധിച്ചിരിക്കുന്നു. പുനരുത്ഥാന നാളില്‍ അവനു നാം ഒരു ഗ്രന്ഥം കൊണ്ടുകൊടുക്കുന്നതാണ്. അത് നിവര്‍ത്തിവെക്കപ്പെട്ടതായി അവന്‍ കാണുക തന്നെ ചെയ്യും. നീ നിന്റെ ഏടുകൾ വായിക്കുക. ഇന്ന് നിന്റെ കാര്യത്തിൽ കണക്കു നോക്കുന്നവനായി നീ തന്നെ മതി ». (ഇസ്റാഅ് 13-14)

59. വിചാരണയിലുള്ള വിശ്വാസം

وَيُحَاسِبُ اللهُ الْخَلْقَ وَيَخْلُو بِعَبْدِهِ الْمُؤْمِنِ، فَيُقَرِّرُهُ بِذُنُوبِهِ كَمَا وُصِفَ ذَلِكَ فِي الْكِتَابِ وَالسُّنَّةِ، وَأَمَّا الْكُفَّارُ فَلَا يُحَاسَبُونَ مُحَاسَبَةَ مَنْ تُوزَنُ حَسَنَاتُهُ وَسَيِّئَاتُهُ، فَإِنَّهُمْ لَا حَسَنَات لَهُمْ، وَلَكِنْ تُعَدُّ أَعْمَالُهُمْ وَتُحْصَى، فَيُوقَفُونَ عَلَيْهَا، وَيُقَرّرُونَ بِهَا، وَيُجْزَوْنَ بِهَا.

അങ്ങനെ അല്ലാഹു സൃഷ്ടികളെ വിചാരണ നടത്തും. വിശ്വാസിയായ അടിമയുമായി തനിച്ചാകും. ഖുർആനിലും സുന്നത്തിലും വർണ്ണിക്കപ്പെട്ടതു പോലെ അവന്റെ പാപങ്ങൾ അവനെ കൊണ്ട് അംഗീകരിപ്പിക്കും. എന്നാൽ നന്മതിന്മകൾ തൂക്കി കണക്കാക്കി ഒരുവനെ വിചാരണ ചെയ്യുന്നതു പോലെയായിരിക്കില്ല അവിശ്വാസികൾ വിചാരണ ചെയ്യപ്പെടുക. കാരണം അവർക്ക് നന്മകളില്ല. മറിച്ച് അവരുടെ കർമ്മങ്ങൾ എണ്ണിക്കണക്കാക്കും. അതിന്മേൽ അവരെ തളച്ച് അവ അംഗീകരിപ്പിക്കും. അതിന്റെ അടിസ്ഥാനത്തിൽ അവർക്ക് ശിക്ഷ നൽകപ്പെടുകയും ചെയ്യും.

60. ഹൗളുൽ കൗസറിലുള്ള വിശ്വാസം

وَفِي عَرَصَةِ الْقِيَامَة الْحَوْضُ الْمَوْرُودُ لِمُحَمَّدٍ ﷺ، مَاؤُهُ أَشَدّ بَيَاضًا مِنَ اللّبَنِ، وَأَحْلَى مِنَ الْعَسَلِ، آنِيَتُهُ عَدَدَ نُجُومِ السَّمَاءِ، طُولُهُ شَهْرٌ، وَعَرْضُهُ شَهْرٌ، مَنْ شَرِبَ مِنْهُ شَرْبَةً لَمْ يَظْمَأْ بَعْدَهَا أَبَدًا.

മഹ്ശറാ മൈതാനിയിൽ, ജനങ്ങൾ പാനം ചെയ്യാൻ ചെല്ലുന്ന മഹത്തായ ഒരു ഹൗളുണ്ടായിരിക്കും മുഹമ്മദ് നബി ﷺ ക്ക്. അതിലെ വെള്ളം പാലിനെക്കാൾ വെളുത്തതും തേനിനെക്കാൾ മധുരിക്കുന്നതുമായിരിക്കും. അതിൽ ആകാശത്തിലെ നക്ഷത്രങ്ങളുടെ എണ്ണം ചഷകങ്ങളുണ്ടായിരിക്കും. അതിന്റെ നീളവും വീതിയും ഒരു മാസത്തെ വഴിദൂരമായിരിക്കും. അതിൽനിന്ന് ഒറ്റത്തവണ ഒരാൾ പാനം ചെയ്‌താൽ പിന്നീട് ഒരിക്കലും അയാൾക്ക് ദാഹമുണ്ടാവില്ല.

61. സ്വിറാത്വിലുള്ള വിശ്വാസം

وَالصِّرَاطُ مَنْصُوبٌ عَلَى مَتْنِ جَهَنَّمَ، وَهُوَ الْجِسْرُ الَّذِي بَيْنَ الْجَنَّةِ وَالنَّارِ، يَمُرُّ النَّاسُ عَلَيْهِ عَلَى قَدْرِ أَعْمَالِهِمْ، فَمِنْهُمْ مَنْ يَمُرُّ كَلَمْحِ الْبَصَرِ، وَمِنْهُمْ مَنْ يَمُرُّ كَالْبَرْقِ، وَمِنْهُمْ مَنْ يَمُرُّ كَالرِّيحِ، وَمِنْهُمْ مَنْ يَمُرُّ كَالْفَرَسِ الْجَوَادِ، وَمِنْهُمْ مَنْ يَمُرُّ كَرِكَابِ الْإِبِلِ، وَمِنْهُمْ مَنْ يَعْدُو عَدْوًا، وَمِنْهُمْ مَنْ يَمْشِي مَشْيًا، وَمِنْهُمْ مَنْ يَزْحَفُ زَحْفًا، وَمِنْهُمْ مَنْ يُخْطَفُ فَيُلْقَى فِي جَهَنَّمَ، فَإِنَّ الْجِسْرَ عَلَيْهِ كَلَالِيبُ تَخْطَفُ النَّاسَ بِأَعْمَالِهِمْ، فَمَنْ مَرَّ عَلَى الصِّرَاطِ دَخَلَ الْجَنَّةَ، فَإِذَا عَبَرُوا عَلَيْهِ وُقِفُوا عَلَى قَنْطَرَةٍ بَيْنَ الْجَنَّةِ وَالنَّارِ، فَيُقْتَصُّ لِبَعْضِهِمْ مِنْ بَعْضٍ، فَإِذَا هُذِّبُوا وَنُقُّوا أُذِنَ لَهُمْ فِي دُخُولِ الْجَنَّةِ.

സ്വിറാത്വ് സ്ഥാപിക്കപ്പെടുക നരകത്തിനു മീതെയാണ്. സ്വർഗ്ഗത്തിനും നരകത്തിനും ഇടക്കുള്ള പാലമാണത്. ജനം അവരുടെ കർമ്മങ്ങൾക്ക് അനുസൃതമായി അതിനു മുകളിലൂടെ കടന്നുപോകും. അവരിൽ കണ്ണിമ വെട്ടുന്ന വേഗത്തിൽ കടന്നുപോകുന്നവരും മിന്നൽ വേഗത്തിൽ കടന്നുപോകുന്നവരുമുണ്ട്. മുന്തിയ അശ്വം കണക്കെ കടന്നുപോകുന്നവരും യാത്രാ ഒട്ടകം കണക്കെ കടന്നുപോകുന്നവരും അവരിലുണ്ട്. നന്നായി ഓടിക്കൊണ്ട് കടന്നുപോകുന്നവരും മെല്ലെ നടന്നുനീങ്ങുന്നവരും അവരിലുണ്ട്. ഒരു തരത്തിൽ ഇഴഞ്ഞ് പോകുന്നവരും റാഞ്ചപ്പെട്ട് നരകത്തിൽ വീഴ്‌ത്തപ്പെടുന്നവരും അവരിലുണ്ട്. ആ പാലത്തിനു മീതെ ചില കൊളുത്തുകളുണ്ടായിരിക്കും. ജനങ്ങളെ അവരുടെ കർമ്മഫലമായി അത് റാഞ്ചിയെടുക്കും. ആർ ആ പാലം കടന്നുവോ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കും. അതിനു മുകളിലൂടെ അവർ മുറിച്ചു കടന്നു കഴിഞ്ഞാൽ പിന്നെ സ്വർഗ്ഗത്തിനും നരകത്തിനും മധ്യെയുള്ള ഒരു കമാനവഴിയിൽ അവർ നിർത്തപ്പെടുകയും, അന്യോന്യമുള്ള പ്രതിക്രിയകൾ പൂർത്തീകരിക്കപ്പെടുകയും ചെയ്യും. അങ്ങനെ അവരെ സ്‌ഫുടം ചെയ്‌ത് ശുദ്ധീകരിച്ച ശേഷമായിരിക്കും അവർക്ക് സ്വർഗ്ഗത്തിലേക്ക് പ്രവേശനം അനുവദിക്കപ്പെടുക.

62. സ്വർഗ്ഗ പ്രവേശം

وَأَوَّلُ مَنْ يَسْتَفْتِحُ بَابَ الْجَنّةِ مُحَمَّدٌ ﷺ وَأَوَّلُ مَنْ يَدْخُلُ الْجَنَّةَ مِنَ الْأُمَمِ أُمّتُهُ ﷺ.

ആദ്യമായി സ്വർഗ്ഗകവാടം തുറക്കാൻ ആവശ്യപ്പെടുന്നത് മുഹമ്മദ് നബി ﷺ യായിരിക്കും. ജനസമുദായങ്ങളിൽനിന്ന് ആദ്യമായി സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നത് അവിടുത്തെ സമുദായവും.

63. ശിപാർശ

وَلَهُ ﷺ فِي الْقِيَامَةِ ثَلَاثُ شَفَاعَاتٍ؛ أَمَّا الشَّفَاعَةُ الْأُولَى فَيُشَفَّعُ فِي أَهْلِ الْمَوْقِفِ حَتَّى يُقْضَى بَيْنَهُمْ بَعْدَ أَنْ يَتَرَاجَعَ الْأَنْبِيَاءُ - آدَمُ وَنُوحٌ وَإِبْرَاهِيمُ وَمُوسَى وَعِيسَى ابْنُ مَرْيَمَ - الشَّفَاعَةَ حَتّى تَنْتَهِيَ إلَيْهِ، وَأَمَّا الشَّفَاعَةُ الثَّانِيَةُ فَيَشْفَعُ فِي أَهْلِ الْجَنَّةِ أَنْ يَدْخُلُوا الْجَنَّةَ، وَهَاتَانِ الشَّفَاعَتَانِ خَاصَّتَانِ لَهُ، وَأَمَّا الشَّفَاعَةُ الثَّالِثَةُ فَيَشْفَعُ فِيمَنْ اسْتَحَقَّ النَّارَ، وَهَذِهِ الشَّفَاعَةُ لَهُ وَلِسَائِرِ النَّبِيِّينَ وَالصِّدِّيقِينَ وَغَيْرِهِمْ، يَشْفَعُ فِيمَنْ اسْتَحَقَّ النَّارَ أَنْ لَا يَدْخُلَهَا، وَيَشْفَعَ فِيمَنْ دَخَلَهَا أَنْ يَخْرُجَ مِنْهَا وَيُخْرِجُ اللهُ تَعَالَى مِنَ النَّارِ أَقْوَامًا بِغَيْرِ شَفَاعَةٍ، بَلْ بِفَضْلِ رَحْمَتِهِ، وَيَبْقَى فِي الْجَنَّةِ فَضْلٌ عَمَّنْ دَخَلَهَا مِنْ أَهْلِ الدُّنْيَا فَيُنْشِئُ اللهُ لَهَا أَقْوَامًا، فَيُدْخِلُهُمُ الْجَنَّةَ.

