Skip to the text
Quran Vivaranam

107 sections in book mode

Quran explanation

ബഖറഃ,الْبَقَرَةُസൂക്തം 165

Vol. 2 Page 757

﴿وَمِنَ النَّاسِ مَن يَتَّخِذُ مِن دُونِ اللهِ أَندَادًا يُحِبُّونَهُمْ كَحُبِّ اللهِ ۖ وَالَّذِينَ آمَنُوا أَشَدُّ حُبًّا لِّلَّهِ ۗ وَلَوْ يَرَى الَّذِينَ ظَلَمُوا إِذْ يَرَوْنَ الْعَذَابَ أَنَّ الْقُوَّةَ للهِِ جَمِيعًا وَأَنَّ اللهَ شَدِيدُ الْعَذَابِ 165﴾

ജനങ്ങളിൽ അല്ലാഹുവിന് പുറമെ അവനു സമന്മാരെ സ്വീകരിക്കുന്ന ചിലരുണ്ട്. അവർ അ ല്ലാഹുവിനെ സ്‌നേഹിക്കുന്ന പോലെ അവരെ സ്‌നേഹിക്കു ന്നു. എന്നാൽ വിശ്വാസികൾ ഏറ്റവും കൂടുതൽ സ്‌നേഹി ക്കുന്നത് അല്ലാഹുവിനെയായിരിക്കും. പരലോക ശിക്ഷ കൺമുമ്പിൽ കാണുമ്പോൾ മുഴുശക്തിയും അല്ലാഹുവിനാണെന്നും, അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നു മുള്ള യാഥാർത്ഥ്യം ഈ അക്രമികൾ മുൻകൂട്ടി കണ്ടറിഞ്ഞിരുന്നുവെങ്കിൽ! (165)