Skip to the text
Quran Vivaranam

32 sections in study mode

Quran explanation

ബഖറഃ,الْبَقَرَةസൂക്തം 61

Vol. 1 Page 650

﴿وَإِذْ قُلْتُمْ يَا مُوسَىٰ لَن نَّصْبِرَ عَلَىٰ طَعَامٍ وَاحِدٍ فَادْعُ لَنَا رَبَّكَ يُخْرِجْ لَنَا مِمَّا تُنبِتُ الْأَرْضُ مِن بَقْلِهَا وَقِثَّائِهَا وَفُومِهَا وَعَدَسِهَا وَبَصَلِهَا ۖ قَالَ أَتَسْتَبْدِلُونَ الَّذِي هُوَ أَدْنَىٰ بِالَّذِي هُوَ خَيْرٌ ۚ اهْبِطُوا مِصْرًا فَإِنَّ لَكُم مَّا سَأَلْتُمْ ۗ وَضُرِبَتْ عَلَيْهِمُ الذِّلَّةُ وَالْمَسْكَنَةُ وَبَاءُوا بِغَضَبٍ مِّنَ اللهِۗ ذَٰلِكَ بِأَنَّهُمْ كَانُوا يَكْفُرُونَ بِآيَاتِ اللهِ وَيَقْتُلُونَ النَّبِيِّينَ بِغَيْرِ الْحَقِّ ۗ ذَٰلِكَ بِمَا عَصَوا وَّكَانُوا يَعْتَدُونَ ٦١﴾

ഓ മൂസാ, ഒരേതരം ആഹാരവുമായി ഞങ്ങൾ ഒരിക്കലും ക്ഷമിക്കില്ല. അതിനാല്‍ ഭൂമി വിളയിക്കുന്ന ചീര, വെള്ളരി, ഗോതമ്പ്‌, പയറ്‌, ഉള്ളി മുതലായവ ഞങ്ങള്‍ക്ക് ഉല്‍പാദിപ്പിച്ചു തരുവാന്‍ താങ്കള്‍ താങ്കളുടെ റബ്ബിനോട് പ്രാര്‍ത്ഥിക്കുക എന്ന് നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭം. മൂസാ പറഞ്ഞു: കൂടുതല്‍ ഉത്തമമായത് വിട്ട് തികച്ചും താണതാണോ നിങ്ങള്‍ പകരം ആവശ്യപ്പെടുന്നത്‌? എന്നാല്‍ നിങ്ങൾ ആ അധിവാസ കേന്ദ്രത്തിൽ ചെന്നിറങ്ങിക്കൊള്ളൂ. നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്കവിടെ കിട്ടും. അവരുടെ മേല്‍ നിന്ദ്യതയും പതിത്വവും അടിച്ചേല്‍പിക്കപ്പെടുകയും, അവര്‍ അല്ലാഹുവിന്റെ കോപത്തിന് പാത്രമായിത്തീരുകയും ചെയ്‌തു. അവര്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും, നബിമാരെ അന്യായമായി കൊലപ്പെടുത്തുകയും ചെയ്‌തതിന്റെ ഫലമായിട്ടാണത് സംഭവിച്ചത്‌; അവര്‍ ധിക്കാരം കാണിക്കുകയും, അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്തതിന്റെ ഫലമായി തന്നെ.

ബഖറഃ 61-ാം സൂക്തത്തിന് വിശുദ്ധ ഖുർആൻ വിവരണത്തിൽ നൽകിയിരിക്കുന്ന വ്യാഖ്യാനം കാണുക:

[എന്നാൽ, പ്രവാചകന്മാരെ കൊലപ്പെടുത്തിയിരുന്നതായി പൊതുവിൽ പറഞ്ഞതല്ലാതെ, അങ്ങിനെയുള്ള ഒരു സംഭവവും ഖുർആനിൽ പ്രസ്‌താവിക്കപ്പെട്ടിട്ടില്ല. ബലപ്പെട്ട ഹദീസുകളിലും കാണപ്പെടുന്നില്ല. അതേ സമയത്ത് അവരുടെ കയ്യിൽ നിലവിലുള്ള അവരുടെ വേദപുസ്‌തകത്തിൽ - ബൈബിളിൽ - അതിനു ഉദാഹരണങ്ങൾ പലതുണ്ടു താനും... ബൈബിളിലെ ചില ഉദാഹരണങ്ങൾ ഇവിടെ ചുരുക്കി ഉദ്ധരിക്കാം:-] (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/185)

മതപരമായ കാര്യങ്ങളിൽ നമുക്ക് അവലംബിക്കാവുന്ന സ്രോതസ്സ് വഹ്‌യ് മാത്രമാണ്. വഹ്‌യ് രേഖപ്പെട്ടു കിടക്കുന്നത് ഖുർആനിലും സ്ഥിരപ്പെട്ട നബിചര്യയിലുമാണ്. അവ രണ്ടിലും പ്രസ്‌താവിക്കപ്പെട്ടിട്ടില്ലാത്ത കാര്യങ്ങൾ നമുക്ക് ആവശ്യമില്ലാത്ത വിഷയങ്ങളാണ്. നമുക്ക് അത് ആവശ്യമായിരുന്നുവെങ്കിൽ അല്ലാഹു അത് ഒഴിവാക്കുമായിരുന്നില്ല. അവൻ അത് ഒഴിവാക്കിയിട്ടും നാം അത് കണ്ടുപിടിക്കാനും വിശകലനം ചെയ്യാനും മുതിരുന്നത് അവൻ നൽകിയതിൽ തൃപ്‌തിവരാത്തതു കൊണ്ടാണ്.

അത്തരം സംഭവങ്ങൾ ബൈബിളിൽനിന്ന് ഉദ്ധരിച്ചുകൊണ്ടാണ് മേൽ സൂക്തത്തെ വ്യാഖ്യാനിച്ചിരിക്കുന്നത്. അത് തീർത്തും തെറ്റും, സലഫുകളുടെ രീതിയോട് നിരക്കാത്തതുമായ കാര്യമാണ്.

തദ്വിഷയകമായി കൂടുതൽ മനസ്സിലാക്കാൻ ഇസ്‌ലാമിന്റെ പ്രമാണങ്ങൾ, മുൻഗാമികളുടെ ഗ്രന്ഥങ്ങൾ ഇസ്‌ലാമിന്റെ സ്രോതസ്സല്ല എന്നീ ലേഖനങ്ങൾ കൂടി കാണുക.