മുഹമ്മദ് നബി ﷺ ക്ക് അന്ത്യനാളിൽ മൂന്ന് ശിപാർശകളുണ്ടായിരിക്കും. ഒന്നാമത്തെ ശിപാർശ മഹ്ശറിൽ ഒരുമിച്ചു കൂടിയ മൊത്തം ആളുകൾക്ക് വേണ്ടിയുള്ളതാണ്. ആദം, നൂഹ്, ഇബ്റാഹീം, മൂസാ, ഈസാ ﵈ എന്നീ നബിമാർ ഈ ശഫാഅത്തിൽനിന്ന് പിൻവാങ്ങി, അത് തന്റെ അടുത്ത് എത്തിയ ശേഷം, ജനങ്ങളെ വിചാരണ നടത്തി തീർപ്പ് കൽപിക്കാൻ വേണ്ടി അവിടുന്ന് നടത്തുന്ന ശിപാർശയാണത്. രണ്ടാമത്തെ ശിപാർശ സ്വർഗ്ഗാവകാശികളെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുന്നതിനു വേണ്ടി നടത്തുന്നതാണ്. ഈ രണ്ടു ശിപാർശകളും നബി ﷺ ക്ക് മാത്രമുള്ളതാണ്. മൂന്നാമത്തെ ശിപാർശ നരകത്തിന് അർഹരായവർക്കു വേണ്ടിയുള്ള ശിപാർശയാണ്. അത് അദ്ദേഹത്തിനു മാത്രമല്ല മറ്റു നബിമാർ, സ്വിദ്ദീഖുകൾ പോലെ മറ്റു ചിലർക്കും അനുവദിക്കപ്പെടുന്ന ശിപാർശയാണ്. നരകത്തിന് അർഹരായവരെ അതിൽ പോകാതിരിക്കാൻ വേണ്ടിയും നരകത്തിൽ പ്രവേശിച്ചവരെ അതിൽനിന്ന് മോചിപ്പിക്കാൻ വേണ്ടിയും അവിടുന്ന് ശിപാർശ ചെയ്യും. മാത്രമല്ല, ഒരു ശിപാർശയും കൂടാതെ അല്ലാഹു അവന്റെ ഔദാര്യം കൊണ്ടു മാത്രം നരകത്തിൽനിന്ന് ഒരുപാട് ജനവിഭാഗങ്ങളെ മോചിപ്പിക്കുകയും ചെയ്യും. ഭൂലോകവാസികളിൽനിന്നുള്ളവരെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിച്ചതിനു ശേഷം പിന്നെയും അതിൽ കുറേ ഭാഗം അവശേഷിക്കും. അപ്പോൾ അതിനു വേണ്ടി അല്ലാഹു ജനതതികളെ സൃഷ്ടിക്കുകയും അവരെ അതിൽ പ്രവേശിപ്പിക്കുകയും ചെയ്യും. وَأَصْنَافُ مَا تَتَضَمَّنُهُ الدَّارُ الْآخِرَةُ مِنَ الْحِسَابِ وَالْعِقَابِ وَالثَّوَابِ وَالْجَنَّةِ وَالنَّارِ، وَتَفَاصِيلُ ذَلِكَ مَذْكُورَةٌ فِي - الْكُتُبِ الْمُنَزَّلَةِ مِنَ السَّمَاءِ - وَالْأَثَارَةِ مِنَ الْعِلْمِ الْمَأْثُورَةِ عَنِ الْأَنْبِيَاءِ، وَفِي الْعِلْمِ الْمَوْرُوثِ عَنِ النَّبِيِّ مُحَمَّدٍ ﷺ مِنْ ذَلِكَ مَا يَشْفِي وَيَكْفِي، فَمَنِ ابْتَغَاهُ وَجَدَهُ. പരലോക ജീവിതത്തിന്റെ ഭാഗമായിട്ടുള്ള വിചാരണ, ശിക്ഷ, പ്രതിഫലം, സ്വർഗ്ഗം, നരകം പോലുള്ളവയുടെ വിശദാംശങ്ങൾ ഉപരിയിൽനിന്ന് അവതരിപ്പിക്കപ്പെട്ട ഗ്രന്ഥങ്ങളിലും മുൻകാല നബിമാർ വിട്ടേച്ചുപോയ അറിവിന്റെ അവശേഷിപ്പുകളിലും പ്രതിപാദിക്കപ്പട്ടിരിക്കുന്നു. മുഹമ്മദ് നബി ﷺ യിൽനിന്ന് അന ന്തരമായി ലഭിച്ച വിജ്ഞാന ശേഖരത്തിൽ തന്നെ ഏതൊരാൾക്കും തന്റെ തൃഷ്‌ണാനിവൃത്തിക്കും നിവാരണത്തിനും മതിയായ വിവരണങ്ങളുണ്ട്. ഒരു സത്യാന്വേഷിക്ക് അത് അനാ യാസം കണ്ടെത്താവുന്നതേയുള്ളു.

64. ഖദ്‌റിലുള്ള വിശ്വാസം

وَتُؤْمِنُ الْفِرْقَةُ النَّاجِيَةُ أَهْلُ السُّنَّة وَالْجَمَاعَةِ بِالْقَدَرِ خَيْرِهِ وَشَرِّهِ، وَالْإِيمَانُ بِالْقَدَرِ عَلَى دَرَجَتَيْنِ، كُلُّ دَرَجَةٍ تَتَضَمَّنُ شَيْئَيْنِ.

ഇഹത്തിലും പരത്തിലും രക്ഷപ്പെട്ട കക്ഷി അഹ്‌ലുസ്സുന്നത്തി വൽജമാഅഃ ഖദറിൽ വിശ്വസിക്കുന്നു. നന്മയും തിന്മയും അല്ലാഹുവിൽനിന്നുള്ളതും, എല്ലാം മുൻനിർണ്ണയം ചെയ്യപ്പെട്ടു കഴിഞ്ഞതുമാണ് എന്നതാണ് ഖദർ വിശ്വാസത്തിന്റെ കാതൽ. വിധിവിശ്വാസം രണ്ടു ശ്രേണികളിലായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ ശ്രേണിക്കും ഈരണ്ടു പടികളുണ്ട് താനും.

65. വിധിവിശ്വാസത്തിന്റെ ഒന്നാം ശ്രേണി

فَالدَّرَجَةُ الْأُولَى الْإِيمَانُ بِأَنَّ اللهَ تَعَالَى عَلِمَ مَا الْخَلْقُ عَامِلُونَ بِعِلْمِهِ الْقَدِيمِ الَّذِي هُوَ مَوْصُوفٌ بِهِ أَزَلًا وَأَبَدًا، وَعَلِمَ جَمِيعَ أَحْوَالِهِمْ، مِنَ الطَّاعَاتِ وَالْمَعَاصِي وَالْأَرْزَاقِ وَالْآجَالِ.

ثُمَّ كَتَبَ اللهُ تَعَالَى فِي اللَّوْحِ الْمَحْفُوظِ مَقَادِيرَ الْخَلَائِقِ، فَأَوَّلُ مَا خَلَقَ اللهُ الْقَلَمَ، قَالَ لَهُ: اكْتُبْ! قَالَ: مَا أَكْتُبُ؟ قَالَ: اكْتُبْ مَا هُوَ كَائِنٌ إِلَى يَوْمِ الْقِيَامَةِ، فَمَا أَصَابَ الْإِنْسَانَ لَمْ يَكُنْ لِيُخْطِئَهُ، وَمَا أَخْطَأَهُ لَمْ يَكُنْ لِيُصِيبَهُ، جَفَّتْ الْأَقْلَامُ وَطُوِيَتْ الصُّحُفُ، كَمَا قَالَ سُبْحَانَهُ وَتَعَالَى: ﴿أَلَمْ تَعْلَمْ أَنَّ اللهَ يَعْلَمُ مَا فِي السَّمَاءِ وَالْأَرْضِ إِنَّ ذَلِكَ فِي كِتَابٍ إِنَّ ذَلِكَ عَلَى اللهِ يَسِيرٌ ٧٠﴿ (الحج) وَقَالَ: ﴾مَا أَصَابَ مِن مُّصِيبَةٍ فِي الْأَرْضِ وَلَا فِي أَنفُسِكُمْ إِلَّا فِي كِتَابٍ مِّن قَبْلِ أَن نَّبْرَأَهَا إِنَّ ذَلِكَ عَلَى اللهِ يَسِيرٌ ٢٢﴾ (الحديد)

وَهَذَا التَّقْدِيرُ التَّابِعُ لِعِلْمِهِ سُبْحَانَهُ يَكُونُ فِي مَوَاضِعَ جُمْلَةً وَتَفْصِيلًا، فَقَدْ كَتَبَ فِي اللَّوْحِ الْمَحْفُوظِ مَا شَاءَ، فَإِذَا خَلَقَ جَسَدَ الْجَنِينِ قَبْلَ نَفْخِ الرُّوحِ فِيهِ بَعَثَ إلَيْهِ مَلَكًا فَيُؤْمَرُ بِأَرْبَعِ كَلِمَاتٍ، فَيُقَالُ: اكْتُبْ رِزْقَهُ وَأَجَلَهُ وَعَمَلَهُ وَشَقِيٌّ أَوْ سَعِيدٌ، وَنَحْوَ ذَلِكَ، فَهَذَا الْقَدَرُ قَدْ كَانَ يُنْكِرُهُ غُلَاةُ الْقَدَرِيَّةِ قَدِيمًا، وَمُنْكِرُوهُ الْيَوْمَ قَلِيلٌ.

ഒന്നാം ശ്രേണിയിലെ ആദ്യപടിയിൽ ഉൾപ്പെടുന്നത് അല്ലാഹുവിന്റെ അനാദിയും അനന്തവുമായ അറിവാണ്. അതു പ്രകാരം മുഴുകാര്യങ്ങളും അവൻ അറിഞ്ഞു കഴിഞ്ഞിരിക്കുന്നു. എല്ലാം അവന്റെ തുടക്കവും ഒടുക്കവുമില്ലാത്ത അറിവിൽ ഉൾപ്പെടുന്നു. അവയിൽപെട്ടതാണ് സൃഷ്ടികൾ എന്തൊക്കെ പ്രവർത്തിക്കും, അവർ ചെയ്യുന്ന പുണ്യപാപങ്ങൾ ഏവ, അവർക്ക് ലഭിക്കാൻ പോകുന്ന വിഭവങ്ങൾ എന്തൊക്കെ, അവരുടെ ജീവിതാവധി എത്ര തുടങ്ങി അവരുടെ മുഴുവൻ അവസ്ഥാ വിശേഷങ്ങളും.

ഒന്നാം ശ്രേണിയിലെ രണ്ടാം പടിയിൽ ഉൾപ്പെടുന്നത് അല്ലാഹു സൃഷ്ടികൾക്ക് മുൻനിർണ്ണയം ചെയ്‌ത കാര്യങ്ങളെല്ലാം അവന്റെയടുക്കൽ സുരക്ഷിതമായി ഒരു ഫലകത്തിൽ രേഖപ്പെടുത്തി വെച്ചിരിക്കുന്നു എന്നതാണ്. അല്ലാഹു പേനയെയാണ് ആദ്യമായി സൃഷ്ടിച്ചത്. അതിനോട് അവൻ ആജ്ഞാപിച്ചു: «എഴുതുക!» അത് ചോദിച്ചു: എന്താണ് എഴുതേണ്ടത്? അവൻ പറഞ്ഞു: «അന്ത്യനാൾവരെ സംഭവിക്കാനിരിക്കുന്നതെല്ലാം എഴുതുക». മനുഷ്യനെ ബാധിച്ചതൊന്നും ഒഴിഞ്ഞുപോകാനുള്ളതല്ല, ഒഴിഞ്ഞു പോയതൊന്നും അവനെ ബാധിക്കാനുള്ളതുമല്ല. പേന വരണ്ടു കഴിഞ്ഞിരിക്കുന്നു. ഏടുകൾ ചുരുട്ടപ്പെടുകയും ചെയ്‌തിരിക്കുന്നു. അല്ലാഹു പറയുന്നു: «ആകാശ ഭൂമികളിലുള്ളതെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നു എന്നത് നിനക്കറിഞ്ഞുകൂടേ? തീർച്ചയായും അവയെല്ലാം ഒരു രേഖയിലുണ്ട്. നിശ്ചയമായും അല്ലാഹുവിന് അത് വളരെ എളുപ്പമുള്ള കാര്യമാണ്». (ഹജ്ജ് 70) വീണ്ടും അല്ലാഹു പറയുന്നു: «ഭൂലോകത്തോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ സംഭവിക്കുന്ന യാതൊരാപത്തും അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പുതന്നെ അത് ഒരു രേഖയില്‍ ഉള്‍പ്പെടാതെ പോയിട്ടില്ല. തീര്‍ച്ചയായും അത് അല്ലാഹുവിന് വളരെ എളുപ്പമുള്ളതാകുന്നു». (ഹദീദ് 22)

അല്ലാഹുവിന്റെ സമ്പൂർണ്ണമായ അറിവിന്റെ അനുബന്ധമായ ഈ വിധിനിർണ്ണയം മൊത്തമോ വിശദമോ ആയ നിലയിൽ നടക്കുന്നത് പല സ്ഥാനങ്ങളിലായിട്ടാണ്. ആദ്യം ലൗഹുൽ മഹ്ഫൂളിൽ അവൻ ഉദ്ദേശിച്ചത് അവൻ രേഖപ്പെടുത്തി. ഗർഭസ്ഥ ശിശുവിന്റെ ശരീരം അവൻ സൃഷ്ടിച്ച്, അതിൽ ആത്മാവിനെ സന്നിവേശിപ്പിക്കുന്നതിനു മുമ്പ്, അതിലേക്ക് ഒരു മലക്കിനെ നിയോഗിച്ച് നാലു വചനങ്ങൾ രേഖപ്പെടുത്താൻ കൽപിക്കുന്നു. അങ്ങനെ ആ മലക്കിനോട് ആജ്ഞാപിക്കും: അവന്റെ വിഭവങ്ങൾ, അവന്റെ അവധി, അവന്റെ കർമ്മങ്ങൾ, ദൗർഭാഗ്യവാനോ സൗഭാഗ്യവാനോ എന്നത് രേഖപ്പെടുത്തുക. ഇതുപോലുള്ളവ ഉദാഹരണം. ഈ വിധിവിശ്വാസം പോലും തീവ്ര ഖദരികൾ പഴയകാലത്ത് നിഷേധിക്കാറുണ്ടായിരുന്നു. ഇന്ന് അത് നിഷേധിക്കുന്നവർ വിരളമാണ്.

66. വിധിവിശ്വാസത്തിന്റെ രണ്ടാം ശ്രേണി

وَأَمَّا الدَّرَجَةُ الثَّانِيَةُ فَهِيَ مَشِيئَةُ اللهِ تَعَالَى النَّافِذَةُ، وَقُدْرَتُهُ الشَّامِلَةُ، وَهُوَ الْإِيمَانُ بِأَنَّ مَا شَاءَ اللهُ كَانَ، وَمَا لَمْ يَشَأْ لَمْ يَكُنْ.

