Skip to the text
Quran Vivaranam

104 sections in study mode

Quran explanation

ആലു ഇംറാൻ,آلُ عِمْرَانَസൂക്തം 97

Vol. 2 Page 880

﴿فِيهِ آيَاتٌ بَيِّنَاتٌ مَّقَامُ إِبْرَاهِيمَۖ وَمَن دَخَلَهُ كَانَ آمِنًا ۗ وَللهِ عَلَى النَّاسِ حِجُّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلًا ۚ وَمَن كَفَرَ فَإِنَّ اللهَ غَنِيٌّ عَنِ الْعَالَمِينَ 97﴾

അവിടെ വ്യക്തമായ ദൃഷ്ടാന്തങ്ങളുണ്ട്; വിശിഷ്യാ ഇബ്‌റാഹീം നിന്ന സ്ഥലമുണ്ട്. ആര്‍ അവിടെ പ്രവേശിച്ചാലും അവൻ നിർഭയനായിരിക്കും. ആ മന്ദിരിത്തിൽ എത്തിച്ചേരാൻ കഴിവുള്ള മനുഷ്യർക്ക് അവിടക്ക് ഹജ്ജിനു പോകൽ അല്ലാഹുവിനോടുള്ള ബാധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്നു എങ്കിൽ അല്ലാഹു ലോകരെ ആശ്രയിക്കാത്തവനാകുന്നു. (97)

['ഒരാൾ ഹജ്ജ് ചെയ്യുകയും, (അതിൽ) സ്‌ത്രീ സല്ലാപമോ തോന്നിയവാസമോ ചെയ്യാതിരിക്കുകയും ചെയ്യുന്ന പക്ഷം, അവന്റെ ഉമ്മ അവനെ പ്രസവിച്ച ദിവസത്തിലെന്ന പോലെ (പാപ രഹിതനായി) അയാൾ മടങ്ങുന്നതാണ് ' (ബു., മു)] (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/534)

വ്യക്തതക്കു വേണ്ടി പറയട്ടെ, ഹജ്ജിൽ പ്രവേശിച്ച مُحْرِم ന് رَفَثٌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു എന്നാണ് മുകളിൽ സൂചിപ്പിച്ച ഹദീസിലുള്ളത്. അതിന് അർത്ഥം കൊടുത്തത് സ്‌ത്രീസല്ലാപം എന്നാണ്. അവിടെ ഉദ്ദേശിക്കുന്നത് സ്‌ത്രീ സല്ലാപം മാത്രമല്ല, അവളെ മോഹിച്ചു നടത്തുന്ന എല്ലാവിധ പ്രവർത്തനങ്ങളുമാണ്. വ്യത്യസ്‌തമായ അഭിപ്രായങ്ങൾ ഉദ്ധരിച്ച ശേഷം ഇബ്‌നു ജരീർ ﵀ തെരഞ്ഞെടുത്ത വ്യാഖ്യാനവും അതു തന്നെ. ഭാഷാ പണ്ഡിതന്മാരും ഈ അഭിപ്രായം ശരിവെക്കുന്നു. പ്രശസ്‌ത ഭാഷാ പണ്ഡിതനായ അസ്ഹരി പറയുന്നത് കാണുക: وَقَالَ الْأَزْهَرِيُّ: الرَّفَثُ كَلِمَةٌ جامعةٌ لِكُلِّ مَا يُرِيدهُ الرجلُ مِنَ الْمَرْأَةِ. [ابْنُ الْأَثِيرِ فِي النِّهَايَةِ فِي غَرِيبِ الْحَدِيثِ وَالْأَثَرِ] [അസ്ഹരി പറയുന്നു: പുരുഷൻ സ്‌ത്രീയിൽനിന്ന് ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളെയും സമഗ്രമായി ഉൾക്കൊള്ളുന്ന പദമാണ് رَفَثٌ.] (ഇബ്‌നുൽ അഥീർ അന്നിഹായയിൽ ഉദ്ധരിച്ചത്)

എന്നാൽ ബഖറഃ 187-ാം സൂക്തത്തിൽ «നോമ്പിന്റെ രാത്രിയില്‍ നിങ്ങൾക്ക് ഭാര്യമാരുമായി رَفَث അനുവദിക്കപ്പെട്ടിരിക്കുന്നു»എന്ന് പറഞ്ഞതിന്റെ അർത്ഥം ലൈംഗികബന്ധം (الْجِمَاع) എന്നുള്ളതുമാണ്.