വിധിവിശ്വാസത്തിന്റെ രണ്ടാം ശ്രേണിയിലെ ആദ്യപടി അല്ലാഹുവിന്റെ നിരുപാധികവും അപ്രതിഹതവുമായ ഇഛയും, അവന്റെ സമഗ്രവും സമ്പൂർണ്ണവുമായ ശേഷിയുമാണ്. അല്ലാഹു ഇഛിക്കുന്നത് ഉണ്ടാകും അവൻ ഉദ്ദേശിക്കാത്തത് ഉണ്ടാവുകയുമില്ല എന്ന വിശ്വാസമാണത്. وَأَنَّهُ مَا فِي السَّمَاوَاتِ وَالْأَرْضِ مِنْ حَرَكَةٍ وَلَا سُكُونٍ إِلَّا بِمَشِيئَةِ اللهِ سُبْحَانَهُ، لَا يَكُونُ فِي مُلْكِهِ إِلَّا مَا يُرِيدُ، وَأَنَّهُ سُبْحَانَهُ وَتَعَالَى عَلَى كُلِّ شَيْءٍ قَدِيرٌ مِنَ الْمَوْجُودَاتِ وَالْمَعْدُومَاتِ، فَمَا مِنْ مَخْلُوقٍ فِي الْأَرْضِ وَلَا فِي السَّمَاءِ إِلَّا اللهُ خَالِقُهُ سُبْحَانَهُ، لَا خَالِقَ غَيْرُهُ، وَلَا رَبَّ سِوَاهُ. ആകാശ ഭൂമികളിലെങ്ങാനും യാതൊരു ഇളക്കമോ ഒതുക്കമോ അവന്റെ ഹിതാനുസാരമല്ലാതെ സംഭവിക്കുകയില്ലെന്നും, അവന്റെ ആധിപത്യത്തിനു കീഴിൽ അവൻ ഉദ്ദേശിക്കാത്ത യാതൊന്നും ഉണ്ടാവുകയില്ലെന്നുമുള്ള വിശ്വാസം. നിശ്ചയമായും അല്ലാഹു, സൃഷ്ടികളായി പുലർന്നവയും ഉണ്മ കൈവരിച്ചിട്ടില്ലാത്തവയും അടക്കം എല്ലാ വസ്‌തുക്കളുടെയും വസ്‌തുതകളുടെയും മുഴുകാര്യങ്ങൾക്കും കഴിവുറ്റവനാകുന്നു. ആകാശഭൂമികളിൽ അല്ലാഹു സൃഷ്ടിച്ചതല്ലാത്ത ഒരു സൃഷ്ടിപോലുമില്ല. അവനല്ലാതെ മറ്റൊരു സ്രഷ്ടാവുമില്ല. അവനൊഴികെ മറ്റൊരു റബ്ബുമില്ല.

(ഖദറും ശർഉം തമ്മിൽ വൈരുദ്ധ്യമില്ല. അതേപോലെ, തെറ്റുകുറ്റങ്ങൾ അല്ലാഹുവിന്റെ മുൻനിർണ്ണയത്തിൽപെട്ടതാണ്. എന്നിട്ടും അവൻ അവയെ വെറുക്കുന്നു എന്ന് പറയുന്നതിലും ഒരു വൈരുദ്ധ്യവുമില്ല.) وَقَدْ أَمَرَ الْعِبَادَ بِطَاعَتِهِ وَطَاعَةِ رُسُلِهِ، وَنَهَاهُمْ عَنْ مَعْصِيَتِهِ، وَهُوَ سُبْحَانَهُ يُحِبُّ الْمُتَّقِينََ وَالْمُحْسِنِينَ وَالْمُقْسِطِينَ، وَيَرْضَى عَنِ الَّذينَ آمَنُوا وَعَمِلُوا الصّالِحَاتِ، وَلَا يُحِبُّ الْكَافِرِينَ، وَلَا يَرْضَى عَنِ الْقَوْمِ الْفَاسِقِينَ، وَلَا يَأْمُرُ بِالْفَحْشَاءِ وَلَا يَرْضَى لِعِبَادِهِ الْكُفْرَ، وَلَا يُحِبُّ الْفَسَادَ. അല്ലാഹു അവന്റെ അടിയാറുകളോട് കൽപിച്ചത് അവനെയും അവന്റെ ദൂതന്മാരെയും അനുസരിക്കാനാണ്. അവനെ ധിക്കരിക്കുന്നത് വിലക്കുകയും ചെയ്‌തു. അവൻ സൂക്ഷ്‌മാലുക്കളെയും മതത്തിൽ പൂർണ്ണത കൈവരിച്ചവരെയും നീതിമാന്മാരെയും സ്‌നേഹിക്കുന്നു. വിശ്വസിക്കുകയും സുകൃതങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നവരെ അവൻ തൃപ്‌തിപ്പെടുന്നു. അവിശ്വാസികളെയും അധർമ്മകാരികളായ ജനങ്ങളെയും അവൻ തൃപ്‌തിപ്പെടുന്നില്ല. അവൻ നീചവൃത്തികൾ കൽപിക്കുകയുമില്ല. അവൻ തന്റെ അടിയാറുകൾക്ക് അവിശ്വാസം തൃപ്‌തിപ്പെടുന്നില്ല; അവൻ കുഴപ്പം ഇഷ്ടപ്പെടുന്നുമില്ല.

(വിധിവിശ്വാസത്തിന്റെ രണ്ടാം ശ്രേണിയിലെ രണ്ടാം പടി മനുഷ്യരുടെയും അവരുടെ പ്രവൃത്തികളുടെയും സ്രഷ്ടാവ് അല്ലാഹുവാണ് എന്ന വിശ്വാസമാണ്. കർമ്മങ്ങൾ യഥാതഥമായി സൃഷ്ടികളിലേക്ക് ചേർക്കുന്നതും, അവർക്ക് നൽകപ്പെട്ട ഇഛാസ്വാതന്ത്ര്യമനുസരിച്ച് അവർ അത് തെരഞ്ഞെടുക്കുന്നു എന്നതും വിധിവിശ്വാസത്തിന് എതിരല്ല.) وَالْعِبَادُ فَاعِلُونَ حَقِيقَةً، وَاللهُ خَالِقُ أَفْعَالِهِمْ، وَالْعَبْدُ هُوَ الْمُؤْمِنُ وَالْكَافِرُ، وَالْبَرُّ وَالْفَاجِرُ، وَالْمُصَلِّي وَالصَّائِمُ، وَلِلْعِبَادِ قُدْرَةٌ عَلَى أَعْمَالِهِمْ، وَإِرَادَةٌ، وَاللهُ خَالِقُهُمْ، وَخَالِقُ قُدْرَتِهِمْ وَإِرَادَتِهِمْ، كَمَا قَالَ تَعَالَى: ﴿لِمَن شَاءَ مِنكُمْ أَن يَسْتَقِيمَ ٢٨• وَمَا تَشَاءُونَ إِلّا أَن يَشَاءَ اللهُ رَبُّ الْعَالَمِينَ ٢٩﴾ (التكوير) وَهَذِهِ الدَّرَجَةُ مِنَ الْقَدَرِ يُكَذِّبُ بِهَا عَامّةُ الْقَدَرِيَّةِ، الّذِينَ سَمّاهُمُ النَّبِيُّ ﷺ مَجُوسَ هَذِهِ الْأُمَّةِ، وَيَغْلُو فِيهَا قَوْمٌ مِنْ أَهْلِ الْإِثْبَاتِ، حَتّى يَسْلُبُوا الْعَبْدَ قُدْرَتَهُ وَاخْتِيَارَهُ، وَيُخْرِجُونَ عَنْ أَفْعَالِ اللهِ وَأَحْكَامِهِ حِكَمَهَا وَمَصَالِحَهَا. സൃഷ്ടികളാണ് യഥാർത്ഥത്തിൽ കർമ്മങ്ങൾ ചെയ്യുന്നവർ. അല്ലാഹു അവരുടെ പ്രവർത്തനങ്ങളുടെ സ്രഷ്ടാവാണ്. സൃഷ്ടി യായ ഒരു അടിമയാണ് വിശ്വാസിയും അവിശ്വാസിയും, പുണ്യവാനും തെമ്മാടിയും, നമസ്‌കരിക്കുന്നവനും നോമ്പെടുക്കുന്ന വനും. മനുഷ്യർക്ക് അവരുടെ പ്രവർത്തനങ്ങളുടെമേൽ ഇഛയും കഴിവും നൽകപ്പെട്ടിട്ടുണ്ട്. അല്ലാഹുവാണ് അവരെയും അവരുടെ ഇഛയെയും കഴിവിനെയും സൃഷ്ടിച്ചവൻ. അല്ലാഹു പറയുന്നത് കാണുക: «നിങ്ങളിൽനിന്നും നേരെ ചൊവ്വെ നിലകൊള്ളാൻ ഉദ്ദേശിച്ചവർക്കു വേണ്ടി. ലോകങ്ങളുടെ റബ്ബായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങൾ ഉദ്ദേശിക്കുകയില്ല». (തക്‌വീർ 28-29) ഈ സമുദായത്തിലെ മജൂസികൾ എന്ന് നബി ﷺ പേരു വിളിച്ച മൊത്തം ഖദ‌രികളും വിധിവിശ്വാസത്തിന്റെ ഈ ശ്രേണി നിഷേധിക്കുന്നവരാണ്. ഖദറിനെ സ്ഥിരീകരിക്കാനായി മറ്റു ചില വിഭാഗങ്ങൾ പരിധി ലംഘിക്കുന്നുമുണ്ട്. അവർ മനുഷ്യന്റെ കഴിവും വരണാധികാരവും അവനിൽനിന്ന് എടുത്തു മാറ്റുന്നു. അല്ലാഹുവിന്റെ പ്രവർത്തനങ്ങളിൽനിന്നും വിധികളിൽനിന്നും അവയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെയും ഉത്തമ താൽപര്യങ്ങളെയും ഒഴിവാക്കുകയും ചെയ്യുന്നു.

67. ഈമാനിന്റെ പൊരുൾ

وَمِنْ أُصُولِ الْفِرْقَةِ النَّاجِيَةِ أَنَّ الدِّينَ وَالْإِيمَانَ قَوْلٌ وَعَمَلٌ، قَوْلُ الْقَلْبِ وَاللِّسَانِ، وَعَمَلُ الْقَلْبِ وَاللِّسَانِ وَالْجَوَارِحِ، وَأَنَّ الْإِيمَانَ يَزِيدُ بِالطَّاعَةِ، وَيَنْقُصُ بِالْمَعْصِيَةِ.

ഇഹത്തിലും പരത്തിലും വിജയിച്ച കക്ഷിയായ അഹ്‌ലുസ്സുന്നത്തി വൽജമാഅഃയുടെ ആധാരങ്ങളിൽപെട്ടതാണ് ദീൻ, അഥവാ ഈമാൻ എന്നത് വാക്കും പ്രവൃത്തിയും ചേർന്നതാണ് എന്ന വിശ്വാസം. വാക്കുകൾ കൊണ്ടുദ്ദേശിക്കുന്നത് ഹൃദയത്തിന്റെയും നാവിന്റെയും വാക്കുകളെയാണ്. പ്രവൃത്തിയിൽ ഹൃദയത്തിന്റെയും നാവിന്റെയും അവയവങ്ങളുടെയും പ്രവൃത്തികൾ ഉൾപ്പെടുന്നു. വിശ്വാസം പുണ്യം കൊണ്ട് വർദ്ധിക്കുകയും ധിക്കാരം കൊണ്ട് ശോഷിക്കുകയും ചെയ്യും. وَهُمْ مَعَ ذَلِكَ لَا يُكَفِّرُونَ أَهْلَ الْقِبْلَةِ بِمُطْلَقِ الْمَعَاصِي وَالْكَبَائِرِ كَمَا تَفْعَلُهُ الْخَوَارِجُ، بَلْ الْأُخُوّةُ الْإِيمَانِيّةُ ثَابِتَةٌ مَعَ الْمَعَاصِي، كَمَا قَالَ سُبْحَانَهُ وَتَعَالَى فِي آيَةِ الْقِصَاصِ: ﴿فَمَنْ عُفِيَ لَهُ مِنْ أَخِيهِ شَيْءٌ.. ١٧٨﴾ (البقرة) അതോടൊപ്പം അഹ്‌ലുസ്സുന്നഃ, ഖവാരിജുകളെ പോല തെറ്റു കളോ വൻപാപങ്ങളോ ചെയ്തതിന്റെ പേരിൽ മാത്രം അഹ്‌ലുൽ ഖിബ്‌ലഃയിൽപ്പെട്ട ആരെയും കാഫിറാക്കുകയില്ല. മറിച്ച് തെറ്റുകളോടൊപ്പം തന്നെ ഈമാനിക സാഹോദര്യം നിലനിൽക്കുന്നതായി അവർ കണക്കാക്കും. പ്രതിക്രിയയെ കുറിച്ച് പറയുന്ന സൂക്തത്തിൽ അല്ലാഹു അപ്രകാരമാണ് പറഞ്ഞിരിക്കുന്നത്. «ഇനി ഘാതകനായ വ്യക്തിക്ക്‌തന്റെ സഹോദരന്റെ പക്ഷത്തുനിന്ന് വല്ല ഇളവും ലഭിക്കുകയാണെങ്കില്‍...» (ബഖറഃ 178) وَقَالَ سُبْحَانَه: ﴿وَإِنْ طَائِفَتَانِ مِنَ الْمُؤْمِنِينَ اقْتَتَلُوا فَأَصْلِحُوا بَيْنَهُمَا فَإِنْ بَغَتْ إِحْدَاهُمَا عَلَى الْأُخْرَى فَقَاتِلُوا الّتِي تَبْغِي حَتَّى تَفِيءَ إِلَى أَمْرِ اللهِ فَإِنْ فَاءَتْ فَأَصْلِحُوا بَيْنَهُمَا بِالْعَدْلِ وَأَقْسِطُوا إِنّ اللهََ يُحِبُّ الْمُقْسِطِينَ •٩ إِنّمَا الْمُؤْمِنُونَ إِخْوَةٌ.. ١٠﴾ (الحجرات) അല്ലാഹു പറയുന്നു: «വിശ്വാസികളില്‍പെട്ട രണ്ടു വിഭാഗങ്ങള്‍ പരസ്‌പരം പോരാടിയാൽ നിങ്ങള്‍ അവര്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കണം. ശേഷം, രണ്ടിലൊരു കക്ഷി മറുകക്ഷിക്കെതിരിൽ അതിക്രമം കാണിച്ചാല്‍ അതിക്രമം കാണിക്കുന്ന കക്ഷിയോട് അവര്‍ അല്ലാഹുവിന്റെ കല്‍പനയിലേക്ക് മടങ്ങുന്നതു വരെ നിങ്ങള്‍ യുദ്ധം ചെയ്യണം. അങ്ങനെ ആ കക്ഷി മടങ്ങിവരികയാണെങ്കില്‍ ഇരു കക്ഷികൾക്കുമിടയിൽ നിങ്ങൾ ന്യായമായ വിധത്തിൽ രഞ്ജിപ്പുണ്ടാക്കുകയും നിങ്ങള്‍ നീതി പാലിക്കുകയും ചെയ്യണം. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു. തീർച്ചയായും വിശ്വാസികൾ സഹോദരന്മാർ തന്നെയാണ്...» (ഹുജുറാത് 9-10) وَلَا يَسْلُبُونَ الْفَاسِقَ الْمِلِّيّ اسْمَ الْإِيمَانِ بِالْكُلِّيّةِ، وَلَا يُخَلِّدُونَهُ فِي النَّارِ، كَمَا تَقُولُهُ الْمُعْتَزِلَةُ، بَلِ الْفَاسِقُ يَدْخُلُ فِي اسْمِ الْإِيمَانِ فِي مِثْلِ قَوْله تَعَالَى: ﴿فَتَحْرِيرُ رَقَبَةٍ مُؤْمِنَةٍ.. ٩٢﴿ (النساء) وَقَدْ لَا يَدْخُلُ فِي اسْمِ الْإِيمَانِ الْمُطْلَقِ كَمَا فِي قَوْله تَعَالَى: ﴾إِنَّمَا الْمُؤْمِنُونَ الَّذِينَ إِذَا ذُكِرَ اللهُ وَجِلَتْ قُلُوبُهُمْ ٢﴾ (الأنفال) وَقَوْلُ النَّبِيِّ ﷺ: «لَا يَزْنِي الزَّانِي حِينَ يَزْنِي وَهُوَ مُؤْمِنٌ، وَلَا يَسْرِقُ حِينَ يَسْرِقُ وَهُوَ مُؤْمِنٌ، وَلَا يَشْرَبُ الْخَمْرَ حِينَ يَشْرَبُهَا وَهُوَ مُؤْمِنٌ، وَلَا يَنْتَهِبُ نُهْبَةً ذَاتَ شَرَفٍ يَرْفَعُ النَّاسُ إِلَيْهِ فِيهَا أَبْصَارَهُمْ حِينَ يَنْتَهِبُهَا وَهُوَ مُؤْمِنٌ» وَيَقُولُونَ: هُوَ مُؤْمِنٌ نَاقِصُ الْإِيمَانِ، أَوْ مُؤْمِنٌ بِإِيمَانِهِ، فَاسِقٌ بِكَبِيرَتِهِ، فَلَا يُعْطَىٰ الِاسْمُ الْمُطْلَقُ، وَلَا يُسْلَبُ مُطْلَقُ الِاسْمِ. മുഅ്തസിലികൾ വാദിക്കുന്നതു പോലെ, മുസ്‌ലിമായിരിക്കെ ഒരാൾ അധർമ്മം ചെയ്‌താൽ അയാളുടെ വിശ്വാസം പൂർണ്ണമായി നഷ്ടപ്പെടുമെന്നോ അയാൾ നരകത്തിൽ ശാശ്വതനായി വസിക്കേണ്ടിവരുമെന്നോ അവർ പറയില്ല. മറിച്ച് അധർമ്മം ചെയ്‌തു പോയവനും ഈമാനിൽ ഇടമുണ്ട്. അല്ലാഹു പറയുന്നത് കാണുക: «ഒരു വിശ്വാസി മറ്റൊരു വിശ്വാസിയെ വധിക്കുക എന്നത് അബദ്ധവശാലല്ലാതെ സംഭവിക്കാവതല്ല. ആരെങ്കിലും അബദ്ധത്തിൽ ഒരു വിശ്വാസിയെ വധിച്ചുപോയാൽ പ്രായശ്ചിത്തമായി വിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കുകയും കൊല്ലപ്പെട്ട വ്യക്തിയുടെ അവകാശികൾക്ക് നഷ്ടപരിഹാരം നൽകുകയും വേണം...» (നിസാഅ് 92) ഇതുപോലുള്ള സൂക്തങ്ങളിൽ വൻപാപം ചെയ്‌ത ഒരു അധർമ്മകാരിയുടെ വിശ്വാസം പൂർണ്ണമായി നിഷേധിക്കുന്നില്ല. അവനും വിശ്വാസത്തിൽ ഇടം നൽകുന്നുണ്ട്. പക്ഷെ, അവൻ താഴെ പറയുന്ന അല്ലാഹുവിന്റെ വചനത്തിൽ പരാമർശിക്കുന്നതു പോലുള്ള പൂർണ്ണവും നിരുപാധികവുമായ വിശ്വാസത്തിൽ ഉൾപ്പെടുകയില്ല. «അല്ലാ ഹുവിനെ കുറിച്ച് സ്‌മരിക്കപ്പെട്ടാൽ ഭയത്താൽ ഹൃദയങ്ങൾ പിടയുന്നവരാരോ അവർ മാത്രമാണ് വിശ്വാസികൾ...» (അൻ ഫാൽ 2) അതുപോലെ തന്നെയാണ് നബി ﷺ യുടെ വചനവും.

«വിശ്വാസിയായിരിക്കെ ഒരു വ്യഭിചാരി വ്യഭിചരിക്കുകയില്ല. വിശ്വാസിയായിരിക്കെ ഒരു മോഷ്ടാവിന് മോഷ്ടിക്കാനാവില്ല. വിശ്വാസിയായിരിക്കെ ഒരു മദ്യപൻ മദ്യപിക്കുകയുമില്ല. വിശ്വാസിയായിരിക്കെ കവർച്ച നടത്തുന്ന ഒരാളും, ജനങ്ങൾ കണ്ണുവെക്കുന്ന ഉയർന്ന മൂല്യമുള്ള ഒരു വസ്‌തു കവർച്ച ചെയ്യുക യില്ല». ഇവിടെ പറയുന്ന വിശ്വാസം പൂർണ്ണവും നിരുപാധികവുമായ വിശ്വാസം (الْإِيمَانُ الْمُطْلَقُ) ആണ്. അത്തരം ഒരു വ്യക്തിയെ കുറിച്ച് അഹ്‌ലുസ്സുന്നഃ പറയുക, വിശ്വാസത്തിൽ ലോപം സംഭവിച്ചയാൾ എന്നാണ്. അല്ലെങ്കിൽ അടിസ്ഥാനപരമായ വിശ്വാസം ഉള്ളതുകൊണ്ട് വിശ്വാസിയാണ്; വൻപാപം ചെയ്തതുകൊണ്ട് അധർമ്മകാരിയുമാണ് എന്നാണ്. അദ്ദേഹത്തിന് പൂർണ്ണവും നിരുപാധികവുമായ വിശ്വാസി എന്ന വിശേഷണം നൽകില്ല. എന്നാൽ വിശ്വാസി എന്ന കേവല വിശേഷണം അദ്ദേഹത്തിന് നിഷേധിക്കുകയുമില്ല.

68. സ്വഹാബത്തിനെ കുറിച്ചുള്ള 
അഹ്‌ലുസ്സുന്നഃയുടെ വിശ്വാസ സംഗ്രഹം

وَمِنْ أُصُولِ أَهْلِ السُّنَّةِ وَالْجَمَاعَةِ سَلَامَةُ قُلُوبِهِمْ وَأَلْسِنَتِهِمْ لِأَصْحَابِ مُحَمَّدٍ ﷺ. كَمَا وَصَفَهُمُ اللهُ بِهِ فِي قَوْلِهِ: ﴿وَالَّذِينَ جَاءُوا مِن بَعْدِهِمْ يَقُولُونَ رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَّحِيمٌ ١٠﴾ (الحشر) وَطَاعَةً لِلنَّبِيِّ ﷺ فِي قَوْلِهِ: «لَا تَسُبّوا أَصْحَابِي، فَوَالَّذِي نَفْسِي بِيَدِهِ لَوْ أَنّ أَحَدَكُمْ أَنْفَقَ مِثْلَ أُحُدٍ ذَهَبًا مَا بَلَغَ مُدَّ أَحَدِهِمْ وَلَا نَصِيفَهُ»

അഹ്‌ലുസ്സുന്നഃയുടെ ആധാരങ്ങളിൽപെട്ടതാണ് മുഹമ്മദ് നബി ﷺ യുടെ അനുചരന്മാരുടെ കാര്യത്തിൽ അല്ലാഹു വിവരിച്ചതു പോലെ അവരുടെ മനസ്സും നാവും സുരക്ഷിതമായിരിക്കണം എന്നുള്ളത്. അല്ലാഹു പറയുന്നു: «അവരുടെ ശേഷം വന്നവരും; അവര്‍ പറയും: ഞങ്ങളുടെ റബ്ബേ, ഞങ്ങളോടും വിശ്വാസത്തിന്റെ കാര്യത്തിൽ ഞങ്ങളുടെ മുമ്പേ പോയ ഞങ്ങളുടെ സഹോദരങ്ങളോടും നീ പൊറുക്കേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളില്‍ ഒരു പകയും നീ ഉണ്ടാക്കരുതേ. ഞങ്ങളുടെ റബ്ബേ, തീര്‍ച്ചയായും നീ ദയാപരനും ഏറെ കരുണ ചെയ്യുന്നവനുമാണല്ലോ». (ഹശ്ർ 10) നബി ﷺ യുടെ വാക്ക് അനുസരിച്ചു കൊണ്ടു കൂടിയാണത്: «എന്റെ അനുചരന്മാരെ നിങ്ങൾ പഴിക്കരുത്. എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവൻ തന്നെ സത്യം! നിങ്ങളിലൊരാൾ ഉഹ്ദ് മലയോളം സ്വർണ്ണം ചെലവഴിച്ചാലും അവരിൽ ഒരാളുടെ കൈക്കുമ്പിളിനത്രയോ അതിനു പാതി പോലുമോ അത് വരില്ല».

69. സ്വഹാബത്തിന്റെ മികവുകളും പദവികളും

وَيَقْبَلُونَ مَا جَاءَ بِهِ الْكِتَابُ أَوِ السّنّةُ أَوِ الْإِجْمَاعُ مِنْ فَضَائِلِهِمْ وَمَرَاتِبِهِمْ، فَيُفَضِّلُونَ مَنْ أَنْفَقَ مِنْ قَبْلِ الْفَتْحِ - وَهُوَ صُلْحُ الْحُدَيْبِيَةِ - وَقَاتَلَ عَلَى مَنْ أَنْفَقَ مِنْ بَعْدِهِ وَقَاتَلَ، وَيُقَدِّمُونَ الْمُهَاجِرِينَ عَلَى الْأَنْصَارِ وَيُؤْمِنُونَ: بِأَنّ اللهَ تَعَالَى قَالَ لِأَهْلِ بَدْرٍ، وَكَانُوا ثَلَاثَمِائَةٍ وَبِضْعَةَ عَشَرَ: «اعْمَلُوا مَا شِئْتُمْ فَقَدْ غَفَرْتُ لَكُمْ» وَبِأَنّهُ: «لَا يَدْخُلُ النّارَ أَحَدٌ بَايَعَ تَحْتَ الشّجَرَةِ» كَمَا أَخْبَرَ بِهِ النَّبِيُّ ﷺ، بَلْ قَدْ رَضِيَ عَنْهُمْ وَرَضُوا عَنْهُ، وَكَانُوا أَكْثَرَ مِنْ أَلْفٍ وَأَرْبَعِمِائَةٍ وَيَشْهَدُونَ بِالْجَنّةِ لِمَنْ شَهِدَ لَهُ النَّبِيُّ ﷺ، كَالْعَشَرَةِ وَكَثَابِتِ بْنِ قَيْسِ بْنِ شِمَاسٍ وَغَيْرِهِمْ مِنَ الصّحَابَةِ.

ഖുർആനിലും സുന്നത്തിലും ഇജ്‌മാഇലും സ്ഥിരപ്പെട്ട സ്വഹാബത്തിന്റെ മികവുകളും പദവികളും അഹ്‌ലുസ്സുന്നഃ അംഗീകരിക്കുന്നു. മക്കാ വിജയത്തിനു മുമ്പ് - കൃത്യമായി പറഞ്ഞാൽ ഹുദൈബിയഃ സന്ധിക്കു മുമ്പ് - സ്വത്ത് ചെലവഴിക്കുകയും യുദ്ധം നടത്തുകയും ചെയ്‌തവർക്ക് അതിനുശേഷം ചെലവഴിക്കുകയും യുദ്ധം നടത്തുകയും ചെയ്‌തവരെക്കാൾ അവർ മുൻഗണന നൽകുന്നു. മുഹാജിറുകൾക്ക് അൻസ്വാറുകളെക്കാൾ മുൻഗണന കൽപിക്കുന്നു. ബദ്റിൽ പങ്കെടുത്തവർ മുന്നൂറിൽപരം ആളുകളായിരുന്നു. അവരോട് അല്ലാഹു ഇപ്രകാരം പറഞ്ഞു എന്നാണ് അഹ്‌ലുസ്സുന്നഃ വിശ്വസിക്കുന്നത്: «നിങ്ങൾ ഉദ്ദേശിച്ചത് ചെയ്‌തുകൊള്ളുക, ഞാൻ നിങ്ങളോട് പൊറുത്തു കഴിഞ്ഞിരിക്കുന്നു». അതുപോലെ അവർ വിശ്വസിക്കുന്നത് നബി ﷺ പറഞ്ഞതു പോലെ, «ആ വൃക്ഷച്ചുവട്ടിൽ വെച്ച് ബൈഅത്ത് ചെയ്‌ത ഒരാളും നരകത്തിൽ പ്രവേശിക്കുകയില്ല» എന്നാണ്. മറിച്ച് അല്ലാഹു അവരെ തൃപ്‌തിപ്പെട്ടു കഴിഞ്ഞിരിക്കുന്നു; അവർ അവനെയും തൃപ്‌തിപ്പെട്ടിരിക്കുന്നു. അവർ ആയിരത്തി നാനൂറിലധികം പേരുണ്ടായിരുന്നു. നബി ﷺ സാക്ഷ്യപ്പെടുത്തിയവർക്ക് സ്വർഗ്ഗം ലഭിക്കുമെന്ന് അവരും സാക്ഷ്യപ്പെടുത്തുന്നു. സ്വർഗ്ഗം ലഭിക്കുമെന്ന് മുൻകൂട്ടി അറിയിച്ച പത്തു പേർ, ഥാബിത് ബിൻ ഖൈസ് ബിൻ ശിമാസ് ﵃ പോലുള്ള സ്വഹാബികൾ ഉദാഹണം.

70. ഖിലാഫത്തും ഖുലഫാക്കളുടെ ക്രമവും وَيُقِرّونَ بِمَا تَوَاتَرَ بِهِ النَّقْلُ عَنْ أَمِيرِ الْمُؤْمِنِينَ عَلِيِّ بْنِ أَبِي طَالِبٍ ﵁ وَغَيْرِهِ مِنْ أَنّ خَيْرَ هَذِهِ الْأُمّةِ بَعْدَ نَبِيِّهَا أَبُو بَكْرٍ، ثُمَّ عُمَرُ، وَيُثَلِّثُونَ بِعُثْمَانَ، وَيُرَبِّعُونَ بِعَلِيِّ ﵃، كَمَا دَلَّتْ عَلَيْهِ الْآثَارُ، وَكَمَا أَجْمَعَتِ الصّحَابَةُ عَلَى تَقْدِيمِ عُثْمَانَ فِي الْبَيْعَةِ، مَعَ أَنَّ بَعْضَ أَهْلِ السُّنَّةِ كَانُوا قَدْ اخْتَلَفُوا فِي عُثْمَانَ وَعَلِيٍّ بَعْدَ اتِّفَاقِهِمْ عَلَى تَقْدِيمِ أَبِي بَكْرٍ وَعُمَرَ أَيهُمَا أَفْضَلُ؟ فَقَدّمَ قَوْمٌ عُثْمَانَ وَسَكَتُوا، أَوْ رَبّعُوا بِعَلِيٍّ وَقَدّمَ قَوْمٌ عَلِيّا، وَقَوْمٌ تَوَقّفُوا، لَكِنِ اسْتَقَرَّ أَمْرُ أَهْلِ السّنّةِ عَلَى تَقْدِيمِ عُثْمَانَ، ثُمَّ عَلِيٍّ. അമീറുൽ മുഅ്മിനീൻ അലി ബിൻ അബീ ത്വാലിബ് ﵁ വിൽ നിന്നും മറ്റും മുതവാതിറായി ഉദ്ധരിക്കപ്പെട്ടത്, അഥവാ ഈ സമുദായത്തിൽ നബി ﷺ കഴിഞ്ഞാൽ ഏറ്റവും ശ്രേഷ്‌ഠർ അബൂ ബക്റും പിന്നെ ഉമറും ﵂ ആണെന്ന യാഥാർത്ഥ്യം അഹ്‌ലുസ്സുന്നഃ അംഗീകരിക്കുന്നു. മൂന്നാമനും നാലാമനുമായി, രേഖകളിലുള്ളതു പോലെ, യഥാക്രമം ഉസ്‌മാനെയും അലിയെയുമാണ് ﵂ അവർ കാണുന്നത്. ഉമർ ﵁ വിനു ശേഷം ഖലീഫഃയായി ബൈഅത്ത് ചെയ്യാൻ ഉസ്‌മാൻ ബിൻ അഫ്ഫാൻ ﵁ വിന് മുൻഗണന നൽകണമെന്നത് സ്വഹാബത്തിന്റെ ഇജ്‌മാആണ്. അബൂ ബക്ർ, ഉമർ ﵂ എന്നിവർക്ക് മുൻഗണന നൽകണമെന്ന കാര്യത്തിൽ ഏകോപിച്ചതിനു ശേഷം, പിന്നീട് ഉസ്‌മാൻ, അലി ﵂ എന്നിവരിൽ ആരാണു ശ്രേഷ്‌ഠൻ എന്ന കാര്യത്തിൽ അഹ്‌ലുസ്സുന്നഃയിൽപെട്ട ചിലർക്ക് തുടക്കത്തിൽ ചില ഭിന്നസ്വരങ്ങളുണ്ടായിരുന്നു. ഒരു വിഭാഗം ഉസ്‌മാൻ ﵁ വിന് മുൻഗണന നൽകണമെന്നും പിന്നെ ആർ എന്ന കാര്യത്തിൽ മൗനം പാലിക്കുകയും ചെയ്‌തു. ചിലർ നാലാമതായി അലി ﵁ വിനെ നിർദ്ദേശിച്ചു. മറ്റു ചിലർ അലി ﵁ വിന് മുൻഗണന നൽകി. വേറെ ഒരു വിഭാഗം ഇക്കാര്യത്തിൽ നിലപാട് എടുത്തതുമില്ല. ഒടുവിൽ അഹ്‌ലുസ്സുന്നഃ ഉസ്‌മാൻ പിന്നെ അലി ﵂ എന്ന മുൻഗണനാ ക്രമത്തിൽ ഉറക്കുകയും ചെയ്‌തു. وَإِنْ كَانَتْ هَذِهِ الْمَسْأَلَةُ - مَسْأَلَةُ عُثْمَانَ وَعَلِيٍّ - لَيْسَتْ مِنَ الْأُصُولِ الَّتِي يُضَلّلُ الْمُخَالِفُ فِيهَا عِنْدَ جُمْهُورِ أَهْلِ السُّنَّة. لَكِنَّ الْمَسْأَلَةَ الَّتِي يُضَلَّلُ الْمُخَالِفُ فِيهَا مَسْأَلَةُ الْخِلَافَةِ. ഭൂരിഭാഗം അഹ്‌ലുസ്സുന്നഃക്കാരുടെയും പക്ഷമനുസരിച്ച് ഉസ്‌മാൻ-അലി ﵂ (ഇവരിൽ ആരാണ് കൂടുതൽ ശ്രേഷ്ഠൻ) എന്ന പ്രശ്‌നം, എതിരഭിപ്രായം വെച്ചുപുലർത്തുന്നവൻ വഴികേടിലാണെന്ന് പറയാവുന്ന അടിസ്ഥാന വിഷയമല്ല. എന്നാൽ എതിരഭിപ്രായം വെച്ചുപുലർത്തുന്നവനെ പിഴച്ചവനായി മുദ്രകുത്താവുന്ന വിഷയമാണ് ഖിലാഫത്തിന്റെ മുൻഗണനാ ക്രമം.

وَذَلِكَ بِأَنّهُمْ يُؤْمِنُونَ بِأَنّ الْخَلِيفَةَ بَعْدَ رَسُولِ اللهِ ﷺ أَبُو بَكْرٍ، ثُمَّ عُمَرُ، ثُمَّ عُثْمَانُ، ثُمَّ عَلِيٌّ، ﵃، وَمَنْ طَعَنَ فِي خِلَافَةِ أَحَدٍ مِنْ هَؤُلَاءِ الْأَئِمّةِ فَهُوَ أَضَلُّ مِنْ حِمَارِ أَهْلِهِ.

وَيُحِبّونَ أَهْلَ بَيْتِ رَسُولِ اللهِ ﷺ، وَيَتَوَلَّوْنَهُمْ وَيَحْفَظُونَ فِيهِمْ وَصِيّةَ رَسُولِ اللهِ ﷺ، حَيْثُ قَالَ يَوْمَ غَدِيرِ خُمٍّ: «أُذَكِّرُكُمُ اللهَ فِي أَهْلِ بَيْتِي، أُذَكِّرُكُمُ اللهَ فِي أَهْلِ بَيْتِي» قَالَ أَيْضًا لِلْعَبّاسِ عَمِّهِ، وَقَدْ شَكَا إِلَيْهِ أَنّ بَعْضَ قُرَيْشٍ يَجْفُو بَنِي هَاشِمٍ، فَقَالَ: «وَالّذِي نَفْسِي بِيَدِهِ! لَا يُؤْمِنُونَ حَتّى يُحِبّوكُمْ لِلهِ وَلِقَرَابَتِي»

കാരണം, അഹ്‌ലുസ്സുന്നഃയുടെ വിശ്വാസ കാര്യങ്ങളിൽപെട്ടതാണ് നബി ﷺ ക്ക് ശേഷമുള്ള ഉത്തരാധികാരികൾ യഥാക്രമം അബൂ ബക്ർ, ഉമർ, ഉസ്‌മാൻ, അലി ﵃ എന്നിവരാണ്. എന്നുള്ളത്. ഈ ഭരണാധികാരികളിൽ ആരുടെയെങ്കിലും ഖിലാഫത്തിനെ ആരെങ്കിലും ആക്ഷേപിക്കുന്ന പക്ഷം അവൻ തന്റെ വീട്ടുകാരുടെ കഴുതയെക്കാളും പിഴച്ചവനാണ്.

അവർ നബി ﷺ യുടെ വീട്ടുകാരെ സ്‌നേഹിക്കുകയും അവരെ ആത്മബന്ധുക്കളായി സ്വീകരിക്കുകയും ചെയ്യുന്നു. അവരുടെ കാര്യത്തിൽ ഖുമ്മിലെ പൊയ്‌കയിൽ വെച്ച് അവിടുന്ന് നടത്തിയ സാരോപദേശം പാലിക്കുന്നവരുമാണവർ. അവിടുന്ന് പറഞ്ഞു: «എന്റെ വീട്ടുകാരുടെ കാര്യം അല്ലാഹുവിനെ മുൻനിർത്തി ഞാൻ നിങ്ങളെ ഉണർത്തുന്നു, എന്റെ വീട്ടുകാരുടെ കാര്യം അല്ലാഹുവിനെ മുൻനിർത്തി ഞാൻ നിങ്ങളെ ഉണർത്തുന്നു». നബി ﷺ യുടെ പിതൃവ്യനായ അബ്ബാസ് ﵁ ഖുറൈശികളിൽ ചിലർ നബികുടുംബമായ ബനൂ ഹാശിമിനോട് പിണക്കം കാണിക്കുന്നു എന്ന് ആവലാതി ബോധിപ്പിച്ചപ്പോൾ അദ്ദേഹത്തോട് ഇപ്രകാരം പറയുകയുണ്ടായി: «എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവൻ തന്നെ സത്യം! അല്ലാഹുവിനു വേണ്ടി, എന്റെ കുടുംബത്തോടുള്ള കടമ നിറ വേറ്റുന്നതിനായി, നിങ്ങളെ അവർ സ്‌നേഹിക്കുന്നതു വരെ അവർ വിശ്വാസികളാവുകയില്ല». وَقَالَ: «إِنَّ اللَّهَ اصْطَفَى إِسْمَاعِيلَ، وَاصْطَفَى مِنْ بَنِي إِسْمَاعِيلَ كنَانَةَ، وَاصْطَفَى مِنْ كنَانَةَ قُرَيْشًا، وَاصْطَفَى مِنْ قُرَيْشٍ بَنِي هَاشِمٍ، وَاصْطَفَانِي مِنْ بَنِي هَاشِمٍ» وَيَتَوَلَّوْنَ أَزْوَاجَ رَسُولِ اللهِ ﷺ أُمَّهَاتِ الْمُؤْمِنِينَ وَيُقِرُّونَ بِأَنَّهُنَّ أَزْوَاجُهُ فِي الْآخِرَةِ، خُصُوصًا خَدِيجَةَ أُمّ أَكْثَرِ أَوْلَادِهِ، وَأَوّلَ مَنْ آمَنَ بِهِ وَعَاضَدَهُ عَلَى أَمْرِهِ، وَكَانَ لَهَا مِنْهُ الْمَنْزِلَةُ الْعَلِيّةُ وَالصِّدِّيقَةَ بِنْتَ الصِّدِّيقِ الّتِي قَالَ فِيهَا النَّبِيُّ ﷺ: «فَضْلُ عَائِشَةَ عَلَى النِّسَاءِ كَفَضْلِ الثّرِيدِ عَلَى سَائِرِ الطَّعَامِ. അവിടുന്ന് പറഞ്ഞു: «നിശ്ചയമായും അല്ലാഹു ഇസ്‌മാഈ ലിനെ തെരഞ്ഞെടുത്തു. ഇസ്‌മാഈലിന്റെ സന്തതികളിൽ നിന്ന് കിനാനഃയെ തെരഞ്ഞെടുത്തു. കിനാനഃയിൽ നിന്ന് ഖുറൈശികളെ തെരഞ്ഞെടുത്തു. ഖുറൈശികളിൽ നിന്ന് ബനൂ ഹാശിമിനെ തെരഞ്ഞെടുത്തു. ബനൂ ഹാശിമിൽനിന്ന് എന്നെയും തെരഞ്ഞെടുത്തു.

അഹ്‌ലുസ്സുന്നഃ വിശ്വാസികളുടെ മാതാക്കളായിട്ടുള്ള നബി ﷺ യുടെ പത്നിമാരെ ആത്മബന്ധുക്കളായി സ്വീകരിക്കും. അവർ പരലോകത്തും അവിടുത്തെ പത്നിമാരാണെന്ന കാര്യം അംഗീകരിക്കും. അവിടുത്തെ മിക്ക സന്തതികളുടെയും മാതാവായ ഖദീജഃ ﵂ യോട് പ്രത്യേകമായ ബന്ധം കാണിക്കും. അവരാണ് നബി ﷺ ൽ ആദ്യമായി വിശ്വസിച്ചത്; അദ്ദേഹത്തെ തന്റെ ദൗത്യ നിർവ്വഹണത്തിനു പിന്തുണച്ചത്. അവർക്ക് നബി ﷺ യുടെ അടുക്കൽ ഉന്നതസ്ഥാനം തന്നെയുണ്ടായിരുന്നു. അതുപോലെ തന്നെയാണ് സാത്വികനായ അബൂ ബക്റിന്റെ സാത്വികയായ പുത്രി ആയിശഃ ﵂ യുടെ കാര്യവും. അവരെ കുറിച്ച് നബി ﷺ പറഞ്ഞു: «സ്‌ത്രീകളിൽ അയിശഃയുടെ മികവ്, മറ്റു ഭക്ഷണങ്ങളെക്കാൾ മാംസവും ധാന്യപ്പൊടിയും ചേർത്തുണ്ടാക്കുന്ന ഥരീദിനുള്ള മികവു പോലെയാണ്.

وَيَتَبَرّؤُونَ مِنْ طَرِيقَةِ الرَّوَافِضِ الّذِينَ يُبْغِضُونَ الصحَابَةَ وَيَسُبّونَهُمْ، وَطَرِيقَةِ النّوَاصِبِ الَّذِينَ يُؤْذُونَ أَهْلَ الْبَيْتِ بِقَوْلٍ أَوْ عَمَلٍ.

وَيُمْسِكُونَ عَمّا شَجَرَ بَيْنَ الصَّحَابَةِ، وَيَقُولُونَ إِنّ هَذِهِ الْآثَارَ الْمَرْوِيّةَ فِي مَسَاوِيهِمْ، مِنْهَا مَا هُوَ كَذِبٌ، وَمِنْهَا مَا قَدْ زِيدَ فِيهِ وَنُقِصَ وَغُيِّرَ عَنْ وَجْهِهِ، وَالصحِيحُ مِنْهُ هُمْ فِيهِ مَعْذُورُونَ، إِمّا مُجْتَهِدُونَ مُصِيبُونَ، وَإِمّا مُجْتَهِدُونَ مُخْطِئُونَ.

സ്വഹാബത്തിനെ വെറുക്കുകയും പഴിക്കുകയും ചെയ്യുന്ന റാഫി ളികളുടെ മാർഗ്ഗവുമായി തങ്ങൾക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന ബറാഅത് അഹ്‌ലുസ്സുന്നഃ രേഖപ്പെടുത്തും. അതുപോലെ വാക്കാലും പ്രവൃത്തിയാലും നബികുടുംബത്തെ ഉപദ്രവിക്കുന്ന നാസ്വിബികളുടെ മാർഗ്ഗവുമായും തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്നവർ പ്രഖ്യാപിക്കും.

സ്വഹാബത്തിനിടയിൽ ഉടലെടുത്ത ഭിന്നതകളിൽ അവർ മൗനം പാലിക്കും. അതിനെ കുറിച്ച് അവർ പറയുക, അവരുടെ കുറ്റങ്ങളെ കുറിച്ച് പറയുന്ന ഉദ്ധരണികളിൽ വ്യാജമുണ്ട്; അവയിൽ പലതിലും കൂട്ടിച്ചേർക്കുകയോ വെട്ടിക്കുറക്കുകയോ ചെയ്‌തിട്ടുണ്ട്. ശരിയായ വിവക്ഷ വിട്ട് മാറ്റത്തിരുത്തലുകൾ വരുത്തിയവയുമുണ്ട്. അവയിൽ ശരിയായ നിലയിൽ ഉദ്ധരിക്കപ്പെട്ട കാര്യങ്ങളിൽ അവർക്ക് ഒഴികഴിവുണ്ട് താനും. ഒന്നുകിൽ ഇജ്‌തിഹാദ് നടത്തി ശരിയിൽ എത്തിയതായിരിക്കും. അല്ലെങ്കിൽ ഇജ്‌തിഹാദ് നടത്തി അബദ്ധം പിണഞ്ഞതായിരിക്കും.

وَهُمْ مَعَ ذَلِكَ لَا يَعْتَقِدُونَ أَنّ كُلّ وَاحِدٍ مِنَ الصحَابَةِ مَعْصُومٌ عَنْ كَبَائِرِ الْإِثْمِ وَصَغَائِرِهِ، بَلْ يَجُوزُ عَلَيْهِمُ الذّنوبُ فِي الْجُمْلَةِ. وَلَهُمْ مِنَ السوَابِقِ وَالْفَضَائِلِ مَا يُوجِبُ مَغْفِرَةَ مَا يَصْدُرُ مِنْهُمْ إِنْ صَدَرَ حَتى إِنّهُ يُغْفَرُ لَهُمْ مِنَ السَّيِّئَاتِ مَا لَا يُغْفَرُ لِمَنْ بَعْدَهُمْ، لِأَنّ لَهُمْ مِنَ الْحَسَنَاتِ التِي تَمْحُو السيِّئَاتِ مَا لَيْسَ لِمَنْ بَعْدَهُمْ، وَقَدْ ثَبَتَ بِقَوْلِ رَسُولِ اللهِ ﷺ: «إِنَّهُمْ خَيْرُ الْقُرُونِ» وَأَنَّ «الْمُدّ مِنْ أَحَدِهِمْ إِذَا تَصَدّقَ بِهِ كَانَ أَفْضَلَ مِنْ جَبَلِ أُحُدٍ ذَهَبًا مِمّنْ بَعْدَهُمْ» ثُمّ إِذَا كَانَ قَدْ صَدَرَ عَنْ أَحَدِهِمْ ذَنْبٌ، فَيَكُونُ قَدْ تَابَ مِنْهُ أَوْ أَتَى بِحَسَنَاتٍ تَمْحُوهُ، أَوْ غُفِرَ لَهُ بِفَضْلِ سَابِقَتِهِ، أَوْ بِشَفَاعَةِ مُحَمَّدٍ ﷺ الَّذِينَ هُمْ أَحَقُّ النّاسِ بِشَفَاعَتِهِ، أَوْ ابْتُلِيَ بِبَلَاءٍ فِي الدُنْيَا كُفِّرَ بِهِ عَنْهُ، فَإِذَا كَانَ هَذَا فِي الذنُوبِ الْمُحَقّقَةِ، فَكَيْفَ بِالْأُمُورِ الَّتِي كَانُوا فِيهَا مُجْتَهِدِينَ!؟ إِنْ أَصَابُوا فَلَهُمْ أَجْرَانِ، وَإِنْ أَخْطَأُوا فَلَهُمْ أَجْرٌ وَاحِدٌ، وَالْخَطَأُ مَغْفُورٌ.

ثُمّ الْقَدْرُ الذِي يُنْكَرُ مِنْ فِعْلِ بَعْضِهِمْ قَلِيلٌ نَزْرٌ مَغْمُورٌ فِي جَنْبِ فَضَائِلِ الْقَوْمِ وَمَحَاسِنِهِمْ، مِن الْإِيمَانِ بِاللهِ وَرَسُولِهِ، وَالْجِهَادِ فِي سَبِيلِهِ، وَالْهِجْرَةِ، وَالنّصْرَةِ، وَالْعِلْمِ النّافِعِ، وَالْعَمَلِ الصّالِحِ وَمَنْ نَظَرَ فِي سِيرَةِ الْقَوْمِ بِعِلْمٍ وَبَصِيرَةٍ، وَمَا مَنّ اللهُ بِهِ عَلَيْهِمْ مِنَ الْفَضَائِلِ عَلِمَ يَقِينًا أَنّهُمْ خَيْرُ الْخَلْقِ بَعْدَ الْأَنْبِيَاءِ، لَا كَانَ وَلَا يَكُونُ مِثْلُهُمْ، وَأَنّهُمْ هُمْ صَفْوَةُ الصفْوَةِ مِنْ قُرُونِ هَذِهِ الْأُمّةِ، الّتِي هِيَ خَيْرُ الْأُمَمِ وَأَكْرَمُهَا عَلَى اللهِ.

അതോടൊപ്പം, സ്വഹാബത്തിൽപെട്ട ഓരോ വ്യക്തിയും വലുതും ചെറുതുമായ തെറ്റുകളിൽനിന്ന് സംരക്ഷിതരാണെന്ന് അവർ വിശ്വസിക്കുന്നില്ല. മൊത്തത്തിൽ അവരിൽനിന്ന് തെറ്റു സംഭവിക്കുന്നതിനെ അഹ്‌ലുസ്സുന്നഃ അനുവദനീയമായി കാണുന്നു. അങ്ങനെയുള്ള വല്ലതും അവരിൽനിന്ന് ഉണ്ടായാൽ അത് പൊറുക്കപ്പെടാൻ അർഹമായ പുണ്യങ്ങളും മുൻകാല ത്യാഗങ്ങളും അവർക്കുണ്ട് താനും. എന്നു മാത്രമല്ല, പിൻഗാമികൾക്ക് പൊറുത്തുകിട്ടാത്ത പലതും അവരോട് പൊറുക്കപ്പെടുകയും ചെയ്യും. കാരണം പിൻഗാമികൾക്കില്ലാത്ത, തിന്മകളെ മായ്‌ചു കളയുന്ന നന്മകൾ അവർക്കുണ്ട്. നബി ﷺ യുടെ വാക്കാൽ സ്ഥിരപ്പട്ട കാര്യം ഇതാണ്: «തീർച്ചയായും അവരാണ് ഏറ്റവും ശ്രേഷ്ഠമായ തലമുറ. അവരിൽ ഒരാൾ ഒരു കൈക്കുമ്പിൾ ദാനം ചെയ്‌താൽ പിറകിൽ വരുന്നവരുടെ ഉഹ്ദ് മലയോളമുള്ള സ്വർണ്ണത്തെക്കാൾ ശ്രേഷ്ഠം അതായിരിക്കും». പിന്നീട്, അവരിൽ ഒരാളിൽനിന്ന് ഒരു തെറ്റ് സംഭവിച്ചുവെങ്കിൽ ഒരു പക്ഷെ, അതിൽനിന്ന് അദ്ദേഹം പശ്ചാത്തപിച്ചിരിക്കും, അല്ലെങ്കിൽ അതിനെ മായ്‌ചുകളയുന്ന നന്മകൾ ചെയ്‌തിരിക്കും, അല്ലെങ്കിൽ അദ്ദേഹത്തിന്റെ മുൻകാല ത്യാഗങ്ങൾ കൊണ്ടോ മുഹമ്മദ് നബി ﷺ യുടെ ശിപാർശ കൊണ്ടോ അത് പൊറുക്കപ്പെട്ടിരിക്കും - അവരാണല്ലോ അവിടുത്തെ ശിപാർശക്ക് ഏറ്റവും അർഹർ - അല്ലെങ്കിൽ ദുനിയാവിൽ വെച്ച് അതിന് പരിഹാരമാകാവുന്ന വല്ല പരീക്ഷണങ്ങൾക്കും അദ്ദേഹം വിധേയനായിരിക്കും. തെറ്റാണെന്ന് ഉറപ്പുള്ള കാര്യങ്ങളുടെ സ്ഥിതി ഇങ്ങനെയാണെങ്കിൽ, അവർ ഇജ്‌തിഹാദ് നടത്തിയ വിഷയങ്ങളുടെ കാര്യം എങ്ങനെയായിരിക്കും?! ഇജ്തിഹാദിൽ സുബദ്ധം സംഭവിച്ചാൽ രണ്ടു പ്രതിഫലവും, അബദ്ധം പിണഞ്ഞാൽ ഒരു പ്രതിഫലവുമാണുണ്ടായിരിക്കുക. അതിലെ തെറ്റുകൾ പൊറുക്കപ്പെടുന്നതുമാണ്.

ഇനി അവരിൽ ചിലരുടെ ചെയ്‌തികളിൽ ആക്ഷേപാർഹമായ കാര്യങ്ങൾ ഉണ്ടെങ്കിൽ തന്നെ അത് തുലോം തുഛമാണ്. മാത്രമല്ല, അല്ലാഹുവിലും അവന്റെ ദൂതനിലുമുള്ള വിശ്വാസം, അവന്റെ മാർഗ്ഗത്തിലുള്ള സമരം, ഹിജ്റഃ, ദീനിനു ചെയ്‌തസേവനം, പ്രയോജനപ്രദമായ വിജ്ഞാനം, സ്വീകാര്യയോഗ്യമായ കർമ്മങ്ങൾ തുടങ്ങി അവരുടെ നന്മകളും മികവുകളുമായി തുലനം ചെയ്യുമ്പോൾ അവയിൽ മുങ്ങിപ്പോകാൻ മാത്രമേ അവയുള്ളു. അവരുടെ ചര്യകളെ കുറിച്ചും അല്ലാഹു അവർക്കു നൽകിയ ശ്രേഷ്ഠതകളെ കുറിച്ചും അറിവോടും ഉൾക്കാഴ്‌ചയോടും കൂടി വിശകലനം ചെയ്യുന്ന യാതൊരാൾക്കും ബോധ്യമാവുക, അവർ തന്നെയാണ് നബിമാർ കഴിഞ്ഞാൽ സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ഠർ എന്നാണ്. അവരെ പോലെ ആരുമുണ്ടായിട്ടില്ല; ഇനി ഉണ്ടാകാൻ പോകുന്നുമില്ല. അവരാണ് ഈ സമുദായത്തിലെ തലമുറകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട സാരസർവ്വസ്വം. അവർ തന്നെയാണ് ജനസമുദായങ്ങളിൽ ഏറ്റവും ഉത്തമർ; അവർ തന്നെയാണ് അല്ലാഹുവിങ്കൽ ഏറ്റവും മാന്യരും. وَمِنْ أُصُولِ أَهْلِ السُنّةِ التَّصْدِيقُ بِكَرَامَاتِ الْأَوْلِيَاءِ وَمَا يُجْرِي اللهُ عَلَى أَيْدِيهِمْ مِنْ خَوَارِقِ الْعَادَاتِ فِي أَنْوَاعِ الْعُلُومِ وَالْمُكَاشَفَاتِ، وَأَنْوَاعِ الْقُدْرَةِ وَالتَّأْثِيرَاتِ، وَكَالْمَأْثُورِ عَنْ سَالِفِ الْأُمَمِ فِي سُورَةِ الْكَهْفِ وَغَيْرِهَا، وَعَنْ صَدْرِ هَذِهِ الْأُمّةِ مِنَ الصحَابَةِ وَالتّابِعِينَ وَسَائِرِ قُرُونِ الْأُمَّةِ، وَهِيَ مَوْجُودَةٌ فِيهَا إِلَى يَوْمِ الْقِيَامَةِ. അഹ്‌ലുസ്സുന്നഃയുടെ ആധാരങ്ങളിൽപെട്ടതാണ് ഔലിയാക്കളുടെ കറാമത്തുകൾ, അവരുടെ കൈകളിലൂടെ അല്ലാഹു നടപ്പിലാക്കുന്ന അസാധാരണ സംഭവങ്ങൾ, പലതരം അറിവുകൾ, വെളിപാടുകൾ, വിവിധങ്ങളായ സിദ്ധികൾ, സ്വാധീനങ്ങൾ മുതലായവ സത്യപ്പെടുത്തുക എന്നത്. സൂറത്തുൽ കഹ്ഫിലും മറ്റും, പൂർവിക സമുദായങ്ങളിൽനിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുള്ളവ അതിനുദാഹരണങ്ങളാണ്. അതുപോലെ തന്നെയാണ് ഈ സമുദായത്തിലെ ആദ്യകാലക്കാരായ സ്വഹാബികൾ, താബിഉകൾ, മറ്റു തലമുറക്കാർ എന്നിവരിൽനിന്ന് ഉദ്ധരിക്കപ്പെടുന്നവയും. അവ അന്ത്യനാൾ വരെ ഈ സമുദായത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യും. (നാട്ടിൽ കണ്ടുവരുന്ന പിശാചിന്റെ ഔലിയാക്കളെ അല്ലാഹുവിന്റെ ഔലിയാക്കളായി തെറ്റിദ്ധരിക്കാവതല്ല. ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ ﵀ ക്ക് അക്കാര്യം വ്യക്തമാക്കുന്ന പ്രത്യേക കൃതി തന്നെയുണ്ട്.) ثُمَّ مِنْ طَرِيقَةِ أَهْلِ السُنّةِ وَالْجَمَاعَةِ اتِّبَاعُ آثَارِ رَسُولِ اللهِ ﷺ بَاطِنًا وَظَاهِرًا، وَاتِّبَاعُ سَبِيلِ السَابِقِينَ الْأَوّلِينَ مِنَ الْمُهَاجِرِينَ وَالْأَنْصَارِ، وَاتِّبَاعُ وَصِيّةِ رَسُولِ اللهِ ﷺ، حَيْثُ قَالَ: «عَلَيْكُمْ بِسُنّتِي وَسُنّةِ الْخُلَفَاءِ الرَاشِدِينَ الْمَهْدِيِّينَ مِنْ بَعْدِي، تَمَسّكُوا بِهَا، وَعَضّوا عَلَيْهَا بِالنَوَاجِذِ، وَإِيّاكُمْ وَمُحْدَثَاتِ الْأُمُورِ، فَإِنّ كُلّ بِدْعَةٍ ضَلَالَةٌ» وَيَعْلَمُونَ أَنّ أَصْدَقَ الْكَلَامِ كَلَامُ اللهِ، وَخَيْرَ الْهَدْيِ هَدْيُ مُحَمّدٍ ﷺ. فَيُؤْثِرُونَ كَلَامَ اللهِ عَلَى غَيْرِهِ مِنْ كَلَامِ أَصْنَافِ النّاسِ وَيُقَدِّمُونَ هَدْيَ مُحَمّدٍ ﷺ عَلَى هَدْيِ كُلِّ أَحَدٍ، وَبِهَذَا سُمّوا أَهْلَ الْكِتَابِ وَالسُّنّةِ، وَسُمّوا أَهْلَ الْجَمَاعَةِ، لِأَنَّ الْجَمَاعَةَ هِيَ الاجْتِمَاعُ، وَضِدّهَا الْفُرْقَةُ، وَإِنْ كَانَ لَفْظُ الْجَمَاعَةِ قَدْ صَارَ اسْمًا لِنَفْسِ الْقَوْمِ الْمُجْتَمِعِينَ. നബി ﷺ യുടെ കാൽപ്പാടുകൾ പ്രത്യക്ഷമായും പരോക്ഷമായും പിൻപറ്റലും, ഇസ്‌ലാമിലേക്ക് മുൻകടന്നുവന്ന മുഹാജിറുകളും അൻസ്വാറുകളുമായ മുൻഗാമികളുടെ മാർഗ്ഗം പിന്തുടരലും, നബി ﷺ യുടെ താഴെ പറയുന്ന വസ്വിയ്യത്ത് പാലിക്കലും അഹ്‌ലുസ്സുന്നഃയുടെ മാർഗ്ഗത്തിൽപെട്ടതാണ്. അവിടുന്ന് പറയുന്നു: «നിങ്ങൾ എന്റെ ചര്യയും, എന്റെ ശേഷം വരുന്ന നേർവഴി പ്രാപിച്ചവരും സന്മാർഗചാരികളുമായ ഉത്തരാധികാരികളുടെ ചര്യയും പിന്തുടരുക. അവ നിങ്ങൾ ബലമായി പിടിക്കുക; അണപ്പല്ലുകൾ കൊണ്ട് കടിച്ചുപിടിക്കുക. നിങ്ങൾ നൂതനമായ കാര്യങ്ങളെ സൂക്ഷിക്കുക. കാരണം എല്ലാ അപനിർമ്മിതികളും വഴികേടുകളാണ്». വചനങ്ങളിൽ ഏറ്റവും സത്യസന്ധം അല്ലാഹുവിന്റെ വചനവും, സാന്മാർഗ്ഗിക ചര്യകളിൽ ഏറ്റവും ഉദാത്തം മുഹമ്മദ് നബി ﷺ യുടെ ചര്യയും എന്നത് അവരുടെ ഉത്തമ ബോധ്യമാണ്. പലജാതി മനുഷ്യരുടെയും സംസാരങ്ങൾ പോലുള്ള ഇതര വചനങ്ങളെക്കാൾ അവർ അല്ലാഹുവിന്റെ വചനത്തിനു മുൻഗണന നൽകുന്നു. മുഹമ്മദ് നബി ﷺ യുടെ സാന്മാർഗ്ഗികചര്യകൾക്ക് മറ്റാരുടെയും സാന്മാർഗ്ഗിക ദർശനങ്ങളെക്കാൾ പ്രാമുഖ്യം കൽപിക്കുന്നു. അതുകൊണ്ടാണ് അവർ ഖുർആനിന്റെയും നബിചര്യയുടെയും ആളുകളെന്ന് വിശേഷിപ്പിക്കപ്പെടുന്നത്. അഹ്‌ലുൽ ജമാഅഃ എന്നും അവർ വിളിക്കപ്പെടാറുണ്ട്. ജമാഅഃ എന്നാൽ ഐക്യമാണ്. അതിന്റെ വിപരീതം ഛിദ്രതയാണ്. ജമാഅഃ എന്ന പദം തന്നെ ഐക്യപ്പെട്ട ജനങ്ങൾക്കുള്ള ഒരു പേരായി മാറി എന്നു മാത്രം. وَالْإِجْمَاعُ هُوَ الْأَصْلُ الثالِثُ الذِي يُعْتَمَدُ عَلَيْهِ فِي الْعِلْمِ وَالدِّينِ، وَهُمْ يَزِنُونَ بِهَذِهِ الْأُصُولِ الثلَاثَةِ جَمِيعَ مَا عَلَيْهِ الناسُ مِنْ أَقْوَالٍ وَأَعْمَالٍ بَاطِنَةٍ أَوْ ظَاهِرَةٍ، مِمّا لَهُ تَعَلّقٌ بِالدِّينِ، وَالْإِجْمَاعُ الَّذِي يَنْضَبِطُ هُوَ مَا كَانَ عَلَيْهِ السلَفُ الصَالِحُ، إِذْ بَعْدَهُمْ كَثُرَ الِاخْتِلَافُ، وَانْتَشَرَتِ الْأُمَّةُ، ثُمَّ هُمْ مَعَ هَذِهِ الْأُصُولِ يَأْمُرُونَ بِالْمَعْرُوفِ، وَيَنْهَوْنَ عَنِ الْمُنْكَرِ، عَلَى مَا تُوجِبُهُ الشَّرِيعَةُ. ഇജ്‌മാആണ് അറിവിനും ദീനിനും അവലംബമായി കണക്കാക്കുന്ന മൂന്നാമത്തെ ആധാരം. ഈ മൂന്ന് ആധാരങ്ങളുടെ അടിസ്ഥാനത്തിലാണ് മതവുമായി ബന്ധപ്പെടുത്തി ജനം പുലർത്തിപ്പോരുന്ന പ്രത്യക്ഷമോ പരോക്ഷമോ ആയ മുഴുവൻ വാക്കുകളെയും പ്രവൃത്തികളെയും അഹ്‌ലുസ്സുന്നഃ അളക്കുന്നത്. സച്ചരിതരായ സലഫുകളുടെ ഇജ്‌മാഅ് മാത്രമാണ് വ്യവസ്ഥാപിതം. അവർക്കു ശേഷം ഭിന്നത പെരുകുകയും സമുദായം ചിതറുകയും ചെയ്‌തു. മേൽപറഞ്ഞ ആധാരങ്ങൾ സ്വീകരിച്ചുകൊണ്ട് ശർഇന് അനുസൃതമായി അവർ നന്മ കൽപിക്കുകയും തിന്മ വിലക്കുകയും ചെയ്യും. وَيَرَوْنَ إِقَامَةَ الْحَجِّ وَالْجِهَادِ وَالْجُمَعِ وَالْأَعْيَادِ مَعَ الْأُمَرَاءِ، أَبْرَارًا كَانُوا أَوْ فُجَّارًا، وَيُحَافِظُونَ عَلَى الْجَمَاعَاتِ، وَيَدِينُونَ بِالنَّصِيحَةِ لِلْأُمَّةِ. ഹജ്ജ്, ജിഹാദ്, ജുമുഅഃ, ഈദ് എന്നിവ, ഭരണാധികാരികൾ പുണ്യവാന്മാരോ തെമ്മാടികളോ ആവട്ടെ അവരോടൊപ്പം ആയിരിക്കുക എന്നതാണ് അഹ്‌ലുസ്സുന്നഃയുടെ നിലപാട്. മാത്രമല്ല, അവർ സംഘടിത നമസ്‌കാരങ്ങൾ കൃത്യമായി പരിപാലിക്കും. സമുദായത്തോട് ഗുണകാംക്ഷ പുലർത്തുന്നതിനെ ദീനായി കണക്കാക്കുകയും ചെയ്യും. وَيَعْتَقِدُونَ: مَعْنَى قَوْلِهِ ﷺ: «الْمُؤْمِنُ لِلْمُؤْمِنِ كَالْبُنْيَانِ، يَشُدُّ بَعْضُهُ بَعْضًا» وَشَبّكَ بَيْنَ أَصَابِعِهِ ﷺ وَقَوْلُهُ ﷺ: «مَثَلُ الْمُؤْمِنِينَ فِي تَوَادِّهِمْ وَتَرَاحُمِهِمْ وَتَعَاطُفِهِمْ كَمَثَلِ الْجَسَدِ، إِذَا اشْتَكَى مِنْهُ عُضْوٌ تَدَاعَى لَهُ سَائِرُ الْجَسَدِ بِالْحُمَّى وَالسّهَرِ» وَيَأْمُرُونَ بِالصَّبْرِ عَلَى الْبَلَاء وَالشُّكْرِ عِنْدَ الرَّخَاء وَالرِّضَا بِمُرِّ الْقَضَاءِ، وَيَدْعُونَ إلَى مَكَارِمِ الْأَخْلَاقِ وَمَحَاسِنِ الْأَعْمَالِ، وَيَعْتَقِدُونَ مَعْنَى قَوْلِ النَبِيِّ ﷺ: «أَكْمَلُ الْمُؤْمِنِينَ إِيمَانًا أَحْسَنُهُمْ خُلُقًا» وَيَنْدُبُونَ إِلَى أَنْ تَصِلَ مَنْ قَطَعَك، وَتُعْطِيَ مَنْ حَرَمَك، وَتَعْفُوَ عَمَّنْ ظَلَمَك، وَيَأْمُرُونَ بِبِرِّ الْوَالِدَيْنِ وَصِلَةِ الْأَرْحَامِ وَحُسْنِ الْجِوَارِ، وَالْإِحْسَانِ إِلَى الْيَتَامَى وَالْمَسَاكِينِ وَابْنِ السَّبِيلِ، وَالرِّفْقِ بِالْمَمْلُوكِ. താഴെ പറയുന്ന ഹദീസുകളുടെ ആശയങ്ങളിലാണ് അഹ്‌ലു സ്സുന്നഃ വിശ്വസിക്കുന്നത്. അവിടുന്ന് പറയുന്നു: «വിവിധ ഭാഗങ്ങൾ പരസ്‌പരം ബലപ്പെടുത്തുന്ന ഒരു മതിൽ പോലെയാണ് ഒരു വിശ്വാസി മറ്റൊരു വിശ്വാസിക്ക്». എന്നിട്ട് അവിടുന്ന് തന്റെ കൈവിരലുകൾ കോർത്തുപിടിച്ച് കാണിച്ചു കൊടുത്തു. അവിടുന്ന് പറയുന്നു: «വിശ്വാസികൾ പരസ്‌പരം കാണിക്കേണ്ട സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ദീനാനുകമ്പയുടെയും ദൃഷ്ടാന്തം കാണുക. അവർ ഒരു ശരീരം പോലെയാണ്. അതിലെ ഒരു അവയവത്തിന് രോഗം ബാധിച്ചാൽ ശരീരത്തിലെ ഇതര ഭാഗങ്ങൾ പനിച്ചും ഉറക്കം ഒഴിവാക്കിയും അതിനോട് ഐക്യദാർഢ്യം കാണിക്കും». അവർ കൽപിക്കുക, പരീക്ഷണ വേളയിൽ ക്ഷമിക്കാനും ഐശ്വര്യമുള്ളപ്പോൾ നന്ദി കാണിക്കാനും തിക്തമായ വിധികളിൽ തൃപ്‌തിയടയാനുമാണ്. ഉൽകൃഷ്ടമായ സ്വഭാവങ്ങളിലേക്കും ഉദാത്തമായ പ്രവർത്തനങ്ങളിലേക്കുമാണ് അവർ ക്ഷണിക്കുന്നത്. താഴെ പറയുന്ന നബിവചനത്തിന്റെ ആശയത്തിൽ അവർ വിശ്വാസമർപ്പിക്കുന്നു. അവിടുന്ന് പറയുന്നു: «വിശ്വാസികളിൽ ഈമാൻ ഏറ്റവും പൂർണ്ണമായവർ അവരിൽ ഏറ്റവും ഉദാത്തമായ സ്വഭാവമുള്ളവരാണ്. ബന്ധം വിഛേദിച്ചവനോട് നീ ബന്ധം ചാർത്തുന്നതിനെയും നിനക്ക് നിഷേധിച്ചവന് നൽകുന്നതിനെയും നിന്നോട് അക്രമം കാണിച്ച വനോട് മാപ്പാക്കുന്നതിനെയും അവർ സുകൃതമായി കാണും. മാതാപിതാക്കൾക്ക് നന്മ ചെയ്യാനും കുടുംബബന്ധം പുലർത്താനും നല്ല അയൽപക്കബന്ധം പാലിക്കാനും അനാഥകൾ, അഗതികൾ, വഴിയാത്രക്കാർ എന്നിവർക്ക് നന്മ ചെയ്‌തുകൊടുക്കാനും അടിമകളോട് കനിവ് കാണിക്കാനും അവർ കൽപിക്കും. وَيَنْهَوْنَ عَنْ الْفَخْرِ وَالْخُيَلَاءِ وَالْبَغْيِ، وَالِاسْتِطَالَةِ عَلَى الْخَلْقِ بِحَقٍّ أَوْ بِغَيْرِ حَقٍّ، وَيَأْمُرُونَ بِمَعَالِي الْأَخْلَاقِ وَيَنْهَوْنَ عَنْ سِفْسَافِهَا، وَكُلُّ مَا يَقُولُونَهُ أَوْ يَفْعَلُونَهُ مِنْ هَذَا أَوْ غَيْرِهِ فَإِنَّمَا هُمْ فِيهِ مُتَّبِعُونَ لِلْكِتَابِ وَالسُّنَّةِ، وَطَرِيقَتُهُمْ هِيَ دِينُ الْإِسْلَامِ الَّذِي بَعَثَ اللهُ بِهِ مُحَمّدًا ﷺ لَكِنْ لَمّا أَخْبَرَ ﷺ: «أَنَّ أُمَّتَهُ سَتَفْتَرِقُ عَلَى ثَلَاثٍ وَسَبْعِينَ فِرْقَةً، كُلّهَا فِي النّارِ إلّا وَاحِدَةً، وَهِيَ الْجَمَاعَةُ» وَفِي حَدِيثٍ عَنْهُ أَنّهُ قَالَ: «هُمْ مَنْ كَانَ عَلَى مِثْلِ مَا أَنَا عَلَيْهِ وَأَصْحَابِي» صَارَ الْمُتَمَسِّكُونَ بِالْإِسْلَامِ الْمَحْضِ الْخَالِصِ عَنْ الشَوْبِ هُمْ أَهْلُ السُّنَّةِ وَالْجَمَاعَةِ، وَفِيهِمُ الصِّدِّيقُونَ وَالشُهَدَاءُ وَالصَّالِحُونَ، وَمِنْهُمْ أَعْلَامُ الْهُدَى وَمَصَابِيحُ الدُجَى، أُولُوا الْمَنَاقِبِ الْمَأْثُورَةِ وَالْفَضَائِلِ الْمَذْكُورَةِ، وَفِيهِمُ الْأَبْدَالُ، وَمِنْهُمُ الْأَئِمَّةُ الّذِينَ أَجْمَعَ الْمُسْلِمُونَ عَلَى هِدَايَتِهِمْ وَدِرَايَتِهِمْ، وَهُمُ الطائِفَةُ الْمَنْصُورَةُ الذِينَ قَالَ فِيهِمُ النبيّ ﷺ: «لَا تَزَالُ طَائِفَةٌ مِنْ أُمَّتِي عَلَى الْحَقِّ ظَاهِرِينَ، لَا يَضُرّهُمْ مَنْ خَالَفَهُمْ وَلَا مَنْ خَذَلَهُمْ، حَتَّى تَقُومَ الساعَةُ» ദുരഭിമാനം നടിക്കുന്നതും അഹങ്കാരം കാണിക്കുന്നതും അതിക്രമം ചെയ്യുന്നതും സൃഷ്ടികളുടെ മേൽ ന്യായമായോ അന്യായമായോ കുതിരകയറുന്നതും അവർ വിലക്കുന്നു. അവർ ഉന്നതമായ സ്വഭാവമൂല്യങ്ങൾ കൽപിക്കുകയും അധമമായ സ്വഭാവങ്ങൾ വിലക്കുകയും ചെയ്യും. ഇവിടെ നാം പരാമർശിച്ചതോ അല്ലാത്തതോ ആവട്ടെ, അവർ പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങളിലെല്ലാം അവർ ഖുർആനും നബിചര്യയും പിന്തുടരും. മുഹമ്മദ് നബി ﷺ യെ അല്ലാഹു നിയോഗിച്ചത് യാതൊരു ഇസ്‌ലാം ദീനുമായിട്ടാണോ അതാണ് അവരുടെ മാർഗ്ഗം. «തന്റെ സമുദായം എഴുപത്തിമൂന്ന് കക്ഷികളായി ഭിന്നിക്കും, അവയെല്ലാം നരകത്തിലാണ്; ഒന്നൊഴികെ. അവരാണ് അൽജമാഅഃ». മറ്റൊരു വചനത്തിൽ അവിടുന്ന് പറഞ്ഞു: «ഞാനും എന്റെ അനുചരന്മാരും ഏതൊന്നിലാണോ, തത്തുല്യമായതിൽ നിലകൊള്ളുന്നവരാണവർ». മേൽ വസ്‌തുത അവിടുന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ നമുക്ക് പറയാൻ കഴിയും, കളങ്കങ്ങളില്ലാതെ, ശുദ്ധവും യഥാതഥവുമായ ഇസ്‌ലാം മുറുകെ പിടിക്കുന്നവർ അഹ്‌ലുസ്സുന്നത്തി വൽജമാഅഃയാണെന്ന്.

അവരിൽ സാത്വികരും സത്യസാക്ഷികളും സജ്ജനങ്ങളും ഉൾ പ്പെടുന്നു. അവരിൽ സന്മാർഗ്ഗത്തിലേക്ക് നയിക്കുന്ന ചൂണ്ടുപലകകളും ഇരുട്ടിൽ തെളിയുന്ന ദീപസ്‌തംഭങ്ങളും ഉദ്ധരിക്കപ്പെട്ടുപോരുന്ന ഗുണഗണങ്ങളുള്ളവരും എടുത്തുപറയപ്പെടുന്ന മികവുകളുള്ളവരും ഉണ്ട്. അവരിൽ ത്യാഗിവര്യരായ ജ്ഞാന ശ്രേഷ്ഠരുണ്ട്, അവരിൽ അറിവിന്റെയും സാന്മാർഗ്ഗികതയുടെയും കാര്യത്തിൽ മുസ്‌ലിംകൾ ഏകോപിച്ച ഇമാമുകളുണ്ട്.

അവരാണ് സഹായം ലഭിക്കുന്ന കക്ഷി. അവരെ കുറിച്ചാണ് നബി ﷺ ഇപ്രകാരം പറഞ്ഞത്: «എന്റെ സമുദായത്തിൽ സത്യത്തിനുമേൽ വിജയിച്ചു നിൽക്കുന്ന ഒരു വിഭാഗം അന്ത്യനാൾ വരെ നിലനിൽക്കുക തന്നെ ചെയ്യും. അവരുടെ പ്രതിയോഗികൾക്കോ അവരെ കൈയൊഴിഞ്ഞവർക്കോ അവരെ യാതൊരു ഉപദ്രവവുമേൽപിക്കാനാവില്ല». فَنَسْأَلُ اللهَ الْعَظِيمَ أَنْ يَجْعَلَنَا مِنْهُمْ، وَأَنْ لَا يَزِيغَ قُلُوبَنَا بَعْدَ إِذْ هَدَانَا، وَيَهَبَ لَنَا مِنْ لَدُنْهُ رَحْمَةً، إِنّهُ هُوَ الْوَهّابُ، وَالْحَمْدُ للهِ رَبِّ الْعَالَمِينَ، وَصَلَوَاتُهُ وَسَلَامُهُ عَلَى سَيِّدِنَا مُحَمَّدٍ، وَآلِهِ وَعَلَى سَائِرِ الْمُرْسَلِينَ وَالنّبِيِّينَ، وَآلِ كُلٍّ وَسَائِرِ الصَّالِحِينَ അതിനാൽ അത്യുന്നതനായ അല്ലാഹുവിനോട് നാം പ്രാർത്ഥിക്കുന്നു, അവൻ നമ്മെയും അവരിൽ ഉൾപ്പെടുത്തണേ, സന്മാർഗ്ഗം പ്രാപിച്ച ശേഷം നമ്മുടെ ഹൃദയങ്ങളെ അവൻ വ്യതിചലിപ്പിക്കരുതേ, അവന്റെ പക്കൽനിന്നുള്ള കാരുണ്യം നമുക്ക് നൽകണേ, തീർച്ചയായും അവൻ ഏറ്റവും വലിയ അനുഗ്രഹദാതാവാണ്, സർവ്വ സ്‌തോത്രവും ലോകങ്ങളുടെ റബ്ബായ അല്ലാഹുവിനാണ്. അവന്റെ കാരുണ്യവും സുരക്ഷയും നമ്മുടെ നേതാവായ മുഹമ്മദ് നബി ﷺ യിലും അനുയായികളിലും, അതുപോലെ മറ്റു നബിമാരിലും ദൂതന്മാരിലും അവരുടെയെല്ലാം അനുയായികളിലും, മറ്റു നല്ലവരായ സജ്ജനങ്ങളിലും വർഷിക്കുമാറാവട്ടെ.